Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ട്രാന്‍സ്സെന്‍ഡ് ഇന്ത്യ 2024

1 min read

തിരുവനന്തപുരം: ടെക്നോപാര്‍ക്കിലെ വിജ്ഞാന സമൂഹമായ നാസ്കോം ഫയ:80 യുടെ ആഭിമുഖ്യത്തില്‍ നിര്‍മ്മിത ബുദ്ധിയുമായി ബന്ധപ്പെട്ട് ബുധനാഴ്ച (ജൂണ്‍ 5) സിമ്പോസിയം സംഘടിപ്പിക്കുന്നു. ഫയയുടെ പ്രതിമാസ ടെക്നോളജി സെമിനാറിന്‍റെ പതിനൊന്നാം വാര്‍ഷികത്തിന്‍റെ ഭാഗമായി നാസ്കോം, ഗൂഗിള്‍ ഫോര്‍ ഡെവലപ്പേഴ്സ്, കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍, ഗ്രൂപ്പ് ഓഫ് ടെക്നോളജി കമ്പനികള്‍ (ജിടെക്) എന്നിവയുമായി സഹകരിച്ചാണ് ‘ട്രാന്‍സ്സെന്‍ഡ് ഇന്ത്യ 2024’ എന്ന പേരില്‍ സിമ്പോസിയം സംഘടിപ്പിക്കുന്നത്. ‘നാവിഗേറ്റിംഗ് ദ ഫ്യൂച്ചര്‍ ഓഫ് എഐ’ എന്ന വിഷയത്തെ അടിസ്ഥാനമാക്കി ടെക്നോപാര്‍ക്ക് ഫേസ് വണ്ണിലെ ട്രാവന്‍കൂര്‍ ഹാളില്‍ ഉച്ചയ്ക്ക് 2.30 ന് സിമ്പോസിയം ആരംഭിക്കും.

ടെക്നോപാര്‍ക്ക് ആസ്ഥാനമായുള്ള ഫയയുടേയും നാസ്കോമിന്‍റേയും സംയുക്ത സംരംഭമാണ് നാസ്കോം ഫയ:80. 2013-ല്‍ സ്ഥാപിതമായ നാസ്കോം ഫയ:80 സാങ്കേതിക മേഖലയില്‍ നൂതനാശയങ്ങളും പരസ്പര സഹകരണവും പ്രോത്സാഹിപ്പിക്കുന്നതില്‍ വലിയ പങ്ക് വഹിക്കുന്നുണ്ട്. നാസ്കോം ഫയ:80 യുടെ നേതൃത്വത്തില്‍ പതിനൊന്ന് വര്‍ഷമായി എല്ലാ മാസവും ആദ്യ ബുധനാഴ്ച നടക്കുന്ന സെമിനാറില്‍ സാങ്കേതികവിദ്യയിലെ പുത്തന്‍ പ്രവണതകളും വെല്ലുവിളികളുമാണ് ചര്‍ച്ച ചെയ്തിരുന്നത്. ഈ ചര്‍ച്ചകളില്‍ വ്യവസായ പ്രമുഖര്‍, സ്റ്റാര്‍ട്ടപ്പുകള്‍, അക്കാദമിക്ക് വിദഗ്ധര്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ എന്നിവരെ ഒരുമിച്ചു കൊണ്ടുവന്നതിലൂടെ ഊര്‍ജ്ജസ്വലമായ ഒരു ടെക് ഇക്കോസിസ്റ്റം സൃഷ്ടിക്കുന്നതിന് നാസ്കോം ഫയ:80യ്ക്കു സാധിച്ചു.

  സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ ഇനി മില്‍മ മിലി മാര്‍ട്ട്

ആഗോളതലത്തില്‍ സംഭവിക്കുന്ന സാങ്കേതിക മാറ്റങ്ങള്‍ക്കൊപ്പം മുന്നേറുന്നതിനും അഭിവൃദ്ധിപ്പെടുന്നതിനുമായി സ്റ്റാര്‍ട്ടപ്പുകള്‍, ഐടി കമ്പനികള്‍, സര്‍വ്വകലാശാലകള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് മാര്‍ഗനിര്‍ദേശം നല്‍കാനാണ് ‘ട്രാന്‍സ്സെന്‍ഡ് ഇന്ത്യ 2024’ ലക്ഷ്യമിടുന്നത്. വ്യവസായ പ്രമുഖര്‍, സ്റ്റാര്‍ട്ടപ്പ് സ്ഥാപകര്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, അക്കാദമിക് വിദഗ്ധര്‍, സാങ്കേതികവിദ്യാ പ്രേമികള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും. ഗൂഗിള്‍ ഡെവലപ്പര്‍ വിദഗ്ധനായ അനുഭവ് സിംഗ് ‘പുഷിങ്ങ് ദി ബൗണ്ടറീസ്: ദി നെക്സ്റ്റ് ഇറ ഓഫ് ഗ്ലോബല്‍ എഐ ഡവലപ്മെന്‍റ്’ എന്ന വിഷയത്തില്‍ മുഖ്യ പ്രഭാഷണം നടത്തും. ബെക്കിന്‍റെ സിടിഒ രവി പ്രകാശ് ‘ഇന്‍റര്‍സെക്ഷന്‍ ഓഫ് എഐ ആന്‍ഡ് ഓപ്പണ്‍ നെറ്റ് വര്‍ക്ക്സ്: ഓപ്പര്‍ച്യൂണിറ്റി ഫോര്‍ ഇന്ത്യ’ എന്ന വിഷയത്തില്‍ സംസാരിക്കും. ഉദ്ഘാടന സെഷനില്‍ നാസ്കോം റീജണല്‍ ഹെഡ് സുജിത്ത് ഉണ്ണി, ഫയ എംഡി ദീപു എസ് നാഥ് എന്നിവരും പങ്കെടുക്കും.

