October 9, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

വണ്‍പ്ലസ് 9 സീരീസ് 5ജി സ്‌പെസിഫിക്കേഷനുകള്‍

വണ്‍പ്ലസ് 9

ആന്‍ഡ്രോയ്ഡ് 11 അടിസ്ഥാനമാക്കിയ ഓക്‌സിജന്‍ഒഎസ് 11 സ്‌കിന്നിലാണ് വണ്‍പ്ലസ് 9 പ്രവര്‍ത്തിക്കുന്നത്. 6.55 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് (1080, 2400 പിക്‌സല്‍) ‘ഫ്‌ളൂയിഡ് ഡിസ്‌പ്ലേ’ അമോലെഡ് ഡിസ്‌പ്ലേയാണ് നല്‍കിയത്. കാഴ്ച്ച അനുപാതം 20:9, റിഫ്രെഷ് റേറ്റ് 120 ഹെര്‍ട്‌സ് എന്നിങ്ങനെയാണ്. കഴിഞ്ഞ വര്‍ഷം അവതരിപ്പിച്ച വണ്‍പ്ലസ് 8ടി സ്മാര്‍ട്ട്‌ഫോണില്‍ ഉപയോഗിച്ച അതേ ഡിസ്‌പ്ലേയാണ് നല്‍കിയത്. 3ഡി കോര്‍ണിംഗ് ഗൊറില്ല ഗ്ലാസ് സുരക്ഷയേകും. ഒക്റ്റാ കോര്‍ ക്വാല്‍ക്കോം സ്‌നാപ്ഡ്രാഗണ്‍ 888 എസ്ഒസിയാണ് കരുത്തേകുന്നത്. 8 ജിബി, 12 ജിബി എന്നിവയാണ് റാം ഓപ്ഷനുകള്‍. ‘വണ്‍പ്ലസ് കൂള്‍ പ്ലേ’ മള്‍ട്ടി ലെയര്‍ കൂളിംഗ് സംവിധാനം ലഭിച്ചു.

ഫോട്ടോഗ്രാഫി ആവശ്യങ്ങള്‍ക്ക് പിറകില്‍ മൂന്ന് കാമറകളാണ് നല്‍കിയിരിക്കുന്നത്. എഫ്/1.8 ലെന്‍സ്, ഇലക്ട്രോണിക് ഇമേജ് സ്റ്റബിലൈസേഷന്‍ (ഇഐഎസ്) എന്നിവ സഹിതം 48 മെഗാപിക്‌സല്‍ സോണി ഐഎംഎക്‌സ്689 പ്രൈമറി സെന്‍സര്‍, അള്‍ട്രാ വൈഡ് ആംഗിള്‍ എഫ്/2.2 ‘ഫ്രീംഫോം’ ലെന്‍സ് സഹിതം 50 മെഗാപിക്‌സല്‍ സോണി ഐഎംഎക്‌സ്766 സെക്കന്‍ഡറി സെന്‍സര്‍, 2 മെഗാപിക്‌സല്‍ മോണോക്രോം സെന്‍സര്‍ എന്നിവ ഉള്‍പ്പെടുന്നതാണ് പിറകിലെ ട്രിപ്പിള്‍ കാമറ സംവിധാനം. സെല്‍ഫികള്‍ക്കും വീഡിയോ ചാറ്റുകള്‍ക്കുമായി മുന്നില്‍ എഫ്/2.4 ലെന്‍സ് സഹിതം 16 മെഗാപിക്‌സല്‍ സോണി ഐഎംഎക്‌സ്471 സെല്‍ഫി കാമറ നല്‍കി.

വണ്‍പ്ലസ് 9 സ്മാര്‍ട്ട്‌ഫോണിന്റെ സ്‌റ്റോറേജ് മൈക്രോഎസ്ഡി കാര്‍ഡ് ഉപയോഗിച്ച് വര്‍ധിപ്പിക്കാന്‍ കഴിയില്ല. 5ജി, 4ജി എല്‍ടിഇ, വൈഫൈ 6, ബ്ലൂടൂത്ത് 5.2, ജിപിഎസ്/ എ ജിപിഎസ്, എന്‍എഫ്‌സി, യുഎസ്ബി ടൈപ്പ് സി പോര്‍ട്ട് എന്നിവയാണ് കണക്റ്റിവിറ്റി ഓപ്ഷനുകള്‍. ആക്‌സെലറോമീറ്റര്‍, ഇരട്ട ആംബിയന്റ് ലൈറ്റ് സെന്‍സര്‍, ജൈറോസ്‌കോപ്പ്, പ്രോക്‌സിമിറ്റി സെന്‍സര്‍ എന്നീ സെന്‍സറുകളും ലഭിച്ചു. ഡിസ്‌പ്ലേയില്‍തന്നെ ഫിംഗര്‍പ്രിന്റ് സെന്‍സര്‍ നല്‍കിയിരിക്കുന്നു. 4,500 എംഎഎച്ച് ബാറ്ററിയാണ് ഉപയോഗിക്കുന്നത്. ‘വാര്‍പ്പ് ചാര്‍ജ് 65ടി’ അതിവേഗ ചാര്‍ജിംഗ് സാധ്യമാണ്. ഡോള്‍ബി ആറ്റ്‌മോസ് സപ്പോര്‍ട്ട് സഹിതം ഇരട്ട സ്റ്റീരിയോ സ്പീക്കറുകള്‍ നല്‍കി. 160 എംഎം, 73.9 എംഎം, 8.1 എംഎം എന്നിങ്ങനെയാണ് വലുപ്പം സംബന്ധിച്ച അളവുകള്‍. 183 ഗ്രാമാണ് ഭാരം.

