Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ ഹൃദയാഘാതം മൂലമുള്ള അപകടസാധ്യതകള്‍ കൂട്ടും

1 min read

ഗുരുതരമായ മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നവര്‍ ഹൃദയാഘാതം മൂലം മരണപ്പെടാനുള്ള സാധ്യത കൂടുതലാണെന്ന് ഗവേഷകര്‍

മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ ഹൃദയാഘാതം മൂലമുള്ള അപകട സാധ്യതകള്‍ വര്‍ധിപ്പിക്കുമെന്ന് ഗവേഷണ റിപ്പോര്‍ട്ട്. മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ ഇല്ലാത്തവരെ അപേക്ഷിച്ച് ഗുരുതരമായ മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നവര്‍ക്ക് ഹൃദയാഘാതമുണ്ടായാല്‍ മരണപ്പെടാനുള്ള സാധ്യത കൂടുതലാണെന്നാണ് ബിഎംസി മെഡിസിന്‍ എന്ന ജേണലില്‍ പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ട് പറയുന്നത്. സ്‌കോട്ട്‌ലന്‍ഡ് സര്‍ക്കാരിന്റെ ചീഫ് സയിന്റിസ്റ്റ് ഓഫീസാണ് പഠനത്തിന്റെ ചിലവ് വഹിച്ചത്.

സ്‌കിസോഫ്രീനിയ ഉള്ളവര്‍ക്ക് ഹൃദയാഘാതം ഉണ്ടായാല്‍ അതില്ലാത്തവരെ അപേക്ഷിച്ച് മുപ്പത് ദിവസത്തിനുള്ളില്‍ മരണപ്പെടാനുള്ള സാധ്യത ഇരട്ടിയാണെന്നാണ് പഠനത്തിലെ കണ്ടെത്തല്‍. 2014 വരെ നടന്ന 24 വര്‍ഷം നീണ്ടുനിന്ന പഠനത്തില്‍ ഇതിന് വിപരീതമായി ഒരു കേസും ഉണ്ടായില്ലെന്നാണ് ഗവേഷകര്‍ അവകാശപ്പെടുന്നത്. ഗുരുതരമായ മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ അനുഭവിക്കുന്ന ദീര്‍ഘകാല ആരോഗ്യ അസത്വങ്ങളിലേക്കാണ് ഈ കണ്ടെത്തല്‍ വിരല്‍ ചൂണ്ടുന്നതെന്നും ഇത്തരം അസമത്വങ്ങള്‍ അടിയന്തരമായി പരിഹരിക്കപ്പെടണമെന്നും ഗവേഷകര്‍ ആവശ്യപ്പെട്ടു.

  ഐഐഎം സമ്പല്‍പൂര്‍ എക്സിക്യൂട്ടീവ് എംബിഎക്ക് അപേക്ഷിക്കാം

സ്‌കോട്ട്‌ലന്‍ഡിലെ ഒരു ആശുപത്രിയില്‍ 1991നും 2014നുമിടയില്‍  ഹൃദയാഘാതം മൂലം ചികിത്സ തേടിയ 235,000 രോഗികളുടെ വിവരങ്ങളാണ് ഈഡന്‍ബര്‍ഗ് സര്‍വ്വകലാശാലയില്‍ നിന്നുള്ള വിദഗ്ധ സംഘം പരിശോധിച്ചത്. സ്‌കിസോഫ്രീനിയ, കടുത്ത ഡിപ്രഷന്‍, ബൈപോളാര്‍ ഡിസോഡര്‍ തുടങ്ങിയ മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ ഹൃദയാഘാതം ഉണ്ടായവരില്‍ മരണസാധ്യതയെ എങ്ങനെ സ്വാധീനിക്കുന്നുവെന്നാണ് ഇവര്‍ പരിശോധിച്ചത്. ഈ മൂന്ന് മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളവര്‍ മറ്റുള്ളവരെ അപേക്ഷിച്ച് ഹൃദയഘാതം ഉണ്ടായി മുപ്പത് ദിവസത്തിനുള്ളിലോ ഒരു വര്‍ഷത്തിനുള്ളിലോ അഞ്ച് വര്‍ഷത്തിനുള്ളിലോ മരണപ്പെടാനോ ഒരിക്കല്‍ കൂടി ഹൃദയാഘാതമോ സ്‌ട്രോക്കോ ഉണ്ടാകാനോ ഉള്ള സാധ്യത കൂടുതലാണെന്നാണ് ഗവേഷകര്‍ പറയുന്നത്. ഹൃദയാഘാതം ഉണ്ടായി മുപ്പത് ദിവസത്തിന് ശേഷം സ്‌കിസോഫ്രീനിയ ഉള്ളവര്‍ അതില്ലാത്തവരെ അപേക്ഷിച്ച് മരണപ്പെടാനുള്ള സാധ്യത ഇരട്ടിയും, ബൈപോള്‍ ഡിസീസോ കടുത്ത ഡിപ്രഷനോ ഉള്ളവര്‍ക്ക് അത്തരം മാനസിക പ്രശ്‌നങ്ങള്‍ ഇല്ലാത്തവരെ അപേക്ഷിച്ച് മരണപ്പെടാനുള്ള സാധ്യത 30-50 ശതമാനവും അധികമാണെന്ന് പഠനം പറയുന്നു.

