Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ആദ്യ നൂറുദിവസങ്ങളിലെ അജണ്ടയൊരുക്കി മമത മുന്നോട്ട്

1 min read

കൊല്‍ക്കത്ത: കൊറോണ വൈറസ് വ്യാപനത്തിന്‍റെ നിയന്ത്രണവും അതിനെതിരായ പ്രതിരോധകുത്തിവെയ്പും തന്‍റെ സര്‍ക്കാരിന്‍റെ മുന്‍ഗണനയായിരിക്കുമെന്ന് മുമ്പ് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി വ്യക്തമാക്കിയിരുന്നു. വൈറസിന്‍റെ വ്യാപനം ചെറുക്കുനനതിനായി വ്യാപക പരിശോധനകള്‍ അവര്‍ ഇതിനകം ആരംഭിച്ചിട്ടുണ്ട്. രോഗം നിയന്ത്രിക്കുന്നതിനു പുറമേ മുഖ്യമന്ത്രി പ്രകടന പത്രികയില്‍ നല്‍കിയ വാഗ്ദാനങ്ങള്‍ മൂന്ന് വ്യത്യസ്ത ഘട്ടങ്ങളായി മുന്നോട്ട് കൊണ്ടുപോകാന്‍ സാധ്യതയുണ്ട്. അത് ഹ്രസ്വകാല, മധ്യകാല, ദീര്‍ഘകാല പദ്ധതികളായാവും നടപ്പിലാക്കുകയെന്ന് തൃണമൂല്‍ കോണ്‍ഗ്രസില്‍ മമതയോടടുത്ത നേതാക്കള്‍ സൂചിപ്പിക്കുന്നു.

കോവിഡ് വാക്സിനേഷനും വൈറസിന്‍റെ വ്യാപനം നിയന്ത്രിക്കുന്നതും സംസ്ഥാന സര്‍ക്കാരിന്‍റെ മുന്‍ഗണനയായിരിക്കുമെന്ന് മെയ് 5 ന് സത്യപ്രതിജ്ഞാ ചടങ്ങിന്‍റെ ദിവസം തന്നെ ദീദി പ്രഖ്യാപിച്ചിരുന്നു. പ്രാദേശിക ട്രെയിനുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുക, ബാറുകള്‍, റെസ്റ്റോറന്‍റുകള്‍, ജിമ്മുകള്‍, സിനിമാ ഹാളുകള്‍, ഷോപ്പിംഗ് മാളുകള്‍ എന്നിവ അടച്ചുപൂട്ടുക, ഏതെങ്കിലും തരത്തിലുള്ള മത, വിനോദ പരിപാടികളില്‍ ആളുകളുടെ എണ്ണം 50 ആയി പരിമിതപ്പെടുത്തുക തുടങ്ങിയ നടപടികള്‍ അവര്‍ ഇതിനകം സ്വീകരിച്ചിട്ടുണ്ട്.അടുത്ത ആറുമാസത്തിനുള്ളില്‍ സംസ്ഥാനത്തെ എല്ലാ ജനങ്ങള്‍ക്കും പ്രതിരോധ കുത്തിവയ്പ്പ് പൂര്‍ത്തിയാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ആലോചിക്കുന്നുണ്ടെന്നും മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു. മാസ് വാക്സിനേഷന്‍ ഡ്രൈവ് പൂര്‍ത്തിയാക്കാന്‍ സംസ്ഥാന സര്‍ക്കാരിന് കേന്ദ്രസര്‍ക്കാരിന്‍റെ സജീവമായ സഹകരണം ആവശ്യമാണ്. ഇക്കാര്യത്തില്‍ അവര്‍ പ്രധാനമന്ത്രിക്ക് കത്തെഴുതിയിട്ടുണ്ട്.

  പരിസ്ഥിതി സംരക്ഷണവും വികസന ലക്ഷ്യം: മുഖ്യമന്ത്രി

സംസ്ഥാനത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ രൂപപ്പെടുത്തുന്നതിനായി നിയമസഭയിലോ ലെജിസ്ലേറ്റീവ് കൗണ്‍സിലിലോ മമത ഒരു ചേംബര്‍കൂടി രൂപീകരിക്കാന്‍ സാധ്യതയുണ്ടെന്ന് പാര്‍ട്ടിപ്രവര്‍ത്തകര്‍ പറയുന്നു. അതില്‍ പ്രഗത്ഭരായ വ്യക്തികള്‍ ഉള്‍പ്പെടും. സ്റ്റേറ്റ് ലെജിസ്ലേറ്റീവ് കൗണ്‍സില്‍ അഥവാ വിധാന്‍ പരിഷത്ത് അപ്പര്‍ ഹൗസും സ്റ്റേറ്റ് ലെജിസ്ലേറ്റീവ് അസംബ്ലി അല്ലെങ്കില്‍ വിധാന്‍ സഭ ലോവര്‍ ഹൗസും ആയി മാറും. വിധാന്‍ പരിഷത്ത് തിരികെ കൊണ്ടുവരുന്നതിനായി അവര്‍ സംസ്ഥാന നിയമസഭയില്‍ പ്രമേയം പാസാക്കാന്‍ സാധ്യതയുണ്ട്. അതിനുശേഷം നിയമനിര്‍മാണവും നടത്തണം. മുന്‍പുണ്ടായിരുന്ന ഈ സംവിധാനം 1969ലാണ് സര്‍ക്കാര്‍ ഒഴിവാക്കിയത്.ആന്ധ്രാപ്രദേശ്, കര്‍ണാടക, തെലങ്കാന, മഹാരാഷ്ട്ര, ബീഹാര്‍, ഉത്തര്‍പ്രദേശ്, തെലങ്കാന എന്നിവയുള്‍പ്പെടെ ഏഴ് സംസ്ഥാനങ്ങള്‍ക്ക് ഈ സംവിധാനമുണ്ട്.