  ടിയുവി എസ് യുഡി സൗത്ത് ഏഷ്യയുടെ ഐഎസ്ഒ സര്‍ട്ടിഫിക്കേഷന്‍ ടെക്നോപാര്‍ക്കിന്

വണ്‍പ്ലസ് 9 പ്രോ

ആന്‍ഡ്രോയ്ഡ് 11 അടിസ്ഥാനമാക്കിയ ഓക്‌സിജന്‍ഒഎസ് 11 സ്‌കിന്‍ തന്നെയാണ് വണ്‍പ്ലസ് 9 പ്രോ ഉപയോഗിക്കുന്നത്. 6.7 ഇഞ്ച് ക്യുഎച്ച്ഡി പ്ലസ് (1440, 3216 പിക്‌സല്‍) ‘ഫ്‌ളൂയിഡ് ഡിസ്‌പ്ലേ 2.0’ അമോലെഡ് ഡിസ്‌പ്ലേയാണ് നല്‍കിയത്. ‘സ്മാര്‍ട്ട്’ 120 ഹെര്‍ട്‌സ് സാധ്യമാകുന്ന ലോ ടെംപറേച്ചര്‍ പോളിക്രിസ്റ്റലിന്‍ ഓക്‌സൈഡ് (എല്‍ടിപിഒ) സാങ്കേതികവിദ്യ ലഭിച്ചതാണ് ഡിസ്‌പ്ലേ. സ്മാര്‍ട്ട്‌ഫോണിന്റെ അതാത് സമയങ്ങളിലെ ഉപയോഗം അനുസരിച്ച് ഓട്ടോമാറ്റിക്കായി റിഫ്രെഷ് റേറ്റ് അനുയോജ്യമാക്കുന്നതിലൂടെ ബാറ്ററി ഉപയോഗം 50 ശതമാനം വരെ കുറയ്ക്കാന്‍ കഴിയും. ഫോട്ടോകള്‍ കാണുന്നതിനും ടെക്‌സ്റ്റ് വായിക്കുന്നതിനും ഒരു ഹെര്‍ട്‌സ്, സിനിമ കാണുമ്പോള്‍ 24 ഹെര്‍ട്‌സ്, സുഗമമായ സ്‌ക്രോളിംഗിനായി 120 ഹെര്‍ട്‌സ് എന്നിങ്ങനെയായിരിക്കും ഡിസ്‌പ്ലേ റിഫ്രെഷ് നിരക്ക്.

  ടോട്ടല്‍എനര്‍ജീസ് ഇനി ഐബിഎസിന്‍റെ ഐലൊജിസ്റ്റിക്സ് സോഫ്റ്റ് വെയര്‍ ഉപയോഗിക്കും

‘സ്മാര്‍ട്ട്’ 120 ഹെര്‍ട്‌സ് ഫീച്ചര്‍ കൂടാതെ ‘ഹൈപ്പര്‍ ടച്ച്’ സപ്പോര്‍ട്ട് ലഭിച്ചതോടെ മൊബീല്‍ ഗെയിമുകള്‍ കളിക്കുമ്പോള്‍ സ്പര്‍ശന പ്രതികരണ നിരക്ക് 360 ഹെര്‍ട്‌സ് ആയി വര്‍ധിക്കും. ഗെയിമര്‍മാര്‍ക്കായി ‘വണ്‍പ്ലസ് കൂള്‍ പ്ലേ’ സവിശേഷതയാണ്. ക്വാല്‍ക്കോം സ്‌നാപ്ഡ്രാഗണ്‍ 888 എസ്ഒസിയാണ് കരുത്തേകുന്നത്. പിറകില്‍ നാല് കാമറകള്‍ നല്‍കിയിരിക്കുന്നു.

ഓപ്റ്റിക്കല്‍ ഇമേജ് സ്റ്റബിലൈസേഷന്‍ (ഒഐഎസ്), ഇഐഎസ് എന്നിവയോടെ എഫ്/1.8 ലെന്‍സ് സഹിതം 48 മെഗാപിക്‌സല്‍ സോണി ഐഎംഎക്‌സ്789 പ്രൈമറി സെന്‍സര്‍, എഫ്/2.2 അള്‍ട്രാ വൈഡ് ആംഗിള്‍ ‘ഫ്രീംഫോം’ ലെന്‍സ് സഹിതം 50 മെഗാപിക്‌സല്‍ സോണി ഐഎംഎക്‌സ്766 സെക്കന്‍ഡറി സെന്‍സര്‍, 8 മെഗാപിക്‌സല്‍ ടെലിഫോട്ടോ ഷൂട്ടര്‍, 2 മെഗാപിക്‌സല്‍ മോണോക്രോം സെന്‍സര്‍ എന്നിവ ഉള്‍പ്പെടുന്നതാണ് പിറകിലെ ക്വാഡ് കാമറ സംവിധാനം. മുന്നില്‍ എഫ്/2.4 ലെന്‍സ്, ഇഐഎസ് സപ്പോര്‍ട്ട് എന്നിവ സഹിതം 16 മെഗാപിക്‌സല്‍ സെന്‍സര്‍ നല്‍കി.

