ഐസ്ആര്‍ഒ ചാര കേസ്: ആന്‍റണിയെയും ഉമ്മന്‍ ചാണ്ടിയെയും ആദ്യം ചോദ്യംചെയ്യണമെന്ന് പിസി ചാക്കോ
1 min readതിരുവനന്തപുരം: ഐസ്ആര്‍ഒ ചാര കേസില്‍ കോണ്‍ഗ്രസ് നേതാക്കളായ എ കെ ആന്‍റണിയെയും ഉമ്മന്‍ ചാണ്ടിയെയും ആദ്യം ചോദ്യംചെയ്യണമെന്ന് മുന്‍ കോണ്‍ഗ്രസ് നേതാവായ പിസി ചാക്കോ ആവശ്യപ്പെട്ടു. കേസ് വീണ്ടും അന്വേഷിക്കാന്‍ സിബിഐയോട് സുപ്രീംകോടതി ആവശ്യപ്പെട്ട സാഹചര്യത്തിലാണ് രാജിവെച്ച് പുറത്തുപോയ കോണ്‍ഗ്രസ് നേതാവ് ഈ ആവശ്യമുന്നയിച്ചിരിക്കുന്നത്.
തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് പിസി ചാക്കോ എന്‍സിപിയിലേക്ക് ചേക്കേറിയിരുന്നു. കേരളത്തില്‍ അദ്ദേഹം തഴയപ്പെടുകയും ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, കെ സി വേണുഗോപാല്‍ എന്നിവര്‍ മാത്രം തീരുമാനമെടുക്കുന്നവരായി മാറുകയും ചെയ്തപ്പോള്‍ ചാക്കോ പുറത്താകുകയായിരുന്നു. ഈ വിധത്തില്‍ അസംതൃപ്തരായ നേതാക്കളില്‍ പ്രമുഖനായി ചാക്കോ. തുടര്‍ന്ന് നടന്ന നാടകീയ സംഭവങ്ങള്‍ക്കൊടുവില്‍ അദ്ദേഹം കേരളത്തില്‍ ഇടതുപക്ഷത്തിനുവേണ്ടി പ്രചാരണം നടത്തി.
മുഖ്യമന്ത്രി പിണറായി വിജയനുമായി പ്രചാരണവേദി പങ്കിട്ട അദ്ദേഹം കോണ്‍ഗ്രസ് നേതൃത്വത്തെ ആക്ഷേപിക്കുകയും ചെയ്തു.നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ചാക്കോ ആഗ്രഹിച്ചിരുന്നുവെങ്കിലും സീറ്റ് ലഭിക്കാത്തതിനാലാണ് കോണ്‍ഗ്രസ് വിടാന്‍ തീരുമാനിച്ചതെന്ന് അദ്ദേഹവുമായി അടുപ്പമുള്ളവര്‍ വ്യക്തമാക്കിയിരുന്നു.
ഐഎസ് ആര്‍ഒ കേസില്‍ ശാസ്ത്രജ്ഞനായിരുന്ന നാരായണനെ വ്യാജമായി പ്രതിചേര്‍ക്കാന്‍ അന്നത്തെ പോലീസുദ്യോഗസ്ഥര്‍ക്കിടയില്‍ ഗൂഢാലോചന നടന്നിരുന്നോ എന്നറിയാന്‍ 2018 ല്‍ വിരമിച്ച ജഡ്ജി ഡി.കെ.ജെയ്നിന്‍റെ നേതൃത്വത്തില്‍ മൂന്നംഗ സമിതിയെ സുപ്രീംകോടതി നിയോഗിച്ചു.വ്യാഴാഴ്ച സുപ്രീംകോടതി പുതിയ അന്വേഷണം നടത്താന്‍ സിബിഐയോട് ഉത്തരവിടുകയും ചെയ്തു. മൂന്ന് മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സുപ്രീം കോടതി സിബിഐയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
‘നിഷ്പക്ഷമായ അന്വേഷണം നടത്താന്‍ സിബിഐ തയ്യാറാണെങ്കില്‍ അതിന് ആദ്യം ചെയ്യേണ്ടത് ആന്‍റണിയെയും ചാണ്ടിയെയും ചോദ്യം ചെയ്യുക എന്നതാണ്. ഇസ്റോ ചാര കേസ് കോണ്‍ഗ്രസ് പാര്‍ട്ടിക്ക് നേരിടേണ്ടി വന്നതില്‍ വച്ച് ഏറ്റവും മോശമായ കാര്യമായിരുന്നു. ഒരിക്കലും ഇസ്റോ ശാസ്ത്രജ്ഞന്‍ എസ്. നാരായണന്‍ ലക്ഷ്യമായിരുന്നില്ല.ഈ കേസില്‍ തന്നെ മറ്റുള്ളവര്‍ എങ്ങനെ ആക്രമിച്ചുവെന്ന് കെ കരുണാകരന്‍ എന്നോട് പറഞ്ഞിട്ടുണ്ട്, “ചാക്കോ പറഞ്ഞു. ഈ നേതാക്കള്‍ക്ക് (ആന്‍റണിക്കും ചാണ്ടിക്കും) ഒരിക്കലും കരുണാകരനെ നേരിട്ട് നേരിടാന്‍ കഴിയില്ല. പകരം ഈ കേസില്‍ കരുണാകരനെ കുടുക്കാന്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഒരു വിഭാഗം തയ്യാറായി. അതേസമയം കേരള പോലീസിലെ കലഹവും പോലീസുകാര്‍ ഉപയോഗിച്ചു- ചാക്കോ തുടര്‍ന്നു.
ചാരവൃത്തി ആരോപിച്ച് 1994 ലാണ് നാരായണനെ അറസ്റ്റുചെയ്തു.തുടര്‍ന്ന് ഇസ്റോയുടെ മറ്റൊരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍, രണ്ട് മാലദ്വീപ് സ്ത്രീകള്‍, ഒരു ബിസിനസുകാരന്‍ എന്നിവര്‍ പിടിയിലായി. 1995 ല്‍ സിബിഐ അദ്ദേഹത്തെ കുറ്റവിമുക്തനാക്കി. അതിനുശേഷം നാരായണന്‍ അന്നത്തെ ഉന്നത പോലീസ് ഉദ്യോഗസ്ഥരായ സിബി മാത്യൂസ്, എസ്. വിജയന്‍, കെ.കെ. ജോഷ്വ എന്നിവര്‍ക്കെതിരെ നിയമപോരാട്ടത്തിലായിരുന്നു. ഇവരാണ് നാരായണനെ പ്രതിചേര്‍ത്തത്.
കെ കരുണാകരനും എ.കെ.ആന്‍റണിയും തമ്മിലുള്ള വിഭാഗങ്ങള്‍ തമ്മില്‍ ചേരിപ്പോര് അതിരുവിട്ട സമയത്താണ് ഈ കേസ് ഉണ്ടായത്.ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തിലുള്ള ആന്‍റണി വിഭാഗം അതിന്‍റെ ഉയര്‍ന്ന തലത്തിലായിരുന്നു. തന്‍റെ അടുത്ത സഹായിയെയും മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥനായ രമണ്‍ ശ്രീവാസ്തവയെയും സംരക്ഷിക്കുന്നുണ്ടെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് 1995 ല്‍ കരുണാകരന് രാജിവെക്കേണ്ടി വന്നു.അദ്ദേഹം അടുത്ത കാലം വരെ മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഉപദേശകനായിരുന്നു.