December 6, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ഒരു രാജ്യം ഒരു സബ്സ്ക്രിപ്ഷൻ പദ്ധതി

1 min read

ന്യൂഡൽഹി: ഇന്ത്യയെ ആത്മനിർഭർ, വികസിത് ഭാരത്@2047 ആക്കാനുള്ള കാഴ്ചപ്പാടിനോട് ചേർന്നുകൊണ്ട്, കേന്ദ്ര സർക്കാരിന്റേയും സംസ്ഥാന സർക്കാരുകളുടേയും കേന്ദ്ര സർക്കാരിന്റെ ഗവേഷണ വികസന സ്ഥാപനങ്ങളുടേയും കീഴിലുള്ള എല്ലാ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ഗവേഷകർക്കും അന്തർദേശീയ ഉന്നത സ്വാധീനമുള്ള പണ്ഡിത ഗവേഷണ ലേഖനങ്ങളും ജേർണൽ പ്രസിദ്ധീകരണങ്ങളും രാജ്യവ്യാപകമായി ലഭ്യമാക്കുന്നതിനുള്ള ഒരു രാജ്യം ഒരു സബ്സ്ക്രിപ്ഷൻ (വൺ നേഷൻ വൺ സബ്സ്ക്രിപ്ഷൻ) പദ്ധതിക്ക് കേന്ദ്ര കാബിനറ്റ് അംഗീകാരം നൽകി. ടയർ 2, ടയർ 3 നഗരങ്ങളുടേതുൾപ്പെടെ 1.8 കോടി വിദ്യാർത്ഥികൾ, അധ്യാപകർ, ഗവേഷകർ, ശാസ്ത്രജ്ഞർ എന്നിവർക്ക് മികച്ച നിലവാരമുള്ള അക്കാദമിക ജേണലുകളിൽ ലഭ്യമായ അറിവിൻ്റെ ജാലകം തുറക്കുന്നതാണ് ഈ പദ്ധതി. ഒരു രാജ്യം ഒരു സബ്സ്ക്രിപ്ഷനിൽ മൊത്തം 30 പ്രമുഖ അന്താരാഷ്ട്ര ജേണൽ പ്രസാധകരെ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ പ്രസാധകർ പ്രസിദ്ധീകരിക്കുന്ന ഏതാണ്ട് 13,000 ഇ-ജേണലുകളെല്ലാം ഇനി മുതൽ 6,300-ലധികം ഗവൺമെന്റ് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കേന്ദ്ര ഗവൺമെൻ്റ് ഗവേഷണ-വികസന സ്ഥാപനങ്ങൾക്കും ലഭ്യമാകും. യൂണിവേഴ്സിറ്റി ഗ്രാൻ്റ്സ് കമ്മീഷൻ്റെ (UGC) സ്വയംഭരണാധികാരമുള്ള അന്തർ സർവകലാശാലാ കേന്ദ്രമായ ഇൻഫർമേഷൻ ആൻഡ് ലൈബ്രറി നെറ്റ്വർക്ക് (INFLIBNET) സമ്പൂർണ ഡിജിറ്റൽ പ്രക്രിയയിലൂടെ ഏകോപിപ്പിച്ച ദേശീയ സബ്സ്ക്രിപ്ഷനിലൂടെയാണ് ജേണലുകളിലേക്കുള്ള പ്രവേശനം നൽകുക. 2025, 2026, 2027 എന്നീ 3 കലണ്ടർ വർഷങ്ങളിലായി ഒരു രാജ്യം ഒരു സബ്സ്ക്രിപ്ഷനായി ഏകദേശം 6,000 കോടി രൂപ പുതിയ കേന്ദ്ര മേഖലാ പദ്ധതിയായി അനുവദിച്ചു. ഗവൺമെന്റ് സ്ഥാപനങ്ങളിലെ എല്ലാ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ഗവേഷകർക്കും ഗവേഷണം നടത്തുന്നത് എളുപ്പമാക്കിക്കൊണ്ട് ആഗോള ഗവേഷണ ആവാസവ്യവസ്ഥയിൽ ഇന്ത്യയെ സ്ഥാപിക്കുന്നതിനുള്ള