ടിഡബ്ല്യുഎസ് ഇയര്‍ബഡ്‌സ് നോയ്‌സ് ഇലന്‍ പുറത്തിറക്കി
3,499 രൂപയായിരിക്കും ഏതാനും ദിവസങ്ങളില്‍ വില. പിന്നീട് 3,999 രൂപയില്‍ വില്‍ക്കും
ന്യൂഡെല്‍ഹി: ‘നോയ്‌സ് ഇലന്‍’ ട്രൂലി വയര്‍ലെസ് ഇയര്‍ബഡ്‌സ് ഇന്ത്യയില്‍ അവതരിപ്പിച്ചു. നാലുപാടുമുള്ള ശബ്ദങ്ങള്‍ ശല്യമായി മാറാതെ നോക്കുന്ന എന്‍വയോണ്‍മെന്റല്‍ നോയ്‌സ് കാന്‍സലിംഗ് (ഇഎന്‍സി) സവിശേഷതയോടെയാണ് നോയ്‌സ് ഇലന്‍ വരുന്നത്. 3,499 രൂപയായിരിക്കും ഏതാനും ദിവസങ്ങളില്‍ വില. പിന്നീട് 3,999 രൂപയില്‍ വില്‍ക്കും.
ചാര്‍ജിംഗ് കേസ് സഹിതമാണ് നോയ്‌സ് ഇലന്‍ ലഭിക്കുന്നത്. ചാര്‍ജിംഗ് സൂചിപ്പിക്കുന്നതിന് എല്‍ഇഡി ലൈറ്റ് ഇന്‍ഡിക്കേറ്ററുകള്‍ ഉണ്ടായിരിക്കും. കമ്പനി വെബ്‌സൈറ്റില്‍ കൂടാതെ ആമസോണിന്റെ ഗ്രേറ്റ് റിപ്പബ്ലിക് ഡേ വില്‍പ്പനയിലും നോയ്‌സ് ഇലന്‍ ലഭ്യമായിരിക്കും.
ഷാഡോ ഗ്രേ നിറത്തില്‍ ലഭിക്കും. ക്വാഡ് മൈക്രോഫോണ്‍ സംവിധാനം നല്‍കി. മികച്ച വോയ്‌സ് ക്ലാരിറ്റി ലഭിക്കുന്നതിന് ഓരോ ഇയര്‍ബഡ്ഡിലും ഇരട്ട മൈക് നല്‍കി.