  കല്യാണ്‍ ജൂവലേഴ്സ് മെഗാ ബൊണാൻസ ഓഫര്‍

ഭാവിയില്‍ കേരളത്തിലെ വിദ്യാഭ്യാസ മേഖലയിലും സര്‍ക്കാര്‍ തലത്തിലും എഐ യ്ക്കുള്ള സാധ്യതകളുമായി ബന്ധപ്പെട്ട രണ്ട് പാനല്‍ ചര്‍ച്ചകളും സിമ്പോസിയത്തിന്‍റെ ഭാഗമായുണ്ടാകും. ‘കേരള ഇന്നൊവേഷന്‍ ഷോകേസ്: ആക്ഷന്‍ പ്ലാന്‍ ആന്‍റ് മൈല്‍ സ്റ്റോണ്‍’ എന്ന സെഷനില്‍ സംസ്ഥാന കൃഷി വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറി പ്രശാന്ത് നായര്‍ ഐഎഎസ്, ടില്‍റ്റ്ലാബ്സ് സിഇഒ നിഖില്‍ ചന്ദ്രന്‍, ടെക്ജെന്‍ഷ്യ സഹസ്ഥാപകനും സിഇഒയുമായ ജോയ് സെബാസ്റ്റ്യന്‍, സിയാറ്റില്‍ പിയന്‍സ വിസി യും ബിസിനസ് പങ്കാളിയുമായ ജോഫിന്‍ ജോസഫ്, എന്‍ട്രി സിടിഒ രാഹുല്‍ രമേശ്, ബൈ മീ എ കോഫി സിഇഒ ജിജോ സണ്ണി എന്നിവര്‍ സംസാരിക്കും.

  കല്യാണ്‍ ജൂവലേഴ്സ് മെഗാ ബൊണാൻസ ഓഫര്‍

‘ട്രാന്‍സ്സെന്‍ഡിംഗ് ചെയ്ഞ്ച്: എസെന്‍ഷ്യല്‍ സ്കില്‍സ് ഫോര്‍ ദി എഐ എറ’ എന്ന വിഷയത്തില്‍ നടക്കുന്ന പാനല്‍ ചര്‍ച്ചയില്‍ കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സിഇഒ അനൂപ് അംബിക, കേരള ഡിജിറ്റല്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ സജി ഗോപിനാഥ്, മോസില്ല റെസ്പോണ്‍സിബിള്‍ കമ്പ്യൂട്ടിംഗ് ഫെലോ ജിബു ഏലിയാസ്, ഗൂഗിള്‍ ഡെവലപ്പര്‍ വിദഗ്ധന്‍ അനുഭവ് സിംഗ് എന്നിവര്‍ പങ്കെടുക്കും. ഡിസിഎസ്എംഎടി ഡയറക്ടര്‍ ഡോ. ജയശങ്കര്‍ പ്രസാദ് മോഡറേറ്ററാകും.

കോപൈലറ്റ് ഫോര്‍ ഹെല്‍ത്ത് കെയര്‍: ഒരു എഐ വിപ്ലവം കേരളത്തില്‍ നിന്ന് എന്ന വിഷയത്തില്‍ ഡോ. അതുല്‍ മാനുവല്‍, സഞ്ജയ് വിജയകുമാര്‍, ഓപ്പണ്‍ ഹെല്‍ത്ത് കെയര്‍ നെറ്റ് വര്‍ക്കിന്‍റെ സഹസ്ഥാപകനും സഹ-സിഇഒയുമായ ബോധിഷ് തോമസ് എന്നിവരും മോഡറേറ്ററായി നിയാസ് മുഹമ്മദും പങ്കെടുക്കും. രജിസ്ട്രേഷന് സന്ദര്‍ശിക്കുക: https://fayaport80.com, കൂടുതല്‍ വിവരങ്ങള്‍ക്ക്: ദീപു എസ് നാഥ്: 9995710101.

Maintained By : Studio3