സമയോചിതമായ ചുവടുവയ്പ്പാണ് ഒരു രാജ്യം ഒരു സബ്സ്ക്രിപ്ഷൻ. പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര കാബിനറ്റ്, പണ്ഡിതോചിതമായ ഗവേഷണ ലേഖനങ്ങളിലേക്കും ജേണൽ പ്രസിദ്ധീകരണത്തിലേക്കും രാജ്യവ്യാപകമായി പ്രവേശനം നൽകുന്നതിനുള്ള ഒരു പുതിയ കേന്ദ്രമേഖലാ പദ്ധതിയായ വൺ നേഷൻ വൺ സബ്സ്ക്രിപ്ഷന് അംഗീകാരം നൽകി. ലളിതവും ഉപയോക്തൃ സൗഹൃദവുമായ പദ്ധതി പൂർണ്ണമായി ഡിജിറ്റൽ പ്രക്രിയയിലൂടെയുമാണ് നടപ്പിലാക്കുന്നത്. ഗവൺമെന്റിന്റെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കേന്ദ്ര ഗവൺമെൻ്റിൻ്റെ റിസർച്ച് ആന്റ് ഡെവലപ്മെന്റ് ലബോറട്ടറികൾക്കുമുള്ള “ഒരു രാജ്യം ഒരു സബ്സ്ക്രിപ്ഷൻ” സൗകര്യമായിരിക്കും ഇത്. ഒരു പുതിയ കേന്ദ്രാവിഷ്‌കൃത പദ്ധതിയായി 2025, 2026, 2027 എന്നീ 3 കലണ്ടർ വർഷങ്ങളിൽ വൺ നേഷൻ വൺ സബ്സ്ക്രിപ്ഷനായി മൊത്തം 6,000 കോടി രൂപ വകയിരുത്തി. ഒരു രാജ്യം ഒരു സബ്സ്ക്രിപ്ഷൻ, ഇന്ത്യയിലെ യുവാക്കൾക്ക് ഗുണമേന്മയുള്ള ഉന്നതവിദ്യാഭ്യാസത്തിലേക്കുള്ള പ്രവേശനം പരമാവധി പ്രയോജനപ്പെടുത്തുന്നതിനായി, വിദ്യാഭ്യാസ മേഖലകളിൽ കഴിഞ്ഞ ദശകത്തിൽ ഇന്ത്യാ ഗവൺമെൻ്റ് ഏറ്റെടുത്തിട്ടുള്ള സംരംഭങ്ങളുടെ അളവും വ്യാപ്തിയും വർദ്ധിപ്പിക്കും. ഇത് ഗവൺമെൻ്റ് സർവ്വകലാശാലകൾ, കോളേജുകൾ, ഗവേഷണ സ്ഥാപനങ്ങൾ, ഗവേഷണ-വികസന ലബോറട്ടറികൾ എന്നിവയിലുടനീളം ഗവേഷണവും വികസനവും പ്രോത്സാഹിപ്പിക്കുന്നതിനും ഗവേഷണത്തിൻ്റെയും നവീകരണത്തിൻ്റെയും സംസ്കാരം വളർത്തിയെടുക്കുന്നതിനുള്ള ANRF സംരംഭത്തിന് അനുബന്ധമായി വർത്തിക്കും. ഒരു രാജ്യം ഒരു സബ്സ്ക്രിപ്ഷൻ പദ്ധതിയുടെ പ്രയോജനങ്ങൾ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ മാനേജ്മെൻ്റിന് കീഴിലുള്ള എല്ലാ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കേന്ദ്ര ഗവൺമെൻ്റിൻ്റെ ഗവേഷണ വികസന സ്ഥാപനങ്ങൾക്കും, യൂണിവേഴ്സിറ്റി ഗ്രാൻ്റ്സ് കമ്മീഷൻ്റെ (UGC) ഒരു സ്വയംഭരണ അന്തർ സർവകലാശാലാ കേന്ദ്രമായ ഇൻഫർമേഷൻ ആൻഡ് ലൈബ്രറി നെറ്റ്വർക്ക് (INFLIBNET) എന്ന കേന്ദ്ര ഏജൻസി ഏകോപിപ്പിക്കുന്ന ദേശീയ സബ്സ്ക്രിപ്ഷൻ വഴി നൽകും. 