November 4, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

കാറുകള്‍ക്കും ബൈക്കുകള്‍ക്കും ഏപ്രില്‍ ഒന്ന് മുതല്‍ വില വര്‍ധന

1 min read
ഉല്‍പ്പാദന ചെലവുകള്‍ വര്‍ധിച്ചതാണ് വിവിധ വാഹന നിര്‍മാതാക്കള്‍ കാരണമായി ചൂണ്ടിക്കാണിക്കുന്നത്  
ഏപ്രില്‍ ഒന്ന് മുതല്‍ ഇന്ത്യയില്‍ കാറുകളുടെയും ഇരുചക്ര വാഹനങ്ങളുടെയും വില വര്‍ധിക്കും. ഉല്‍പ്പാദന ചെലവുകള്‍ വര്‍ധിച്ചതാണ് വിവിധ വാഹന നിര്‍മാതാക്കള്‍ കാരണമായി ചൂണ്ടിക്കാണിക്കുന്നത്. നേരത്തെ ജനുവരി ഒന്നിന് വാഹനങ്ങളുടെ വില വര്‍ധിപ്പിച്ചിരുന്നു. ഉല്‍പ്പാദന ചെലവുകള്‍ വര്‍ധിച്ചതുകൂടാതെ, ഇന്ധന വില വര്‍ധനയും ഇതേതുടര്‍ന്ന് ചരക്കുകടത്തിന് ചെലവുകള്‍ വര്‍ധിച്ചതുമെല്ലാം പുതിയ സാമ്പത്തിക വര്‍ഷം ആരംഭിക്കുന്ന ഇപ്പോഴത്തെ വില വര്‍ധനയ്ക്ക് കാരണങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്നു.

രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളായ മാരുതി സുസുകിയാണ് വില വര്‍ധന പ്രഖ്യാപിച്ചവരില്‍ പ്രമുഖന്‍. വിവിധ മോഡലുകളുടെയും വേരിയന്റുകളുടെയും വില വര്‍ധന വ്യത്യാസപ്പെട്ടിരിക്കുമെന്ന് കമ്പനി വ്യക്തമാക്കി. ഉല്‍പ്പാദന ചെലവുകള്‍ വര്‍ധിച്ചതിനാല്‍ ഈ ഭാരം കുറച്ചെങ്കിലും ഉപയോക്താക്കളിലേക്ക് കൈമാറുകയാണെന്ന് മാരുതി സുസുകി അറിയിച്ചു. നിലവിലെ എക്‌സ് ഷോറൂം വിലയില്‍നിന്ന് ഒന്ന് മുതല്‍ ആറ് ശതമാനം വരെ വര്‍ധന പ്രതീക്ഷിക്കാം. അതായത്, വിവിധ മോഡലുകള്‍ അനുസരിച്ച് 5,000 രൂപ മുതല്‍ 34,000 രൂപ വരെ വര്‍ധന പ്രതീക്ഷിക്കാം. നിലവില്‍ അരീന, നെക്‌സ ഡീലര്‍ഷിപ്പുകളിലൂടെ ഓള്‍ട്ടോ, ബലേനോ, സെലറിയോ, സിയാസ്, ഡിസയര്‍, ഈക്കോ, എര്‍ട്ടിഗ, ഇഗ്നിസ്, എസ് ക്രോസ്, എസ് പ്രസ്സോ, സ്വിഫ്റ്റ്, വിറ്റാര ബ്രെസ, വാഗണ്‍ആര്‍, എക്‌സ്എല്‍6 എന്നീ മോഡലുകളാണ് മാരുതി സുസുകി വില്‍ക്കുന്നത്.

  ബ്രിഗേഡ് ഹോട്ടല്‍ വെഞ്ചേഴ്സ് ഐപിഒ

ഇരുചക്ര വാഹന നിര്‍മാതാക്കളായ ഹീറോ മോട്ടോകോര്‍പ്പ് വില വര്‍ധന പ്രഖ്യാപിച്ചു. ഏപ്രില്‍ മുതല്‍ മോട്ടോര്‍സൈക്കിളുകളുടെയും സ്‌കൂട്ടറുകളുടെയും എക്‌സ് ഷോറൂം വിലയില്‍ വര്‍ധന വരുത്തുമെന്ന് കമ്പനി അറിയിച്ചു. വിവിധ മോഡലുകള്‍ അനുസരിച്ച് 2,500 രൂപ വരെയായിരിക്കും വില വര്‍ധന.

റോയല്‍ എന്‍ഫീല്‍ഡ് ഇന്റര്‍സെപ്റ്റര്‍ 650, കോണ്ടിനെന്റല്‍ ജിടി 650 മോട്ടോര്‍സൈക്കിളുകളുടെ പുതിയ പതിപ്പുകള്‍ ഈയിടെ അവതരിപ്പിച്ചിരുന്നു. രണ്ട് ശതമാനം വില വര്‍ധനയോടെയാണ് ഈ മോട്ടോര്‍സൈക്കിളുകള്‍ പുറത്തിറക്കിയത്.

