October 6, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

പ്രൊഫഷണലുകളെ ലക്ഷ്യമാക്കി പാനസോണിക് ടഫ്ബുക്ക് എഫ്‌സെഡ് 55

ഹണികോംബ് മഗ്നീഷ്യം ഷാസി നല്‍കി. ലാപ്‌ടോപ്പ് കൂടെ കൊണ്ടുപോകുന്നതിന് കൈപ്പിടി സവിശേഷതയാണ്

പാനസോണിക് ടഫ്ബുക്ക് എഫ്‌സെഡ് 55 ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. പ്രൊഫഷണലുകളെ ലക്ഷ്യമാക്കിയുള്ള സെമി റഗഡ് നോട്ട്ബുക്കാണ് പാനസോണിക് ടഫ്ബുക്ക് എഫ്‌സെഡ് 55. എട്ടാം തലമുറ ഇന്റല്‍ കോര്‍ പ്രൊസസറുകള്‍, 32 ജിബി വരെ റാം, ഒരു ടിബി വരെ എസ്എസ്ഡി എന്നിവ ലഭിച്ചു. തണ്ടര്‍ബോള്‍ട്ട് 4, യുഎസ്ബി പവര്‍ ഡെലിവറി എന്നിവ സപ്പോര്‍ട്ട് ചെയ്യും. ലാപ്‌ടോപ്പിന് ഓപ്ഷണലായി ടച്ച്‌സ്‌ക്രീന്‍ ലഭിക്കും. മണിക്കൂറുകളോളം ജോലി ചെയ്യണമെങ്കില്‍ ബാറ്ററി സ്വാപ്പ് ചെയ്യാം. അതുകൊണ്ടുതന്നെ 40 മണിക്കൂര്‍ വരെ ഉപയോഗിക്കാന്‍ കഴിയും. ‘ഹണികോംബ്’ മഗ്നീഷ്യം ഷാസി നല്‍കിയിരിക്കുന്നു. മാത്രമല്ല, ലാപ്‌ടോപ്പ് കൂടെ കൊണ്ടുപോകുന്നതിന് കൈപ്പിടി സവിശേഷതയാണ്.

  ടെക്നോപാര്‍ക്ക് കമ്പനിക്ക്‌ മികച്ച വനിതാ തൊഴില്‍ദാതാവിനുള്ള അവാര്‍ഡ്

നികുതികള്‍ കൂടാതെ ഇന്ത്യയില്‍ 1,49,000 രൂപ മുതലാണ് വില. പാനസോണിക്കിന്റെ അംഗീകൃത വില്‍പ്പനക്കാരില്‍നിന്ന് വാങ്ങാന്‍ കഴിയും. 2019 സെപ്റ്റംബറിലാണ് റഗഡ് ലാപ്‌ടോപ്പ് ആഗോളതലത്തില്‍ ആദ്യമായി അനാവരണം ചെയ്തത്.

വിന്‍ഡോസ് 10 പ്രോ ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് പാനസോണിക് ടഫ്ബുക്ക് എഫ്‌സെഡ് 55 പ്രവര്‍ത്തിക്കുന്നത്. 16:9 കാഴ്ച്ച അനുപാതം, ഓപ്ഷണല്‍ 10 പോയന്റ് ടച്ച് സപ്പോര്‍ട്ട് എന്നിവ സഹിതം 14 ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേ നല്‍കിയിരിക്കുന്നു. ഇന്റല്‍ കോര്‍ ഐ7 8665യു പ്രോ പ്രൊസസര്‍ വരെ ലഭിച്ചു. 8 ജിബി, 16 ജിബി, 32 ജിബി റാം ഓപ്ഷനുകളിലും 256 ജിബി, 512 ജിബി, ഒരു ടിബി എസ്എസ്ഡി ഓപ്ഷനുകളിലും ലഭിക്കും. ഇന്‍ഫ്രാറെഡ് സെന്‍സര്‍, പ്രൈവസി ഷട്ടര്‍ എന്നിവ സഹിതം 2 മെഗാപിക്‌സല്‍ വെബ്കാം നല്‍കി.

  ടെക്നോപാര്‍ക്ക് കമ്പനിക്ക്‌ മികച്ച വനിതാ തൊഴില്‍ദാതാവിനുള്ള അവാര്‍ഡ്

മൂന്ന് യുഎസ്ബി 3.1 ജെന്‍ 1 പോര്‍ട്ടുകള്‍, റഗഡ് യുഎസ്ബി 2.0, എച്ച്ഡിഎംഐ, സീരിയല്‍, വിജിഎ, ലാന്‍ പോര്‍ട്ടുകള്‍ എന്നിവയാണ് കണക്റ്റിവിറ്റി ഓപ്ഷനുകള്‍. മൈക്രോഎസ്ഡിഎക്‌സ്‌സി കാര്‍ഡ് സ്ലോട്ട്, ഡിവിഡി/ബ്ലു റേ ഡ്രൈവ് എന്നിവയും നല്‍കി. വൈഫൈ, ബ്ലൂടൂത്ത് 5.0 കൂടി സപ്പോര്‍ട്ട് ചെയ്യും. നാല് മൈക്രോഫോണുകളും സ്റ്റീരിയോ സ്പീക്കറുകളും സവിശേഷതയാണ്. വേവ്, മിഡി പ്ലേബാക്ക്, ഇന്റല്‍ ഹൈ ഡെഫിനിഷന്‍ ഓഡിയോ സബ്‌സിസ്റ്റം എന്നിവയുമായി പെയര്‍ ചെയ്യാന്‍ കഴിയും. ഐപി53 റേറ്റിംഗ് ലഭിച്ചു.

  ടെക്നോപാര്‍ക്ക് കമ്പനിക്ക്‌ മികച്ച വനിതാ തൊഴില്‍ദാതാവിനുള്ള അവാര്‍ഡ്

പാനസോണിക്കിന്റെ പുതു തലമുറ സുരക്ഷ, ‘ടഫ്ബുക്ക് ബാറ്ററി സ്മാര്‍ട്ട്’ സാങ്കേതികവിദ്യ എന്നിവ സവിശേഷതകളാണ്. സ്വാപ്പ് ചെയ്യാവുന്ന അധിക ബാറ്ററി കൂടെയുള്ളതിനാല്‍ 40 മണിക്കൂര്‍ വരെ നോട്ട്ബുക്ക് ഉപയോഗിക്കാന്‍ കഴിയും. 345 എംഎം, 272 എംഎം, 32.8 എംഎം എന്നിങ്ങനെയാണ് നോട്ട്ബുക്കിന്റെ അളവുകള്‍. 2.08 കിലോഗ്രാം മാത്രമാണ് ഭാരം. ടഫ്ബുക്ക് യൂണിവേഴ്‌സല്‍ ബേ കൂടി ഉള്‍പ്പെടുന്നതാണ് ഈ മെഷീന്‍. മൂന്നുവര്‍ഷ വാറന്റി ലഭിക്കും.

Maintained By : Studio3