6,300-ലധികം സ്ഥാപനങ്ങളെ ഉൾക്കൊള്ളുന്നതാണ് ഈ ലിസ്റ്റ്, ഇതിലൂടെ ഏകദേശം 1.8 കോടി വിദ്യാർത്ഥികൾ, ഫാക്കൽറ്റികൾ, ഗവേഷകർ എന്നിവരിലേക്ക് ഒരു രാഷ്ട്രം ഒരു സബ്സ്ക്രിപ്ഷൻ്റെ പ്രയോജനങ്ങൾ എത്തിക്കാനാകും. വികസിത് ഭാരത്@2047, ദേശീയ വിദ്യാഭ്യാസ നയം (NEP) 2020, അനുസന്ധാൻ നാഷണൽ റിസർച്ച് ഫൗണ്ടേഷൻ (ANRF) എന്നിവയുടെ ലക്ഷ്യങ്ങൾക്ക് അനുസൃതമായാണ് ഇത് നിലകൊളളുന്നത്. ഈ സംരംഭം ടയർ 2, ടയർ 3 നഗരങ്ങളിലുള്ളവ ഉൾപ്പെടെ എല്ലാ വിഭാഗങ്ങളിലെയും വിദ്യാർത്ഥികൾ, അധ്യാപകർ, ഗവേഷകർ, ശാസ്ത്രജ്ഞർ എന്നിവരുടെ വിശാലമായ വിഭാഗത്തിന് പണ്ഡിത ജേണലുകളിലേക്കുള്ള പ്രവേശനം വിപുലപ്പെടുത്തും. അതുവഴി രാജ്യത്തെ പ്രധാന ഗവേഷണവും ഇൻ്റർ ഡിസിപ്ലിനറി ഗവേഷണവും പ്രോത്സാഹിപ്പിക്കാനാകും. വൺ നേഷൻ വൺ സബ്സ്ക്രിപ്ഷൻ്റെ ഉപയോഗവും ഈ സ്ഥാപനങ്ങളുടെ ഇന്ത്യൻ രചയിതാക്കളുടെ പ്രസിദ്ധീകരണങ്ങളും ANRF ഇടയ്ക്കിടെ അവലോകനം ചെയ്യും. ഉന്നത വിദ്യാഭ്യാസ വകുപ്പിന് “ഒരു രാജ്യം ഒരു സബ്സ്ക്രിപ്ഷൻ” എന്ന ഒരു ഏകീകൃത പോർട്ടൽ ഉണ്ടായിരിക്കും, അതിലൂടെ സ്ഥാപനങ്ങൾക്ക് ജേണലുകൾ ലഭ്യമാക്കാൻ കഴിയും. വൺ നേഷൻ വൺ സബ്സ്ക്രിപ്ഷൻ്റെ ഉപയോഗവും ഈ സ്ഥാപനങ്ങളുടെ ഇന്ത്യൻ രചയിതാക്കളുടെ പ്രസിദ്ധീകരണങ്ങളും ANRF ഇടയ്ക്കിടെ അവലോകനം ചെയ്യും. ഡിഎച്ച്ഇയും അവരുടെ മാനേജ്മെൻ്റിന് കീഴിലുള്ള എച്ച്ഇഐകളും ഗവേഷണ-വികസന സ്ഥാപനങ്ങളും ഉള്ള മറ്റ് മന്ത്രാലയങ്ങളും ഈ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികൾ, ഫാക്കൽറ്റികൾ, ഗവേഷകർ എന്നിവർക്കിടയിൽ ഒരു രാജ്യം ഒരു സബ്ക്രിപ്ഷന്റെ ലഭ്യതയെയും ഇത് പ്രാപ്യമാകുന്ന രീതിയെയും കുറിച്ച് ഇൻഫർമേഷൻ, എജ്യുക്കേഷൻ, കമ്മ്യൂണിക്കേഷൻ (ഐഇസി) കാമ്പെയ്നുകൾ മുൻകൂട്ടി നടത്തുന്നു. രാജ്യത്തുടനീളമുള്ള സൗകര്യത്തിൻ്റെ ഉപയോഗം എല്ലാ ഗവൺമെന്റ് സ്ഥാപനങ്ങളിലെയും വിദ്യാർത്ഥികൾ, അധ്യാപകർ, ഗവേഷകർ എന്നിവർ ഈ സവിശേഷ സൗകര്യം പരമാവധി പ്രയോജനപ്പെടുത്തുന്നതിനായി അവരുടെ തലത്തിൽ കാമ്പയിനുകൾ നടത്താൻ സംസ്ഥാന സർക്കാരുകളോട് അഭ്യർത്ഥിക്കും.

  ബിഎന്‍പി പാരിബാസ് ചില്‍ഡ്രന്‍സ് ഫണ്ട്
Maintained By : Studio3