Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

അട്ടിമറിക്കുശേഷം ഇതാദ്യമായി സൂചിയെ കോടതിയില്‍ നേരിട്ട് ഹാജരാക്കി

ന്യൂഡെല്‍ഹി: മ്യാന്‍മാറില്‍ അധികാരത്തില്‍നിന്ന് പുറത്താക്കപ്പെട്ട നേതാവ് ആങ് സാന്‍ സൂചി കോടതിയില്‍ ഹാജരായി. ഫെബ്രുവരി ഒന്നിന് നടന്ന അട്ടിമറിക്ക് ശേഷം ആദ്യമായാണ് അവര്‍ പുറത്തെത്തുന്നത്. രാജ്യദ്രോഹക്കുറ്റമാണ് അവര്‍ നേരിടുന്ന ഗുതരമായ കുറ്റം.രാജ്യത്തെ ഔദ്യോഗിക രഹസ്യ നിയമവും കൊറോണ വൈറസ് നിയന്ത്രണ നടപടികളും ലംഘിച്ചുവെന്നും അവര്‍ക്കെതിരെ ആരോപണമുണ്ട്. വാദം കേള്‍ക്കുന്നതിനുമുമ്പ് അഭിഭാഷകര്‍ക്ക് സൂചിയുമായി വെവ്വേറെ കൂടിക്കാഴ്ച നടത്താന്‍ സാധിച്ചതായും നിയമപരമായ കാര്യങ്ങള്‍ ചര്‍ച്ച ചെയ്തതായും പ്രതിഭാഗം അഭിഭാഷകന്‍ തായ് മൗങ് പറഞ്ഞു. സൂചിയുടെ ആരോഗ്യനില മോശമാണെന്ന് അദ്ദേഹം ഡിപിഎ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.

  പരിസ്ഥിതി സംരക്ഷണവും വികസന ലക്ഷ്യം: മുഖ്യമന്ത്രി

അവരുടെ കേസിന്‍റെ അടുത്ത വാദം ജൂണ്‍ 7 നാണ്. സമീപ ആഴ്ചകളില്‍ വീഡിയോ ലിങ്ക് വഴി സൂചി കോടതിയില്‍ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കിയിട്ടുണ്ടെങ്കിലും അഭിഭാഷകര്‍ക്ക് അവരെ നേരിട്ട് കാണാന്‍ കഴിഞ്ഞിരുന്നില്ല.സൂചിയുടെ വീട്ടില്‍ നിന്ന് വളരെ അകലെയല്ലാതെ തലസ്ഥാനമായ നെയ് പൈ ടാവില്‍ ഒരു പ്രത്യേക കോടതിമുറി ഈ കേസുകള്‍ക്കായി സജ്ജീകരിച്ചിട്ടുണ്ടെന്ന് അഭിഭാഷകന്‍ മിന്‍ മിന്‍ സോ പറഞ്ഞു.

രാജ്യത്തെ സൈനിക അട്ടിമറിക്കെതിരെ വ്യാപക പ്രതിഷേധമാണ് മ്യാന്‍മാറിലുണ്ടായത്. അത് ശക്തമായ സൈനിക നടപടികളിലൂടെ ഇല്ലാതാക്കുകയാണ് സര്‍ക്കാര്‍. ഇപ്പോള്‍ തന്നെ നൂറുകണക്കിന് ആള്‍ക്കാരെ സേന കൊന്നൊടുക്കി.

  പരിസ്ഥിതി സംരക്ഷണവും വികസന ലക്ഷ്യം: മുഖ്യമന്ത്രി

ചൈനീസ് ഭാഷാ ബ്രോഡ്കാസ്റ്റര്‍ ഫീനിക്സ് മെയ് 22 ന് പ്രസിദ്ധീകരിച്ച മ്യാന്‍മറിന്‍റെ സൈനിക ഭരണാധികാരി മിന്‍ ആംഗ് ഹേലിംഗുമായുള്ള അഭിമുഖത്തില്‍, മരിച്ചവരുടെ എണ്ണം മാധ്യമങ്ങള്‍ വളരെയധികം വര്‍ദ്ധിപ്പിച്ചതായും ഇത് 300 ഓളം ആണെന്നും അവകാശപ്പെട്ടിരുന്നു.അസിസ്റ്റന്‍സ് അസോസിയേഷന്‍ ഫോര്‍ പൊളിറ്റിക്കല്‍ പ്രിസണ്‍സ് മോണിറ്ററിംഗ് ഗ്രൂപ്പിന്‍റെ കണക്കനുസരിച്ച് ഇതുവരെ 818 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്, 5,300 ലധികം പേരെ കസ്റ്റഡിയിലെടുത്തിട്ടുമുണ്ട്

Maintained By : Studio3