Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

23.4 ശതമാനം വളര്‍ച്ചയുമായി മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്സ്

1 min read

കൊച്ചി: മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്സ് 2024 മാര്‍ച്ച് 31-ന് അവസാനിച്ച സാമ്പത്തിക വര്‍ഷം വരുമാന വളര്‍ച്ച, ലാഭവിഹിതം, കൈകാര്യം ചെയ്യുന്ന ആസ്തികള്‍ എന്നിവയുള്‍പ്പെടെ എല്ലാ പ്രധാന മേഖലകളിലും മികച്ച വളര്‍ച്ച കൈവരിച്ചു. കമ്പനിയുടെ വരുമാനം 2023 സാമ്പത്തിക വര്‍ഷത്തെ 544 കോടി രൂപയില്‍ നിന്ന് 23.4 ശതമാനം വളര്‍ച്ചയുമായി 2024 സാമ്പത്തിക വര്‍ഷം 672 കോടി രൂപയില്‍ എത്തി.

2023 സാമ്പത്തിക വര്‍ഷത്തെ 81.77 കോടി അപേക്ഷിച്ച് 2024 സാമ്പത്തിക വര്‍ഷം 110.56 കോടി രൂപയുമായി മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്സ് പ്രവര്‍ത്തന ലാഭത്തില്‍ 35.20 ശതമാനം വളര്‍ച്ച നേടി. 2020 സാമ്പത്തിക വര്‍ഷം 1.34 ശതമാനമായിരുന്ന നിഷ്ക്രിയ ആസ്തി 2024 സാമ്പത്തിക വര്‍ഷം അത് 0.72 ശതമാനമായി കുറച്ച് കമ്പനിയുടെ ആസ്തി നിലവാരത്തില്‍ മികച്ച പ്രകടനം നിലനിര്‍ത്തി. കഴിഞ്ഞ നാല് സാമ്പത്തിക വര്‍ഷങ്ങളില്‍ 3 ലെവല്‍ അപ്ഗ്രേഡ് ചെയ്ത് കമ്പനിക്ക് എ-സ്റ്റേബിള്‍ എന്ന ശക്തമായ റേറ്റിങും ഉണ്ട്.

  കൊവിഡിനു ശേഷം വിദേശ സഞ്ചാരികളുടെ വരവില്‍ ഏറ്റവും വര്‍ധനവ് ഉണ്ടായത് ഇടുക്കി ജില്ലയിൽ

എല്ലാ പ്രധാന മേഖലകളിലും ഇരട്ട അക്ക വളര്‍ച്ചയോടെ കഴിഞ്ഞ സാമ്പത്തിക വര്‍ഷം മികച്ച വളര്‍ച്ച കൈവരിച്ചതില്‍ സന്തോഷമുണ്ട്. ഈ നേട്ടം ഉപഭോക്താക്കളെ കേന്ദ്രീകരിച്ചുള്ള സമീപനത്തോടുള്ള തങ്ങളുടെ ദൃഢമായ പ്രതിബദ്ധതയെയും ഉപഭോക്താക്കള്‍ക്കായി ഒരു കുടക്കീഴില്‍ സാമ്പത്തിക സേവനങ്ങള്‍ ലഭ്യമാക്കാനുമുള്ള ഉദ്യമത്തെയും എടുത്ത് കാണിക്കുന്നു. 2025 സാമ്പത്തിക വര്‍ഷം കൂടുതല്‍ ആളുകളെ സംഘടിത സാമ്പത്തിക മേഖലയിലേക്ക് എത്തിച്ച് അവരുടെ വായ്പ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനും പുതിയ വിപണികളിലേക്ക് കടക്കാനും അവസാന ഘട്ടം പ്രദേശങ്ങളില്‍ സേവനങ്ങള്‍ ലഭ്യമാക്കുന്നതിനും തങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിക്കും. തങ്ങളുടെ മികച്ച സ്വര്‍ണ്ണ വായ്പ സേവനങ്ങള്‍ക്കൊപ്പം, ഉപഭോക്താക്കളുടെ വൈവിധ്യമാര്‍ന്ന വായ്പ ആവശ്യകതകള്‍ നിറവേറ്റുന്നതിനായി പുതിയ പദ്ധതികള്‍ അവതരിപ്പിക്കാനും ലക്ഷ്യമിടുന്നുവെന്ന് മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്സ് മാനേജിംഗ് ഡയറക്ടര്‍ മാത്യു മുത്തൂറ്റ് പറഞ്ഞു.

  എഞ്ചിനീയറിംഗ് ഉല്‍പന്ന നിര്‍മ്മാണരംഗത്തേക്ക് 45,000 കോടി മുതല്‍ മുടക്കുമായി ഹിന്റാല്‍കോ

കഴിഞ്ഞ വര്‍ഷം കൈവരിച്ച സ്ഥിരതയുള്ള വളര്‍ച്ചയിലൂടെ 2027ഓടെ കൈകാര്യം ചെയ്യുന്ന ആസ്തികള്‍ 7500 കോടി എന്ന തങ്ങളുടെ ലക്ഷ്യത്തിലേക്കുള്ള ശക്തമായ പാതയാണ് തുറന്നിടുന്നത്. തങ്ങളുടെ സാന്നിധ്യം വര്‍ദ്ധിപ്പിക്കുന്നതിനുള്ള ഡിജിറ്റല്‍ സംരംഭത്തെ ശക്തിപ്പെടുത്തി അതിന്‍റെ ഭാഗമായി തങ്ങളുടെ മൈമുത്തൂറ്റ് ആപ്പിന് കഴിഞ്ഞ വര്‍ഷം ഗണ്യമായ ഡൗണ്‍ലോഡുകള്‍ ലഭിച്ചു. ഈ സാമ്പത്തിക വര്‍ഷത്തില്‍ ഡിജിറ്റല്‍ ഏറ്റെടുക്കല്‍ കൂടുതല്‍ ദ്രുതഗതിയിലാകുമെന്ന് തങ്ങള്‍ പ്രതീക്ഷിക്കുന്നു. പുതിയ വിപണികളില്‍ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായി അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ 3500 പുതിയ ജീവനക്കാരെ ഉള്‍പ്പെടുത്താന്‍ ലക്ഷ്യമിടുന്നുവെന്നും മുത്തൂറ്റ് മിനി ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ പി ഇ മത്തായി പറഞ്ഞു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ പുതിയ 61 ശാഖകള്‍ തുറന്ന് 2 ലക്ഷം പുതിയ ഉപഭോക്താക്കളെ ചേര്‍ത്തുകൊണ്ട് മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്സിന്‍റെ സാന്നിധ്യം വ്യാപിപ്പിച്ചു. ഇപ്പോള്‍ കമ്പനിക്ക് മൊത്തം 902 ശാഖകളുമായി വിപുലമായ ശൃംഖലയുണ്ട് ഇതിലൂടെ വിവിധ പ്രദേശങ്ങളിലെ ഉപഭോക്താക്കള്‍ക്ക് സാമ്പത്തിക സേവനങ്ങള്‍ കൂടുതലായി ലഭ്യമാകും.

  എഞ്ചിനീയറിംഗ് ഉല്‍പന്ന നിര്‍മ്മാണരംഗത്തേക്ക് 45,000 കോടി മുതല്‍ മുടക്കുമായി ഹിന്റാല്‍കോ
Maintained By : Studio3