  പരിസ്ഥിതി സംരക്ഷണവും വികസന ലക്ഷ്യം: മുഖ്യമന്ത്രി

തെരഞ്ഞെടുപ്പിനുമുന്നോടിയായി സര്‍ക്കാര്‍ വീട്ടുവാതില്‍ക്കല്‍ എന്ന പദ്ധതി മമത നടപ്പാക്കിയിരുന്നു.സര്‍ക്കാര്‍ പദ്ധതികളുടെ ആനുകൂല്യങ്ങള്‍ വാതില്‍പ്പടിയില്‍ എത്തിക്കുന്നതിനുള്ള ഒരു സംവിധാനമാണ് ഇത്. പ്രാദേശിക തലത്തില്‍ ഒരു പരിഹാരം വാഗ്ദാനം ചെയ്യുന്നതിലൂടെ പൊതുജനങ്ങളുടെ പരാതികള്‍ ലഘൂകരിക്കുന്നതിനുള്ള പ്രക്രിയയാണ് ‘പരായ് പരായ് സമാധാന്‍’. ഇതും അവര്‍ നടപ്പാക്കി.

ബംഗാളിലെ മമതയുടെ തെരഞ്ഞെടുപ്പ് വിജയം യഥാര്‍ത്ഥത്തില്‍ വോട്ടെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറിന് അവകാശപ്പെട്ടതാണ്. പ്രഖ്യാപനങ്ങള്‍ ഒരു തെരഞ്ഞെടുപ്പ് വാഗ്ദാനം മാത്രമായിരുന്നു എന്ന തോന്നല്‍ ഉണ്ടാകാതിരിക്കാനുള്ള നടപടികള്‍ പദ്ധതികള്‍ തുടരാന്‍ മമത ബാനര്‍ജി ആഗ്രഹിക്കുന്നു. തൃണമൂല്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ വര്‍ഷത്തില്‍ രണ്ടുതവണ സര്‍ക്കാര്‍ ക്യാമ്പുകളുള്ള പദ്ധതി തിരികെ കൊണ്ടുവരാന്‍ സാധ്യതയുണ്ട്. ഓഗസ്റ്റ്-സെപ്റ്റംബര്‍, ഡിസംബര്‍-ജനുവരി മാസങ്ങളിലായിരുന്നു ഇത് നടത്തിയിരുന്നത്. വനിതാ വോട്ടര്‍മാരുടെ വലിയ പിന്തുണയാണ് അധികാരത്തില്‍ വരാന്‍ സഹായിച്ചതെന്ന് മുഖ്യമന്ത്രി ബാനര്‍ജിക്ക് നന്നായി അറിയാം. അതിനാല്‍ സംസ്ഥാന സര്‍ക്കാര്‍ സ്ത്രീകളെ മുന്‍നിര്‍ത്തി സാമൂഹിക സുരക്ഷാ പദ്ധതികള്‍ ശക്തിപ്പെടുത്താനും സാധ്യതയേറെയാണ്.

‘ഒരു കുടുംബത്തിന്‍റെ ശരാശരി ഉപഭോഗ ചെലവ് 5,249 രൂപയാണ്. ജനറല്‍ കാറ്റഗറി ജീവനക്കാര്‍ക്ക് പ്രതിമാസം 500 രൂപയും (പ്രതിവര്‍ഷം 6,000 രൂപയും) എസ്സി / എസ്ടി വിഭാഗത്തിലെ ജീവനക്കാര്‍ക്ക് 1,000 രൂപയും (പ്രതിവര്‍ഷം 12,000 രൂപയും) പ്രതിമാസ വരുമാന പിന്തുണ സര്‍ക്കാര്‍ നല്‍കുന്നു. ഇത് യഥാക്രമം അവരുടെ പ്രതിമാസ ചെലവിന്‍റെ 10ശതമാനവും 20 ശതമാനവും ആയിരിക്കും.പശ്ചിമ ബംഗാളിലെ ഓരോ കുടുംബത്തിലെയും 1.6 കോടി ഗൃഹനാഥകളുടെ ബാങ്ക് എക്കൗണ്ടുകളിലേക്ക് ഈ തുക നേരിട്ട് നിക്ഷേപിക്കും. എസ്സി / എസ്ടി കമ്മ്യൂണിറ്റിയില്‍ നിന്നുള്ള എല്ലാ വീടുകളും ഇതില്‍ ഉള്‍പ്പെടും. ജനറല്‍ കാറ്റഗറിയില്‍, കുറഞ്ഞത് ഒരു നികുതി അടയ്ക്കുന്ന അംഗം (42.30 ലക്ഷം ആളുകള്‍), 2 ഹെക്ടറില്‍ കൂടുതല്‍ (2.8 ലക്ഷം ആളുകള്‍) ഭൂമി കൈവശമുള്ളവര്‍ ഒഴികെ എല്ലാ ജീവനക്കാര്‍ക്കും ഈ വരുമാന സഹായം നല്‍കും. പ്രതിവര്‍ഷം ഏകദേശം 12,900 കോടി രൂപയാണ് ഇതിനുള്ള ബജറ്റ് വിഹിതം, “പാര്‍ട്ടിയിലെ ഒരു മുതിര്‍ന്ന നേതാവ് പറഞ്ഞു.

  പരിസ്ഥിതി സംരക്ഷണവും വികസന ലക്ഷ്യം: മുഖ്യമന്ത്രി
Maintained By : Studio3