വണ്‍പ്ലസ് 9 പ്രോ സ്മാര്‍ട്ട്‌ഫോണിന്റെ സ്‌റ്റോറേജ് മൈക്രോഎസ്ഡി കാര്‍ഡ് വഴി വര്‍ധിപ്പിക്കാന്‍ കഴിയില്ല. 5ജി, 4ജി എല്‍ടിഇ, വൈഫൈ 6, ബ്ലൂടൂത്ത് 5.2, ജിപിഎസ്/ എ ജിപിഎസ്, എന്‍എഫ്‌സി, യുഎസ്ബി ടൈപ്പ് സി പോര്‍ട്ട് എന്നിവയാണ് കണക്റ്റിവിറ്റി ഓപ്ഷനുകള്‍. ആക്‌സെലറോമീറ്റര്‍, ആംബിയന്റ് ലൈറ്റ് സെന്‍സര്‍, ജൈറോസ്‌കോപ്പ്, മാഗ്നറ്റോമീറ്റര്‍, ലേസര്‍ സെന്‍സര്‍, പ്രോക്‌സിമിറ്റി സെന്‍സര്‍ എന്നീ സെന്‍സറുകളും ലഭിച്ചു. ഇന്‍ ഡിസ്‌പ്ലേ ഫിംഗര്‍പ്രിന്റ് സെന്‍സര്‍ നല്‍കി.

  വെര്‍ടസ് ജിടി പ്ലസ് സ്പോര്‍ട്ടും, ജിടി ലൈനും പുറത്തിറക്കി ഫോക്സ്വാഗണ്‍ ഇന്ത്യ

4,500 എംഎഎച്ച് ബാറ്ററിയാണ് ഉപയോഗിക്കുന്നത്. ‘വാര്‍പ്പ് ചാര്‍ജ് 65ടി’, ‘വാര്‍പ്പ് ചാര്‍ജ് 50 വയര്‍ലെസ്’ അതിവേഗ ചാര്‍ജിംഗ് സാധ്യമാകും. യുഎസ്ബി പിഡി അല്ലെങ്കില്‍ പിപിഎസ് ഉപയോഗിച്ച് ലാപ്‌ടോപ്പുകള്‍, ടാബ്‌ലറ്റുകള്‍ ഉള്‍പ്പെടെയുള്ള മറ്റ് ഡിവൈസുകളില്‍നിന്ന് 45 വാട്ട് വരെ ചാര്‍ജ് ചെയ്യുന്നതിന് അഡാപ്റ്റര്‍ കൂടെ ലഭിക്കും. പൊടിയും വെള്ളവും പ്രതിരോധിക്കുന്നതിന് ഐപി68 സുരക്ഷാ റേറ്റിംഗ് സവിശേഷതയാണ്. 163.2 എംഎം, 73.6 എംഎം, 8.7 എംഎം എന്നിങ്ങനെയാണ് സ്മാര്‍ട്ട്‌ഫോണിന്റെ വലുപ്പം. 197 ഗ്രാമാണ് ഭാരം.

വണ്‍പ്ലസ് 9ആര്‍

ആന്‍ഡ്രോയ്ഡ് 11 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് വണ്‍പ്ലസ് 9ആര്‍ പ്രവര്‍ത്തിക്കുന്നത്. ഓക്‌സിജന്‍ഒഎസ് 11 ഇതിനുമുകളിലായി പ്രവര്‍ത്തിക്കും. 6.5 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് (1080, 2400 പിക്‌സല്‍) ഒഎല്‍ഇഡി ഡിസ്‌പ്ലേയാണ് നല്‍കിയത്. 120 ഹെര്‍ട്‌സ് ആണ് റിഫ്രെഷ് റേറ്റ്. ക്വാല്‍ക്കോം സ്‌നാപ്ഡ്രാഗണ്‍ 870 എസ്ഒസിയാണ് കരുത്തേകുന്നത്. 48 മെഗാപിക്‌സല്‍ പ്രൈമറി സെന്‍സര്‍ ഉള്‍പ്പെടുന്ന ക്വാഡ് കാമറ സംവിധാനം പിറകില്‍ നല്‍കി. 4,500 എംഎഎച്ച് ബാറ്ററിയാണ് ഉപയോഗിക്കുന്നത്. ‘വാര്‍പ്പ് ചാര്‍ജ് 65’ അതിവേഗ ചാര്‍ജിംഗ് സവിശേഷതയാണ്.

Maintained By : Studio3