October 28, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ഓപ്പോ എ74 5ജി പുറത്തിറക്കി

6 ജിബി, 128 ജിബി വേരിയന്റിന് 17,990 രൂപയാണ് വില

ന്യൂഡെല്‍ഹി: ഓപ്പോ എ74 5ജി സ്മാര്‍ട്ട്‌ഫോണ്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 20,000 രൂപയ്ക്കുതാഴെ സെഗ്‌മെന്റിലെ ഓപ്പോയുടെ ആദ്യ 5ജി ഫോണ്‍ കൂടിയാണ് എ74 5ജി. ഒരു വേരിയന്റില്‍ മാത്രം ലഭിക്കും. 6 ജിബി റാം, 128 ജിബി സ്‌റ്റോറേജ് വേരിയന്റിന് 17,990 രൂപയാണ് വില. ഫ്‌ളൂയിഡ് ബ്ലാക്ക്, ഫന്റാസ്റ്റിക് പര്‍പ്പിള്‍ എന്നീ രണ്ട് കളര്‍ ഓപ്ഷനുകളിലൊന്ന് തെരഞ്ഞെടുക്കാം. ആമസോണിലും പ്രധാന വില്‍പ്പന ശാലകളിലും ഏപ്രില്‍ 26 ന് വില്‍പ്പന ആരംഭിക്കും. നിരവധി ലോഞ്ച് ഓഫറുകള്‍ ലഭിക്കും.

  ബഹിരാകാശ മേഖലയ്ക്കായി 1,000 കോടി രൂപയുടെ വെഞ്ച്വർ ക്യാപിറ്റൽ ഫണ്ട്

ഇരട്ട നാനോ സിം കാര്‍ഡുകള്‍ ഉപയോഗിക്കാവുന്ന ഓപ്പോ എ74 5ജി പ്രവര്‍ത്തിക്കുന്നത് ആന്‍ഡ്രോയ്ഡ് 11 അടിസ്ഥാനമാക്കിയ കളര്‍ഒഎസ് 11.1 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ്. 90 ഹെര്‍ട്‌സ് റിഫ്രെഷ് നിരക്ക്, 405 പിപിഐ പിക്‌സല്‍ സാന്ദ്രത, 20:9 കാഴ്ച്ച അനുപാതം എന്നിവ സഹിതം 6.5 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് (1080, 2400 പിക്‌സല്‍) എല്‍സിഡി പാനലാണ് ഉപയോഗിക്കുന്നത്. ഒക്റ്റാ കോര്‍ ക്വാല്‍ക്കോം സ്‌നാപ്ഡ്രാഗണ്‍ 480 എസ്ഒസി കരുത്തേകുന്നു. മള്‍ട്ടി കൂളിംഗ് സിസ്റ്റം ലഭിച്ചു.

  ഡിജിറ്റല്‍ സര്‍വകലാശാല, ടൂറിസം വകുപ്പ് സഹകരണം: ഇനി ടൂറിസം മേഖലയിലുള്ളവർക്ക് ഡിജിറ്റല്‍ ടെക്നോളജിയിൽ അധികപരിജ്ഞാനം

എഫ്/1.7 ലെന്‍സ് സഹിതം 48 മെഗാപിക്‌സല്‍ പ്രൈമറി സെന്‍സര്‍, 2 മെഗാപിക്‌സല്‍ ഡെപ്ത്ത് സെന്‍സര്‍, 2 മെഗാപിക്‌സല്‍ മാക്രോ ഷൂട്ടര്‍ എന്നിവ ഉള്‍പ്പെടുന്ന ട്രിപ്പിള്‍ കാമറ സംവിധാനമാണ് പിറകില്‍ നല്‍കിയത്. സെല്‍ഫി, വീഡിയോ ചാറ്റ് ആവശ്യങ്ങള്‍ക്കായി മുന്നില്‍ 8 മെഗാപിക്‌സല്‍ കാമറ സെന്‍സര്‍ നല്‍കി.

5ജി, 4ജി എല്‍ടിഇ, വൈഫൈ 802.11 എസി, ബ്ലൂടൂത്ത് 5.1, ജിപിഎസ്/എ ജിപിഎസ്, യുഎസ്ബി ടൈപ്പ് സി പോര്‍ട്ട്, 3.5 എംഎം ഹെഡ്‌ഫോണ്‍ ജാക്ക് എന്നിവയാണ് കണക്റ്റിവിറ്റി ഓപ്ഷനുകള്‍. ആക്‌സെലറോമീറ്റര്‍, ആംബിയന്റ് ലൈറ്റ് സെന്‍സര്‍, ജൈറോസ്‌കോപ്പ്, പ്രോക്‌സിമിറ്റി സെന്‍സര്‍, ഒരുവശത്തായി ഫിംഗര്‍പ്രിന്റ് സെന്‍സര്‍ എന്നിവയും ലഭിച്ചു. 5,000 എംഎഎച്ച് ബാറ്ററിയാണ് ഉപയോഗിക്കുന്നത്. 18 വാട്ട് അതിവേഗ ചാര്‍ജിംഗ് സപ്പോര്‍ട്ട് ചെയ്യും. 8.42 മില്ലിമീറ്ററാണ് കനം. 188 ഗ്രാമാണ് ഭാരം.

  ഡിജിറ്റല്‍ സര്‍വകലാശാല, ടൂറിസം വകുപ്പ് സഹകരണം: ഇനി ടൂറിസം മേഖലയിലുള്ളവർക്ക് ഡിജിറ്റല്‍ ടെക്നോളജിയിൽ അധികപരിജ്ഞാനം
Maintained By : Studio3