December 6, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

വരുന്നു പാൻ 2.0

1 min read

ന്യൂഡൽഹി:ആദായനികുതി വകുപ്പിന്റെ പാൻ 2.0 (PAN 2.0) പദ്ധതിക്കു സാമ്പത്തികകാര്യ മന്ത്രിസഭാസമിതി (CCEA) അംഗീകാരം നൽകി. പാൻ 2.0 പദ്ധതിയുടെ സാമ്പത്തിക ഉൾപ്പടുത്തൽ 1435 കോടി രൂപയാണ്. പാൻ 2.0 പദ്ധതി നികുതിദായകരുടെ രജിസ്ട്രേഷൻ സേവനങ്ങളുടെ സാങ്കേതികവിദ്യ അട‌ിസ്ഥാനമാക്കിയുള്ള പരിവർത്തനം പ്രാപ്തമാക്കുന്നു. ഇനിപ്പറയുന്നവ ഉൾപ്പെടെയുള്ള ഗണ്യമായ നേട്ടങ്ങളുമുണ്ട്. നികുതിദായകരുടെ മെച്ചപ്പെട്ട ഡിജിറ്റൽ അനുഭവത്തിനായി പാൻ/ടാൻ സേവനങ്ങളുടെ സാങ്കേതികവിദ്യാധിഷ്ഠിത പരിവർത്തനത്തിലൂടെ നികുതിദായക രജിസ്ട്രേഷൻ സേവനങ്ങളുടെ ഇടപാടുപ്രക്രിയകൾ പുനഃക്രമീകരിക്കുന്നതിനുള്ള ഇ-ഗവേണൻസ് പദ്ധതിയാണ് പാൻ 2.0 പദ്ധതി. ഇത് കോർ, നോൺ-കോർ പാൻ/ടാൻ പ്രവർത്തനങ്ങളും പാൻ മൂല്യനിർണയ സേവനവും ഏകീകരിക്കുന്ന നിലവിലെ പാൻ/ടാൻ 1.0 ആവാസവ്യവസ്ഥയുടെ നവീകരണമായിരിക്കും. നിർദിഷ്‌ട ഗവണ്മെന്റ് ഏജൻസികളുടെ എല്ലാ ഡിജിറ്റൽ സംവിധാനങ്ങൾക്കും പൊതുവായ തിരിച്ചറിയൽ സംവിധാനമായി പാൻ ഉപയോഗിക്കുന്നത് പ്രാപ്‌തമാക്കുന്നതിലൂടെ ഡിജിറ്റൽ ഇന്ത്യയിൽ അധിഷ്ഠിതമായ ഗവൺമെന്റിന്റെ കാഴ്ചപ്പാടുമായി പാൻ 2.0 പദ്ധതി പ്രോജക്റ്റ് ചേർന്നു പോകുന്നു.

  ബിഎന്‍പി പാരിബാസ് ചില്‍ഡ്രന്‍സ് ഫണ്ട്
Maintained By : Studio3