November 11, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ബാങ്കിംഗിതര ധനകാര്യ സ്ഥാപനങ്ങള്‍ ഉച്ചയ്ക്ക് 1 മണി വരെ

1 min read

ഡിജിറ്റല്‍ സേവനങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തുക

കൊച്ചി: സംസ്ഥാനത്തെ ബാങ്കിംഗിതര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് (എന്‍ബിഎഫ്സി) ലോക്ഡൗണ്‍ കാലയളവില്‍ രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 1 മണി വരെ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി ലഭിച്ചതായി അസോസിയേഷന്‍ ഓഫ് നോണ്‍ ബാങ്കിംഗ് ഫിനാന്‍സ് കമ്പനീസ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. കര്‍ശനമായ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരിക്കും സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുകയെന്നും ഉപയോക്താക്കളുടേയും ജീവനക്കാരുടേയും ആരോഗ്യവും സുരക്ഷയും തങ്ങള്‍ക്ക് ഏറെ പ്രധാനമാണെന്നും അസോസിയേഷന്‍ ചെയര്‍മാന്‍ തോമസ് ജോര്‍ജ് മുത്തൂറ്റ് വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

  ശ്രദ്ധേയമായി ഡബ്ല്യുടിഎം കേരള ടൂറിസം പവലിയന്‍

ഇതോടൊപ്പം കേരളത്തിലെ മിക്കവാറും എല്ലാ പ്രമുഖ എന്‍ബിഎഫ്സി സ്ഥാപനങ്ങളും നല്‍കി വരുന്ന വിവിധ ഡിജിറ്റല്‍ സേവനങ്ങള്‍ ഉപയോക്താക്കള്‍ കഴിവതും ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. ശാഖകള്‍, ഡിജിറ്റല്‍ സേവനങ്ങള്‍ എന്നിവയുടെ സുഗമമായ പ്രവര്‍ത്തനത്തിനായി അതത് സ്ഥാപനങ്ങളുടെ ബാക്ക്-എന്‍ഡ് പ്രവര്‍ത്തനങ്ങള്‍ സജ്ജമായിരിക്കും.

ലോണ്‍ തിരിച്ചടയ്ക്കല്‍, ലോണ്‍ ടോപ്പ് അപ്പ് എന്നിവയ്ക്ക് ആപ്പുകളിലും സൗകര്യമുണ്ട്. കോള്‍ സെന്‍റര്‍, എസ്എംഎസ് തുടങ്ങിയവയിലൂടെയും വിവിധ സേവനങ്ങള്‍ ഉപയോഗപ്പെടുത്താനാകും.

Maintained By : Studio3