സ്വപ്‌നത്തിനിടയ്ക്ക് ആശയ വിനിമയം സാധ്യമെന്ന് പഠന റിപ്പോര്‍ട്ട്
ഉറക്കത്തിന്റെ പല തലങ്ങളില്‍ മനുഷ്യര്‍ സ്വപ്‌നം കാണുന്ന ആര്‍ഇഎം (റാപ്പിഡ് ഐ മൂവ്‌മെന്റ്) എന്ന ഘട്ടത്തില്‍ വ്യക്തികള്‍ക്ക് മറ്റൊരാളുമായി സംവദിക്കാന്‍ കഴിയുമെന്നും തല്‍സമയ സംഭാഷണം സാധ്യമാകുമെന്നും ഗവേഷകര്‍
കാര്യമായി സ്വപ്‌നം കാണുന്നതിനിടയില്‍ ആരെങ്കിലും എന്തെങ്കിലും ചോദിച്ചാല്‍ നമുക്ക് ഉത്തരം പറയാന്‍ കഴിയുമോ. കഴിയുമെന്നാണ് ഗവേഷകര്‍ പറയുന്നത്. സ്വപ്‌നം കാണുന്നതിനിടയ്ക്ക് നിര്‍ദ്ദേശങ്ങള്‍ അനുസരിക്കാനും ലളിതമായ കണക്കുകൂട്ടലുകള്‍ നടത്താനും യെസ്/നോ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാനും പഞ്ചേന്ദ്രിയങ്ങളിലുടെ ഉണ്ടാകുന്ന വിവിധ അനുഭവങ്ങള്‍ തമ്മിലുള്ള വ്യത്യാസങ്ങള്‍ പറയാനുമെല്ലാം ഒരു വ്യക്തിക്ക് സാധിക്കുമെന്ന സൂചനയാണ് ഇവരുടെ പഠന റിപ്പോര്‍ട്ടില്‍ ഉള്ളത്.
ഉറക്കത്തിന്റെ പല തലങ്ങളില്‍ മനുഷ്യര്‍ സ്വപ്‌നം കാണുന്ന ആര്‍ഇഎം (റാപ്പിഡ് ഐ മൂവ്‌മെന്റ്) എന്ന ഘട്ടത്തില്‍ വ്യക്തികള്‍ക്ക് മറ്റൊരാളുമായി സംവദിക്കാന്‍ കഴിയുമെന്നും തല്‍സമയ സംഭാഷണം സാധ്യമാകുമെന്നും തങ്ങളുടെ പഠനത്തില്‍ കണ്ടെത്തിയതായി അമേരിക്കയിലെ നോര്‍ത്ത് വെസ്‌റ്റേണ്‍ സര്‍വ്വകലാശാലയില്‍ നിന്നുള്ള കെന്‍ പല്ലേര്‍ എന്ന ഗവേഷകന്‍ പറഞ്ഞു. ചോദ്യങ്ങള്‍ അപഗ്രഥിക്കാനും താത്കാലിക ഓര്‍മ്മ അഥവാ വര്‍ക്കിംഗ് മെമ്മറിയില്‍ നിന്ന് കൊണ്ട് ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാനും സ്വപ്‌നം കാണുന്നവര്‍ക്ക് സാധിക്കുമെന്നാണ് ഇദ്ദേഹം പറയുന്നത്.
എന്നാല്‍ ഇത് സാധ്യമല്ലെന്നാണ് പലരും കരുതുന്നത്. സ്വപ്‌നം കാണുന്നയാളുമായി വര്‍ത്തമാനം പറയാന്‍ ശ്രമിച്ചാല്‍ ഒന്നുകില്‍ അയാള്‍ ഉണരുകയോ അല്ലെങ്കില്‍ തിരിച്ച് മറുപടി പറയാതിരിക്കുകയോ ചെയ്യുമെന്നാണ് പൊതുവെയുള്ള ചിന്ത. ഇതിലെ സത്യാവസ്ഥ കണ്ടെത്തുന്നതിനായി സ്വപ്‌നം കാണുന്ന അവസ്ഥയിലുള്ള 36ഓളം പേരെയാണ് പഠനവിധേയമാക്കിയത്. ഇതിലൊരാള്‍ക്ക് താന്‍ സ്വപ്‌നം കാണുകയാണെന്ന അവബോധം ഉണ്ടായിരുന്നതായി ഗവേഷകര്‍ വ്യക്തമാക്കി.
സ്വപ്‌നം കാണുന്നവര്‍ക്ക് കണ്ണുകളുടെ ചലനത്തിലൂടെയോ മുഖപേശികള്‍ ചലിപ്പിച്ചോ ചോദ്യങ്ങളോട് പ്രതികരിക്കാന്‍ കഴിയുമെന്ന് ഗവേഷകര്‍ പറഞ്ഞു. ഇന്റെറാക്ടീവ് ഡ്രീമിംഗ് എന്നാണ് ഗവേഷകര്‍ ഇതിനെ വിശേഷിപ്പിക്കുന്നത്. സ്വപ്‌നം കാണുമ്പോഴും ഉണര്‍ന്നിരിക്കുമ്പോഴുമുള്ള അവബോധ ശേഷികള്‍ അളക്കുന്നതിനായി ഭാവി പഠനങ്ങളില്‍ ഈ രീതിയിലുള്ള ആശയ വിനിമയത്തെ ആശ്രയിക്കാമെന്നും ഗവേഷകര്‍ വ്യക്തമാക്കി. പരീക്ഷണങ്ങള്‍ക്കല്ലാതെ, ഉറക്കത്തിനിടയില്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും പേടി സ്വപ്‌നങ്ങള്‍ കാണുന്നവര്‍ക്ക് നോവല്‍ വായിച്ച് കൊടുത്ത് ആശ്വാസം നല്‍കുന്നതിനുമടക്കം പലതരത്തില്‍ ആളുകള്‍ക്ക് ഈ ശേഷി ഉപയോഗപ്പെടുത്താമെന്ന് ഗവേഷകര്‍ അഭിപ്രായപ്പെട്ടു.