Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ഏപ്രിലില്‍ ഇന്ത്യന്‍ കമ്പനികളുടെ വിദേശത്തെ നിക്ഷേപം 2.51 ബില്യണ്‍ ഡോളര്‍

1 min read

ന്യൂഡെല്‍ഹി: ഇന്ത്യന്‍ കമ്പനികളുടെ വിദേശ നിക്ഷേപം കഴിഞ്ഞ മാസം രണ്ടിരട്ടിയിലേറേ വര്‍ധിച്ചെന്ന് റിസര്‍വ് ബാങ്ക് പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. 2.51 ബില്യണ്‍ ഡോളറാണ് (ഏകദേശം 1,8400 കോടി രൂപ) ഇന്ത്യന്‍ കമ്പനികള്‍ ഏപ്രിലില്‍ വിദേശത്ത് നിക്ഷേപിച്ചത്. ഇതില്‍ 1.75 ബില്യണ്‍ ഡോളറും വായ്പയായി നല്‍കിയതാണ്. ഇക്വിറ്റി കാപിറ്റല്‍ നിക്ഷേപമായി 421.42 ബില്യണ്‍ ഡോളറും നല്‍കി.

.ടാറ്റ സ്റ്റീല്‍ സിംഗപ്പൂരിലെ തങ്ങളുടെ ഉപകമ്പനിയില്‍ 1 ബില്യണ്‍ ഡോളര്‍ നിക്ഷേപം നടത്തിയതാണ് ഏപ്രിലിലെ ഏറ്റവും ഉയര്‍ന്നത്. റിലയന്‍സ് ഇന്‍ഡസ്ട്രീസ് യുകെ, സിംഗപ്പൂര്‍, യുഎഇ, യുഎസ്എ എന്നിവിടങ്ങളിലെ ഉപ കമ്പനികളിലും സംയുക്തകസംരംഭങ്ങളിലുമായി 91.56 മില്യണ്‍ ഡോളറും നിക്ഷേപിച്ചു. ഇന്‍റര്‍ഗ്ലോബ് എന്‍റര്‍പ്രൈസ് പ്രൈവറ്റ് ലിമിറ്റഡ് യുകെയിലെ സംയുക്ത സംരംഭത്തില്‍ 145.61 മില്യണ്‍ ഡോളര്‍ നിക്ഷേപിച്ചപ്പോള്‍ റിലയന്‍സ് ഇന്‍ഡസ്ട്രിയല്‍ ഇന്‍വെസ്റ്റ്മെന്‍റ് & ഹോള്‍ഡിംഗ്സ് ലിമിറ്റഡ് യുകെയിലെ തങ്ങളുടെ ഉപകമ്പനിയില്‍ 78.52 മില്യണ്‍ ഡോളര്‍ നിക്ഷേപിച്ചു.

  കെഎസ് യുഎം-എന്‍ഐഇഎല്‍ഐടി സഹകരണം

വറോക് എന്‍ജിനീയറിംഗ് നെതര്‍ലന്‍ഡ്സിലെ തങ്ങളുടെ സംരംഭത്തില്‍ 65.5 മില്യണ്‍ ഡോളര്‍ നിക്ഷേപിച്ചു. മദേര്‍സണ്‍ സുമി സിസ്റ്റംസ് 41.70 ദശലക്ഷം ഡോളര്‍ യുഎഇയിലെ തങ്ങളുടെ സ്ഥാപനത്തില്‍ നിക്ഷേപിച്ചുവെന്നും ആര്‍ബിഐ പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.

മാര്‍ച്ചില്‍ ഇന്ത്യന്‍ കമ്പനികള്‍ വിദേശ സംരംഭങ്ങളില്‍ നിക്ഷേപിച്ച തുക 1.99 ബില്യണ്‍ ഡോളര്‍ (ഏകദേശം 14,600 കോടി രൂപ)ആയിരുന്നു

Maintained By : Studio3