November 23, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ഓഹരി വിപണിയിൽ ഇടം നേടി കേരള ബ്രാൻഡ് പോപ്പീസ് ബേബി കെയർ

കൊച്ചി: കുട്ടി ഉടുപ്പുകളുടെയും മറ്റ് വസ്തുക്കളുടെയും വിശ്വസ്ത ബ്രാൻഡ് എന്ന നിലയിൽ ശ്രദ്ധേയമായ പോപ്പീസ് ബേബി കെയർ ഓഹരി വിപണിയിലെ ലിസ്റ്റഡ് കമ്പനിയായി മാറി. ഐ.പി.ഒ വഴിയല്ലാതെയാണ് പോപ്പീസ് ബ്രാൻഡ് വിപണിയിലെത്തിയത് എന്നതാണ് ശ്രദ്ധേയമായ കാര്യം. ബോംബെ സ്റ്റോക്ക് എക്‌സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്യപ്പെട്ട അർച്ചന സോഫ്റ്റ് വെയർ എന്ന കമ്പനിയുടെ ഓഹരികൾ പോപ്പീസിന്റെ പ്രൊമോട്ടോർമാരായ ഷാജു തോമസും ഭാര്യ ലിന്റ.പി.ജോസും വാങ്ങി. ശേഷം, അർച്ചന സോഫ്റ്റ് വെയറിന്റെ പേരും ബിസിനസ് സ്വഭാവവും മാറ്റാൻ ബി.എസ്.ഇ യിൽ അപേക്ഷ നൽകി. പോപ്പീസ് കെയേഴ്‌സ് ലിമിറ്റഡ് എന്നാണ് പുതിയ പേര്.

  സ്റ്റാര്‍ട്ടപ്പ് മിഷന്‍റെ ഇന്നവേഷന്‍ ആന്‍ഡ് ഒണ്‍ട്രപ്രണര്‍ഷിപ്പ് ഡെവലപ്മെന്‍റ് സെന്‍റര്‍ പുതിയ ആയിരത്തോളം സ്ഥാപനങ്ങളില്‍ കൂടി

വളരെ കുറഞ്ഞ കാലം കൊണ്ട് അത്ഭുതാവഹമായ വളർച്ചയാണ് പോപ്പീസ് കൈവരിച്ചത്. അതിൻ്റെ തുടർച്ചയായി വേണം ഓഹരി വിപണിയിലെ ഇടംപിടിക്കലിനെ കാണാൻ.ഷാജു തോമസും ലിന്റ.പി.ജോസും പ്രൊമോട്ടർമാരായ പോപീസ് ബേബികെയർ പ്രോഡക്സ് പ്രൈവറ്റ് ലിമിറ്റഡ് 100 കോടി മുകളിൽ വിറ്റ്‌ വരുമാനമുള്ള കമ്പനിയാണ്. ഈ കമ്പനിയെ പുതിയ കമ്പനിയിൽ ലയിപ്പിക്കാനുള്ള ശ്രെമമാണ് നടത്തുന്നതെന്നാണ് അറിയുന്നത്. ഷാജു തോമസ് 12 കോടി 80 ലക്ഷം രൂപയുടെ ഷെയർ വാറണ്ടിനും അപേക്ഷ നൽകിക്കഴിഞ്ഞു. 51.15 രൂപയ്ക്കാണ് ഷാജുതോമസ് വാറണ്ട് എടുക്കുന്നത്. കഴിഞ്ഞ ജൂലൈയിൽ ഓപ്പൺ ഓഫർ വഴി വിപണിയിലെ ഷെയർ സ്വന്തമാക്കാൻ ശ്രെമിച്ചിരുന്നു. അന്നുമുതൽ അർച്ചന സോഫ്റ്റ് വെയറിന്റെ വിപണി വില കുതിച്ചുയരുകയാണ്. എട്ടുമാസം കൊണ്ട് 10 രൂപ മുഖവിലയുള്ള ഷെയർ വില 100 കടന്നു.

  'ജൈവം': സിഎസ്ഐആര്‍-എന്‍ഐഐഎസ്ടി പരിസ്ഥിതി സൗഹൃദ കമ്പോസ്റ്റിംഗ് സാങ്കേതികവിദ്യ

സൗത്ത് ഇന്ത്യയിൽ അതിവേഗം വളരുന്ന റീടെയിൽ ചെയിൻ ഷോപ്പുകൾ ഇപ്പോൾ പോപ്പീസിനാണ്. പുതിയ പബ്ലിക് കമ്പനിയിൽ പ്രൈവറ്റ് പ്ലേസ്മെന്റിലൂടെ പണം കണ്ടെത്തി ഇന്ത്യ ഒട്ടാകെ ഉയർത്തുകയാണ് ലക്ഷ്യമിടുന്നത്. ഇതേക്കുറിച്ച് പ്രതികരിക്കാൻ പോപീസ് ബേബി കെയർ ഉടമകൾ തയ്യാറായില്ല. ഇന്ത്യയിലെ പ്രമുഖ ബേബി കെയർ ബ്രാൻഡ് ഫസ്റ്റ് ക്രൈ യും പബ്ലിക് ഷെയറിന് അപേക്ഷ നൽകിയിട്ടുണ്ട്.

Maintained By : Studio3