November 23, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

കോവിഡാനന്തര ലോകം ഇന്ത്യയുടെ ഭക്ഷ്യസംസ്കരണത്തിന് അനുകൂലം: കെപിഎംജി

1 min read

ഗുണ നിലവാര പരിശോധനയ്ക്ക് പശ്ചാത്തല സൗകര്യങ്ങള്‍ ഉയര്‍ത്തണം

ന്യൂഡെല്‍ഹി: കോവിഡ് -19നു ശേഷമുള്ള ലോകം ഇന്ത്യയുടെ ഭക്ഷ്യ സംസ്കരണ വ്യവസായത്തിന് പ്രതീക്ഷ നല്‍കുന്നതായിരിക്കുമെന്ന് വ്യാവസായിക സംഘടനയായ കെപിഎംജി-യുടെ നിരീക്ഷണം. വര്‍ധിച്ച അവസരങ്ങള്‍ പ്രയോജനപ്പെടുത്തുന്നതിനും പുതിയ വിപണികള്‍ പിടിച്ചെടുക്കുന്നതിനുമായി വ്യവസായം പുനഃക്രമീകരിക്കണം എന്നും ഇന്ത്യന്‍ ഭക്ഷ്യ സംസ്കരണ വ്യവസായത്തെക്കുറിച്ചുള്ള കെപിഎംജി റിപ്പോര്‍ട്ട് പറയുന്നു
രാജ്യത്തെ ഗ്രാമീണ മേഖലകളിലും ടയര്‍ 2/3 നഗരങ്ങളിലും സംസ്കരിച്ച ഭക്ഷ്യ പദാര്‍ത്ഥങ്ങളുടെ ആവശ്യകത ഗണ്യമായി ഉയരും എന്ന നിഗമനങ്ങളുടെ അടിസ്ഥാനത്തിലാണ് കെപിഎംജി ഈ ശുഭ പ്രതീക്ഷ മുന്നോട്ടുവെക്കുന്നത്.

  ടൈക്കോൺ കേരള സംരംഭക സമ്മേളനം ഡിസംബർ 4,5 തീയതികളിൽ

കയറ്റുമതിയില്‍ ഇനിയും വേണ്ടത്ര നിരവധി സാധ്യതകള്‍ ഈ മേഖലയില്‍ ഇന്ത്യക്കുണ്ട്. ലോകത്ത് ഭക്ഷ്യ ഇറക്കുമതിയില്‍ മുന്നില്‍ നില്‍ക്കുന്ന 10 രാഷ്ട്രങ്ങളിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതി വര്‍ദ്ധിപ്പിക്കുന്നതിന് ധാരാളം സാധ്യതകള്‍ അവശേഷിക്കുന്നു. നിലവില്‍ പരിമിതമായ സാന്നിധ്യമാണ് ഈ രാഷ്ട്രങ്ങളിലെ വിപണിയില്‍ ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്കുള്ളത്.

സ്വതന്ത്ര വ്യാപാര കരാറുകള്‍ (എഫ്ടിഎ) ചര്‍ച്ച ചെയ്യുന്നതിലൂടെയും താരിഫ് ഇതര തടസ്സങ്ങള്‍ കുറച്ചുകൊണ്ടും കയറ്റുമതി ഉല്‍പ്പന്നങ്ങള്‍ക്കുള്ള നികുതി ക്രമീകരിക്കുന്നതിലൂടെയും കയറ്റുമതിക്കാരെ പിന്തുണയ്ക്കാന്‍ സര്‍ക്കാരിന് കഴിയുമെന്ന് റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നു. വലിയ ആഗോള വിപണികളില്‍ ഇന്ത്യന്‍ മൂല്യവര്‍ദ്ധിത ഭക്ഷ്യ ഉല്‍പന്നങ്ങള്‍ വ്യാപകമായി കടന്നുകയറാന്‍ ഇത് സഹായിക്കും.
1.7 ട്രില്യണ്‍ ഡോളറിലധികം മൂല്യമുള്ള ഭക്ഷ്യ സംസ്കരണ വ്യവസായം ആഗോള സമ്പദ്വ്യവസ്ഥയുടെ പ്രധാന ഘടകങ്ങളിലൊന്നാണ്. 2019-20ലെ 263 ബില്യണ്‍ ഡോളറില്‍ നിന്ന് 2025ഓടെ ഇന്ത്യയുടെ സംസ്കരിച്ച ഭക്ഷ്യ വിപണി 470 ബില്യണ്‍ ഡോളറായി ഉയരുമെന്ന് പ്രതീക്ഷിക്കുന്നു.

  യൂറാക്സസ് സയന്‍സ് സ്ലാം ഇന്ത്യയുടെ ഫൈനൽ: ഗോയ്ഥെ-സെന്‍ട്രം ആതിഥേയത്വം വഹിക്കും

‘ഇന്ത്യന്‍ ഭക്ഷ്യ സംസ്കരണ വ്യവസായം – കോവിഡ് -19 പാന്‍ഡെമിക്കിന് ശേഷമുള്ള വളര്‍ച്ചാ അവസരങ്ങള്‍” എന്ന റിപ്പോര്‍ട്ടില്‍ പാന്‍ഡെമിക് ഇന്ത്യന്‍ വ്യവസായത്തിന് വിപുലപ്പെടാന്‍ അവസരമൊരുക്കിയിട്ടുണ്ട് എന്ന് നിരീക്ഷിക്കുന്നതിനൊപ്പം ഉയര്‍ന്ന നിലവാരമുള്ള ഭക്ഷ്യ പരിശോധന, സര്‍ട്ടിഫിക്കേഷന്‍ സജ്ജീകരണങ്ങളുടെ എന്നിവയുടെ പ്രാധാന്യവും എടുത്തു കാണിക്കുന്നു. പോസ്റ്റ് കോവിഡ് ലോകത്ത് ശുചിത്വം സംബന്ധിച്ച പരിഗണനകള്‍ വര്‍ധിക്കും. ഇതിനനുസരിച്ച് പശ്ചാത്ത സൗകര്യങ്ങള്‍ വികസിപ്പിക്കേണ്ടതുണ്ട്.

ക്ഷേമം, ആരോഗ്യം, പോഷകാഹാരം എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിച്ച നൂതന ഉല്‍പ്പന്നങ്ങള്‍ക്ക് ആഭ്യന്തര വിപണിയില്‍ ഒരു വലിയ അവസരം മുന്നിലുണ്ട്. ഡിജിറ്റലൈസ്ഡ് സപ്ലൈ ചെയിന്‍, സ്മാര്‍ട്ട് വെയര്‍ഹൗ സിംഗ്, ലോജിസ്റ്റിക്സ് എന്നിവ വ്യാപകമാക്കുന്നത് സംഭരണത്തിലും ഗതാഗതത്തിലുമുള്ള ചെലവിടല്‍ കുറയ്ക്കാന്‍ സഹായിക്കുമെന്നും ചൂണ്ടിക്കാണിക്കുന്നു.

  സ്റ്റാര്‍ട്ടപ്പ് മിഷന്‍റെ ഇന്നവേഷന്‍ ആന്‍ഡ് ഒണ്‍ട്രപ്രണര്‍ഷിപ്പ് ഡെവലപ്മെന്‍റ് സെന്‍റര്‍ പുതിയ ആയിരത്തോളം സ്ഥാപനങ്ങളില്‍ കൂടി
Maintained By : Studio3