October 16, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

തീര്‍ത്ഥാടന സര്‍ക്യൂട്ട് നടപ്പിലാക്കും: കെ. രാധാകൃഷ്ണന്‍

1 min read

സീതത്തോട് പദ്ധതി അടിയന്തിരമായി പൂര്‍ത്തീകരിക്കും

തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടനത്തിന്‍റെ ഈ വര്‍ഷത്തെ ക്രമീകരണങ്ങള്‍ ചര്‍ച്ചചെയ്യുന്നതിന് ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന്‍റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. ശബരിമലയിലേക്കുള്ള എല്ലാ പ്രധാന റോഡുകളുടേയും അറ്റകുറ്റപ്പണികളും ടാറിങ്ങും സീസണിന് മുന്‍പ് പൂര്‍ത്തീകരിച്ച് ഗതാഗതയോഗ്യമാക്കും വാട്ടര്‍ അതോറിറ്റിയുടെ സീതത്തോട് പദ്ധതി അടിയന്തിരമായി പൂര്‍ത്തീകരിക്കുന്നതിനും തീര്‍ത്ഥാടനത്തിന് കോവിഡ്-19 പ്രകാരം കെഎസ്ആര്‍ടിസി സ്പെഷ്യല്‍ ബസ്സുകള്‍ ഏര്‍പ്പെടുത്തുന്നതിനും ആലോചനാ യോഗത്തില്‍ തീരുമാനമായി.

പില്‍ഗ്രിം ടൂറിസത്തിന്‍റെ ഭാഗമായി വിവിധ ക്ഷേത്രങ്ങളെ കൂട്ടിയോജിപ്പിച്ചുകൊണ്ടുള്ള തീര്‍ത്ഥാടന സര്‍ക്യൂട്ട് നടപ്പിലാക്കുമെന്നും മന്ത്രി വ്യക്തമാക്കി.

  നാഡി നോക്കുന്നതിനു മുൻപ്

ആലോചനായോഗത്തില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്, ഗതാഗത വകുപ്പ് മന്ത്രി ആന്‍റണി രാജു തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് എന്‍.വാസു, വിവിധ വകുപ്പുകളുടെ സെക്രട്ടറിമാരായ ജ്യോതിലാല്‍, ബിജുപ്രഭാകര്‍ , റാണി ജോര്‍ജ് , ആനന്ദ് സിംഗ് , ദേവസ്വം കമ്മീഷന്‍ ബി.എസ് പ്രകാശ്, ചീഫ് എന്‍ജിനീയര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Maintained By : Studio3