വില വര്‍ധിപ്പിക്കുകയാണെന്ന് നിസാന്‍ മോട്ടോര്‍ ഇന്ത്യ കൂടി പ്രഖ്യാപിച്ചു. നിസാന്‍, ഡാറ്റ്‌സണ്‍ ബ്രാന്‍ഡുകളിലെ വിവിധ മോഡലുകള്‍ക്ക് വില വര്‍ധന ബാധകമായിരിക്കും. വാഹന ഘടകങ്ങളുടെ വില തുടര്‍ച്ചയായി വര്‍ധിക്കുകയാണെന്നും ഇനി വില വര്‍ധിപ്പിക്കാതെ നിവൃത്തിയില്ലെന്നും നിസാന്‍ ഇന്ത്യ മാനേജിംഗ് ഡയറക്റ്റര്‍ രാകേഷ് ശ്രീവാസ്തവ പറഞ്ഞു. എന്നാല്‍ എത്രമാത്രം വില വര്‍ധിപ്പിക്കുമെന്ന് വ്യക്തമാക്കിയില്ല. കിക്‌സ്, മാഗ്നൈറ്റ് എന്നിവയാണ് നിസാന്‍ മോഡലുകള്‍. റെഡിഗോ, ഗോ, ഗോ പ്ലസ് എന്നീ മോഡലുകളാണ് ഇന്ത്യയില്‍ ഡാറ്റ്‌സണ്‍ ബ്രാന്‍ഡില്‍ വില്‍ക്കുന്നത്. ഈ മാസമാദ്യം, നിസാന്‍ മാഗ്നൈറ്റ് സബ്‌കോംപാക്റ്റ് എസ്‌യുവിയുടെ ടര്‍ബോ പെട്രോള്‍ വേരിയന്റുകളുടെ വില 30,000 രൂപ വര്‍ധിപ്പിച്ചിരുന്നു.

  എന്‍എസ്ഇഇന്ത്യ വെബ്സൈറ്റ് ഇനി മലയാളം ഉള്‍പ്പെടെയുള്ള വിവിധ ഭാഷകളിൽ ലഭ്യമാകും

ഇന്ത്യന്‍ വിപണിയില്‍ ഡസ്റ്റര്‍, കൈഗര്‍, ക്വിഡ്, ട്രൈബര്‍ ഉള്‍പ്പെടെ എല്ലാ മോഡലുകളുടെയും വില വര്‍ധിപ്പിക്കുമെന്ന് ഫ്രഞ്ച് കാര്‍ നിര്‍മാതാക്കളായ റെനോ പ്രഖ്യാപിച്ചു. എന്നാല്‍ എത്രത്തോളം വില വര്‍ധിപ്പിക്കുമെന്ന് കമ്പനി ഇപ്പോള്‍ വെളിപ്പെടുത്തിയില്ല. മോഡലുകളും വേരിയന്റുകളും അനുസരിച്ച് വില വര്‍ധന വ്യത്യാസപ്പെട്ടിരിക്കും.

ഏപ്രില്‍ ഒന്ന് മുതല്‍ വില വര്‍ധിപ്പിക്കുകയാണെന്ന് കവസാക്കി മോട്ടോര്‍ ഇന്ത്യ പ്രഖ്യാപിച്ചു. എന്നാല്‍ നിഞ്ച 300, സെഡ്എക്‌സ് 10ആര്‍ മോഡലുകളുടെ വില ഇപ്പോള്‍ വര്‍ധിപ്പിക്കില്ല. ബാക്കി എല്ലാ മോഡലുകള്‍ക്കും 18,000 രൂപ വരെ വര്‍ധിക്കും. നിഞ്ച 300 മോട്ടോര്‍സൈക്കിളിന്റെ ബിഎസ് 6 വേര്‍ഷന്‍ ഈയിടെ അവതരിപ്പിച്ചപ്പോള്‍ 20,000 രൂപ വര്‍ധിച്ചിരുന്നു. കൂടാതെ സെഡ്എക്‌സ് 10ആര്‍ ഈയിടെ പുറത്തിറക്കിയപ്പോള്‍ 2020 മോഡലിനേക്കാള്‍ ഒരു ലക്ഷത്തോളം രൂപ വര്‍ധിച്ചു. സെഡ് എച്ച്2, സെഡ് എച്ച്2 എസ്ഇ കൂടാതെ ഡര്‍ട്ട് ബൈക്കുകളായ കെഎല്‍എക്‌സ് 110, കെഎല്‍എക്‌സ് 140ജി ബൈക്കുകളുടെയും വിലയില്‍ വര്‍ധനയില്ല.

  ജിടെക് മാരത്തണ്‍-2025 ഫെബ്രുവരി 9 ന് ടെക്നോപാര്‍ക്കില്‍

വില വര്‍ധിപ്പിക്കുകയാണെന്ന് ഇസുസു മോട്ടോര്‍ ഇന്ത്യ പ്രഖ്യാപിച്ചു. ഡി മാക്‌സ്, ഡി മാക്‌സ് എസ് കാബ് മോഡലുകളുടെ വിലയില്‍ ഒരു ലക്ഷത്തോളം രൂപ വര്‍ധനയുണ്ടാകുമെന്നാണ് കമ്പനി വ്യക്തമാക്കുന്നത്.

Maintained By : Studio3