Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

കോവിഡ് ഒരു വര്‍ഷം പിന്നിടുമ്പോള്‍ ഇന്ത്യയില്‍ ഡിജിറ്റല്‍ തട്ടിപ്പ് ശ്രമങ്ങള്‍ വര്‍ധിച്ചു: ട്രാന്‍സ് യൂണിയന്‍

1 min read

ഡിജിറ്റല്‍ ലോകത്ത് കോവിഡ്-19 സമാനതകളില്ലാത്ത മാറ്റങ്ങളാണ് വരുത്തിയത്

കൊച്ചി: കോവിഡ് 19 പകര്‍ച്ചവ്യാധിയുടെ വരവ് ഒരു വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ ആഗോളതലത്തില്‍ ഇന്ത്യയില്‍ നിന്നുള്ള ഡിജിറ്റല്‍ തട്ടിപ്പ് ശ്രമങ്ങള്‍ മുന്‍വര്‍ഷത്തേക്കാള്‍ വന്‍തോതില്‍ വര്‍ധിച്ചതായി ട്രാന്‍സ് യൂണിയന്‍റെ പുതിയ പഠനത്തില്‍ പറയുന്നു. ബിസിനസുകള്‍ക്കെതിരേയുള്ള തട്ടിപ്പുശ്രമങ്ങളില്‍ 28.32 ശതമാനം വര്‍ധനയാണ് ഉണ്ടായിട്ടുള്ളത്. മുംബൈ, ഡല്‍ഹി, ചെന്നൈ എന്നീ നഗരങ്ങളില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ തട്ടിപ്പുശ്രമങ്ങള്‍ ഉണ്ടാവുന്നതെന്നും ട്രാന്‍സ് യൂണിയന്‍ കണ്ടെത്തിയിട്ടുണ്ട്.

ലോജിസ്റ്റിക്സ് (224.13 ശതമാനം), ടെലികമ്മ്യൂണിക്കേഷന്‍ (200.47 ശതമാനം), സാമ്പത്തിക സേവനങ്ങള്‍ (89.49 ശതമാനം) തുടങ്ങിയ മേഖലകളിലാണ് തട്ടിപ്പുശ്രമങ്ങളില്‍ വലിയ വര്‍ധന ഉണ്ടായിട്ടുള്ളത്. അതേസമയം ഇന്‍ഷുറന്‍സ് (6.66 ശതമാനം), ഗെയിമിംഗ് (13 ശതമാനം), റീട്ടെയില്‍ (22.37ശതമാനം), യാത്രയും ഒഴിവുസമയവും (45.17ശതമാനം) തുടങ്ങിയ മേഖലകളിലെ തട്ടിപ്പു ശ്രമങ്ങള്‍ കുറഞ്ഞതായി കണ്ടു.

  സോണി ഇന്ത്യ ബ്രാവിയ തിയേറ്റര്‍ ക്വാഡ്

ഷിപ്പിംഗ്, ക്രെഡിറ്റ് കാര്‍ഡ്, തിരിച്ചറിയല്‍ രേഖകള്‍, തെറ്റായ പ്രൊഫൈല്‍ തുടങ്ങിയവയിലാണ് പ്രധാനമായും തട്ടിപ്പുകാര്‍ ശ്രമം നടത്തുന്നത്. നാല്‍പ്പതിനായിരിത്തിലധികം വെബ്സൈറ്റുകളും ആപ്പുകളിലുമായി നടക്കുന്ന കോടിക്കണക്കിനു ഇടപാടുകള്‍ വിലയിരുത്തിയാണ് ട്രാന്‍സ് യൂണിയന്‍ ഈ കണ്ടെത്തലുകള്‍ നടത്തിയിട്ടുള്ളത്.

ഡിജിറ്റല്‍ ലോകത്ത് കോവിഡ്-19 സമാനതകളില്ലാത്ത മാറ്റങ്ങളാണ് വരുത്തിയത്. ഇത്തരത്തിലുള്ള അവസരങ്ങള്‍ പ്രയോജനപ്പെടുത്താനാണ് തട്ടിപ്പുകാര്‍ എല്ലായ്പ്പോഴും ശ്രമിക്കുന്നതെന്ന് ട്രാന്‍സ് യൂണിയന്‍ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്‍റും ഫ്രോഡ് സൊല്യൂഷന്‍സ് മേധാവിയുമായ ഷലീന്‍ ശ്രീവാസ്തവ പറഞ്ഞു. വൈറസിനെതിരായ യുദ്ധം ഡിജിറ്റല്‍ തട്ടിപ്പിനെതിരായ യുദ്ധത്തിനും കാരണമായിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

  ഗ്യാപ്ബ്ലൂ സോഫ്റ്റ്‌വെയർ ലാബ്സ് ഇന്‍ഫോപാര്‍ക്കിൽ

കോവിഡ് 19 സൃഷ്ടിച്ച സവിശേഷ സാഹചര്യങ്ങള്‍ രാജ്യത്തെ ഡിജിറ്റല്‍ പേമെന്‍റുകളില്‍ വലിയ വര്‍ധനയ്ക്ക് ഇടയാക്കിയിട്ടുണ്ട്. ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളെ കൂടുതലായി ആശ്രയിക്കാന്‍ ഉപഭോക്താക്കള്‍ തയാറായി. പണമിടപാടുകളിലെ അണുബാധയെ കുറിച്ചുള്ള ഭയവും സാമൂഹ്യ അകലം പാലിക്കുന്നതും ഡിജിറ്റല്‍ ഇടപാടുകളിലേക്ക് തിരിയാന്‍ പലരേയും പ്രേരിപ്പിച്ചു. പുതുതായി ഈ പ്രവണതയിലേക്ക് എത്തിയ ഉപഭോക്താക്കളുടെ ധാരണക്കുറവും ഡിജിറ്റല്‍ തട്ടിപ്പുകാര്‍ അവസരമായി വിനിയോഗിക്കുന്നു എന്നാണ് പഠനങ്ങള്‍ വെളിപ്പെടുത്തുന്നത്.

Maintained By : Studio3