October 8, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

സ്വര്‍ണക്കടത്ത് കേസ്: ക്രൈംബ്രാഞ്ചിന്‍റെ എഫ്ഐആറുകളും അന്വേഷണവും ഹൈക്കോടതി റദ്ദാക്കി

1 min read

കൊച്ചി:സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന് തിരിച്ചടി. പോലീസിന്‍റെ ക്രൈംബ്രാഞ്ച് യൂണിറ്റ് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇഡി)ഉദ്യോഗസ്ഥര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത രണ്ട് എഫ്ഐആറുകളും അന്വേഷണവും ഹൈക്കോടതി റദ്ദാക്കി. കഴിഞ്ഞ മാസമാണ് ഇഡി ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുക്കാന്‍ മുഖ്യമന്ത്രി ക്രൈംബ്രാഞ്ച് യൂണിറ്റിന് അനുമതി നല്‍കിയത്.

രണ്ട് വനിതാ പോലീസ് ഉദ്യോഗസ്ഥരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ സ്വര്‍ണ കള്ളക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനെ മുഖ്യന്ത്രിയുടെ പേര് പറയാന്‍ ഇഡി ഉദ്യോഗസ്ഥര്‍ സമ്മര്‍ദ്ദം ചെലുത്തി എന്നാരോപിച്ചായിരുന്നു കേസ്. ജുഡീഷ്യല്‍ കസ്റ്റഡിയിലിരിക്കെ, സ്വപ്ന സുരേഷിന് സുരക്ഷ ഒരുക്കുന്ന രണ്ട് വനിതാ പോലീസ് ഉദ്യോഗസ്ഥര്‍ ആയിരുന്നു പരാതി നല്‍കിയത്.ഇഡിയുടെ ആവശ്യം അംഗീകരിച്ച കോടതി ക്രൈംബ്രാഞ്ച് നടപടിക്രമങ്ങള്‍ പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി.ക്രൈംബ്രാഞ്ചിന്‍റെ കണ്ടെത്തലുകള്‍ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ കൈകാര്യം ചെയ്യുന്ന പ്രത്യേക കോടതിക്ക് പരിശോധിക്കാമെന്നും ജസ്റ്റിസ് വി.ജി.അരുണ്‍ വിധിച്ചു.

  ആദിത്യ ഇന്‍ഫോടെക് ലിമിറ്റഡ് ഐപിഒയ്ക്ക്

സി.പി.ഐ-എമ്മും വിജയനും ഇത്തരം പ്രവൃത്തികള്‍ അവസാനിപ്പിക്കണമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍ ആവശ്യപ്പെട്ടു. ജിമ്മിക്കുകളിലും ഗാലറിക്കുവേണ്ടി കളിക്കുമ്പോഴും വിജയന്‍ ഒരു മാസ്റ്ററാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നിയമസഭാംഗം വി.ഡി.സതീശന്‍ പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പ് സമയമായതിനാലാണ് ഇതെല്ലാം മുന്നോട്ട് പോയത്. പ്രത്യേകിച്ചും തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയെ നയിച്ചപ്പോള്‍ താന്‍ എന്തും ഏറ്റെടുക്കുകയും ജനങ്ങളുടെ ആത്മവിശ്വാസം നേടുകയും ചെയ്യുന്ന ആളാണെന്ന തെറ്റായ ചിത്രം കൊണ്ടുവരാന്‍ മുഖ്യമന്ത്രി ആഗ്രഹിച്ചു. സര്‍ക്കസ് റിംഗില്‍ നടക്കുന്ന പോരാട്ടത്തിന് സമാനമാണിത്, ഇത് വ്യാജമാണെന്ന് എല്ലാവര്‍ക്കും അറിയാം, സതീശന്‍ പറഞ്ഞു.കേന്ദ്രമന്ത്രിമാരായ ആഭ്യന്തരമന്ത്രി അമിത് ഷാ, നിര്‍മ്മല സീതാരാമന്‍ തുടങ്ങിയവരും കേരള സര്‍ക്കാരിന്‍റെ ഇത്തരം നീക്കത്തിനെതിരെ വിമര്‍ശനവുമായി രംഗത്തുവന്നിരുന്നു.

  മില്‍മയുടെ കാഷ്യു വിറ്റ പൗഡര്‍, ടെണ്ടര്‍ കോക്കനട്ട് വാട്ടര്‍ എന്നിവ വിപണിയിൽ
Maintained By : Studio3