2020 : റിയല്‍ എസ്‌റ്റേറ്റിലെ ഇന്‍സ്റ്റിറ്റിയൂഷ്ണല്‍ നിക്ഷേപം 5 ബില്യണ്‍ ഡോളര്‍
1 min readമുംബൈ: കോവിഡ് 19 സൃഷ്ടിച്ച പ്രതിസന്ധിക്കിടയിലും ഇന്‍സ്റ്റിറ്റിയൂഷ്ണല്‍ നിക്ഷേകര്‍ റിയല്‍ എസ്റ്റേറ്റ് നിക്ഷപങ്ങളില്‍ താല്‍പ്പര്യം പ്രകടമാക്കിയെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. 2020-ല്‍ ഇന്ത്യന്‍ റിയല്‍ എസ്റ്റേറ്റില്‍ മൊത്തം 5 ബില്യണ്‍ ഡോളര്‍ മുതല്‍മുടക്കാണ് ഇന്‍സ്റ്റിറ്റിയൂഷ്ണല്‍ നിക്ഷേപകരില്‍ നിന്ന് ഉണ്ടായത്. മുന്‍ വര്‍ഷത്തെ നിക്ഷേപത്തിന്റെ 93 ശതമാനത്തിന് തുല്യമാണിതെന്നും ജെഎല്‍എല്‍ തയാറാക്കിയ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
നാലാം പാദത്തിലെ 3.5 ബില്യണ്‍ ഡോളറിന്റെ നിക്ഷേപങ്ങളാണ് നിന്ന് വാര്‍ഷിക പ്രകടനത്തില്‍ വലിയ പങ്കുവഹിച്ചിട്ടുള്ളത്. ഓഫീസ് ആസ്തികളാണ് 2020-ലെ നിക്ഷേപത്തിന്റെ വലിയ വിഹിതം നേടിയിട്ടുള്ളത്.
മഹാമാരി മൂലം വാണിജ്യ സ്വത്തുക്കളില്‍ നിന്നുള്ള വരുമാനത്തിലും ലാഭത്തിന്റെ സ്ഥിരതയിലും സൃഷ്ടിക്കപ്പെട്ട അനിശ്ചിതത്വം നിക്ഷേപങ്ങള്‍ കുറയാന്‍ കാരണമായി. എന്നിരുന്നാലും, നഗരങ്ങളില്‍ ഗുണനിലവാരമുള്ള വാടക വരുമാനം നല്‍കുന്ന ആസ്തികള്‍ വാഗ്ദാനം ചെയ്ത ഡവലപ്പര്‍മാരുമായി പോര്‍ട്ട്‌ഫോളിയോ ഡീലുകള്‍ ചര്‍ച്ച ചെയ്യുന്നതിനുള്ള അവസരമായി വലിയ ആഗോള ഫണ്ടുകള്‍ ഇത് ഉപയോഗിച്ചു.
2020-ലെ സ്ഥാപന നിക്ഷേപങ്ങളുടെ ആഴത്തിലുള്ള വിശകലനം സൂചിപ്പിക്കുന്നത് വീണ്ടെടുക്കല്‍ ഇപ്പോഴും ഇടുങ്ങിയ തലത്തില്‍ ആണെന്നാണ്. കാരണം 2019 ല്‍ 54 ല്‍ കൂടുതല്‍ ഇടപാടുകള്‍ നടന്ന സ്ഥാനത്ത് 2020 ല്‍ നടന്നത് 27 ഇടപാടുകള്‍ മാത്രമാണ്. മൊത്തം 3.2 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള രണ്ട് വലിയ പോര്‍ട്ട്ഫോളിയോ ഇടപാടുകള്‍ ചേര്‍ന്ന് 2020-ലെ മൊത്തം നിക്ഷേപത്തിന്റെ 65 ശതമാനത്തിലേക്ക് എത്തുന്നു. അനിശ്ചിതത്വത്തില്‍ വലിയ ആഗോള ഫണ്ടുകളുടെ ഈ നിക്ഷേപങ്ങള്‍ ഇന്ത്യന്‍ റിയല്‍ എസ്റ്റേറ്റിന്റെ നിക്ഷേപ സാധ്യതകളെ സാധൂകരിക്കുന്നു.