February 12, 2025

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

4 വര്‍ഷത്തില്‍ മ്യൂച്വല്‍ ഫണ്ട് നിക്ഷേപകരുടെ എണ്ണം ഇരട്ടിയായി

1 min read

ജൂണ്‍ അവസാനത്തോടെ രാജ്യത്തെ മ്യൂച്വല്‍ ഫണ്ട് നിക്ഷേപകരുടെ എണ്ണം 2.39 കോടി

മുംബൈ: രാജ്യത്തെ മ്യൂച്വല്‍ ഫണ്ട് നിക്ഷേപകരുടെ എണ്ണം 2017 മാര്‍ച്ച് 30ന് ഉണ്ടായിരുന്ന 1.19 കോടിയില്‍ നിന്ന് 2021 ജൂണ്‍ 30ല്‍ എത്തുമ്പോള്‍ 2.39 കോടിയായി ഉയര്‍ന്നതായി അസോസിയേഷന്‍ ഓഫ് മ്യൂച്വല്‍ ഫണ്ട്സ് ഇന്‍ ഇന്ത്യ (ആംഫി) ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ എന്‍ എസ് വെങ്കിടേഷ് പറഞ്ഞു. യുനീക് പാന്‍ നമ്പറുകളിലൂടെയാണ് നിക്ഷേപകരുടെ എണ്ണം കണക്കാക്കുന്നത്. ഇതില്‍ വ്യക്തികളും കോര്‍പ്പറേറ്റുകളും ഉള്‍പ്പെടുന്നു. വ്യവസായരംഗത്തെ ശക്തമായ വളര്‍ച്ചയുടെ അടയാളമാണ് നിക്ഷേപകരുടെ എണ്ണം ഇരട്ടിപ്പിച്ചതില്‍ കാണാനാകുന്നത് എന്ന് വെങ്കിടേഷ് പറഞ്ഞു.

  ട്രൈബല്‍ യൂത്ത് എക്സ്ചേഞ്ച് പ്രോഗ്രാമിനു വേദിയായി ടെക്നോപാര്‍ക്ക്

പാന്‍ നമ്പറുകളുടെ വളര്‍ച്ച ഈ സാമ്പത്തിക വര്‍ഷത്തിന്‍റെ ആദ്യ പാദത്തില്‍ കുത്തനെ ഉയര്‍ന്നു. മ്യൂച്വല്‍ ഫണ്ട് വ്യവസായം ഈ പാദത്തില്‍ 12 ലക്ഷം നിക്ഷേപകരെ കൂട്ടിച്ചേര്‍ത്ത് 2.27 കോടിയില്‍ നിന്ന് 2.39 കോടിയായി. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ മൊത്തമായി 20 ലക്ഷം നിക്ഷേപകരാണ് കൂട്ടിച്ചേര്‍ത്തപ്പെട്ടത്. എന്നിരുന്നാലും ഇന്ന് ഇന്ത്യയിലെ 42 കോടി പാന്‍ നമ്പറുകള്‍ ഉണ്ട് എന്നത് കണക്കിലെടുക്കുമ്പോള്‍ അതില്‍ ചെറിയൊരു ഭാഗം മാത്രമാണ് മ്യൂച്വല്‍ ഫണ്ട് നിക്ഷേപകരായി ഉള്ളത്.

  അഡ്വാന്‍സ്ഡ് സിസ് ടെക് ഐപിഒയ്ക്ക്

‘2017 ല്‍ ആരംഭിച്ച ‘എംഎഫ് സാഹി ഹേ’ കാംപെയ്ന്‍ കാരണം മ്യൂച്വല്‍ ഫണ്ട് വ്യവസായത്തെ കുറിച്ചുള്ള അവബോധം വലിയ അളവില്‍ വര്‍ധിച്ചു. കൂടാതെ, അടുത്ത കാലത്തായി ധാരാളം ഫിന്‍ടെക് പ്ലാറ്റ്ഫോമുകള്‍ വന്നതും മ്യൂച്വല്‍ ഫണ്ടുകളുടെ വ്യാപ്തി വര്‍ദ്ധിപ്പിച്ചു. വ്യവസായവും മ്യൂച്വല്‍ ഫണ്ടുകളുമായി ബന്ധപ്പെട്ട ള്ള മാധ്യമങ്ങളും നിക്ഷേപകര്‍ക്കായുള്ള പരിശീനത്തോടെ വളര്‍ച്ചയില്‍ മുഖ്യ പങ്കുവഹിച്ചു, “മോര്‍ണിംഗ്സ്റ്റാര്‍ ഇന്‍വെസ്റ്റ്മെന്‍റ് അഡ്വൈസര്‍ ഇന്ത്യ റിസര്‍ച്ച് ഡയറക്ടര്‍ മാനേജര്‍ കൗസ്തുഭ് ബെലാപുര്‍കര്‍ പറഞ്ഞു.

“മ്യൂച്വല്‍ ഫണ്ട് നിക്ഷേപകരുടെ എണ്ണം ഇപ്പോഴും മഞ്ഞുമലയുടെ അഗ്രമാണ്, ഇനിയും ഒരുപാട് ദൂരം സഞ്ചരിക്കാനുണ്ട്,” ബെലാപൂര്‍ക്കര്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷത്തെ ഇക്വിറ്റി മാര്‍ക്കറ്റുകളുടെ പ്രകടനവും നിക്ഷേപകരെ ആകര്‍ഷിക്കുന്നതായിരുന്നു. കോവിഡ് 19 ആദ്യ തരംഗത്തിനു ശേഷം നിക്ഷേപം തുടര്‍ന്ന ആളുകള്‍ സ്വന്തമാക്കിയ വന്‍ വരുമാനം 2021-22 ന്‍റെ ആദ്യ പാദത്തില്‍ നിക്ഷേപകരുടെ ആത്മവിശ്വാസം വര്‍ധിപ്പിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.

  സിഎസ്ഐആര്‍-എന്‍ഐഐഎസ്ടി കണ്‍വേര്‍ഷന്‍ റിഗ് സാങ്കേതികവിദ്യ ന്യൂഡല്‍ഹി എയിംസില്‍
Maintained By : Studio3