  നൈപുണ്യത്തിന് പ്രാധാന്യം നൽകികൊണ്ടുള്ള ഐടി റിക്രൂട്ട്മെൻറ് പദ്ധതിയുമായി കേരളം

ഗുരുതരമായ മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളവര്‍ക്ക് രക്തപ്രവാഹം വീണ്ടെടുക്കുന്നതിനുള്ള റീവാസ്‌കുലാറൈസേഷന്‍ ലഭ്യമാകാന്‍ സാധ്യത കുറവാണെന്നും ലഭിക്കുന്ന പരിചരണത്തിലെ അസമത്വത്തിന് തെളിവാണതെന്നും ഗവേഷകര്‍ ആരോപിക്കുന്നു. മൊത്തത്തിലുള്ള അനാരോഗ്യം, സാമൂഹത്തില്‍ നിന്നുള്ള ഒറ്റപ്പെടുത്തല്‍, ദീര്‍ഘകാല ചികിത്സയിലുള്ള വ്യത്യാസങ്ങള്‍ എന്നിവയാകാം അത്തരമൊരു അസമത്വത്തിന് കാരണമെന്ന് ഗവേഷകര്‍ അഭിപ്രായപ്പെട്ടു. മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നവര്‍ തങ്ങളുടെ ആരോഗ്യത്തെ കുറിച്ചും രോഗസാധ്യതകളെ കുറിച്ചും ആരോഗ്യ വിദഗ്ധരില്‍ നിന്നും നിര്‍ദ്ദേശങ്ങള്‍ തേടണമെന്നാണ് ഗവേഷക സംഘം പറയുന്നത്. മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ സ്‌കോട്ട്‌ലന്‍ഡില്‍ ഹൃദയാഘാതത്തിന് ശേഷമുള്ള ചികിത്സയില്‍ അസമത്വത്തിന് കാരണമാകുന്നുവെന്നാണ് പഠനത്തിലൂടെ തങ്ങള്‍ കണ്ടെത്തിയതെന്ന് ഈഡന്‍ബര്‍ഗ് സര്‍വ്വകലാശാലയിലെ മുഖ്യ ഗവേഷകയായ ഡോ.കരോലിന്‍ ജാക്‌സണ്‍ പറഞ്ഞു. ഇതിനുള്ള കാരണങ്ങള്‍ പലതാണെന്നും അവ സങ്കീര്‍ണവും മനസിലാക്കാന്‍ ബുദ്ധിമുട്ടുള്ളതും ആണെന്ന് കരോലിന പറഞ്ഞു. ഒന്നിലധികം രോഗങ്ങളും ജീവിതചര്യയുമായി ബന്ധപ്പെട്ട ഘടകങ്ങളും ഇത്തരത്തിലുള്ള അസമത്വങ്ങള്‍ക്ക് എങ്ങനെ ഇടയാക്കുന്നുവെന്ന് പരിശോധിക്കപ്പെടേണ്ടതാണ്.

  ടിവിഎസിന് ജെ.ഡി പവര്‍ 2024 ഇന്ത്യ ബഹുമതി
Maintained By : Studio3