Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

മമത ‘അക്രമിക്കപ്പെട്ട സംഭവം’; നേട്ടം തൃണമൂലിനെന്ന് സര്‍വേ

1 min read

കൊല്‍ക്കത്ത: നന്ദിഗ്രാമില്‍ ഒരു ഗൂഢാലോചനയുടെ ഭാഗമായി താന്‍ ആക്രമിക്കപ്പെടുകയായിരുന്നു എന്ന ബംഗാല്‍ മുഖ്യമന്ത്രിയുടെ വാദം തൃണമൂല്‍ കോണ്‍ഗ്രസിന് ഗുണകരമാകുമെന്ന് സര്‍വേ സൂചിപ്പിക്കുന്നു. കഴിഞ്ഞ ദിവസമാണ് നന്ദിഗ്രാമിലെ തിക്കിലും തിരക്കിലും പെട്ട് മമത ബാനര്‍ജിക്ക് നിസാര പരിക്കേറ്റത്. ഐഎഎന്‍എസ് സി വോട്ടര്‍ അഭിപ്രായവോട്ടെടുപ്പ് പ്രകാരം 44.1 ശതമാനം പേര്‍ നന്ദിഗ്രാം സംഭവത്തിന് ശേഷം തൃണമൂലിന് കൂടുതല്‍ പ്രയോജനം ലഭിക്കുമെന്ന് പറഞ്ഞു. 34.1 ശതമാനം പേര്‍ ബിജെപിക്ക് നേട്ടമുണ്ടാക്കുമെന്നും 12.2 ശതമാനം പേര്‍ സംഭവത്തിന് ശേഷം ഇടതു-കോണ്‍ഗ്രസ് നേട്ടമുണ്ടാക്കുമെന്നും അഭിപ്രായപ്പെട്ടു.

മമത ബാനര്‍ജിയുടെ അവകാശവാദം ശരിയാണെന്ന് 44.2 ശതമാനം പേര്‍ അഭിപ്രായപ്പെട്ടു. തന്നെ ആക്രമിച്ചതായും ഇത് ഗൂഢാലോചനയാണെന്നും അവര്‍ അവകാശപ്പെട്ടു. എന്നാല്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ അവരുടെ അവകാശവാദങ്ങളെ നിരാകരിക്കുകയും സഹതാപം നേടാന്‍ ശ്രമിക്കുകയാണെന്നും ആരോപിച്ചു. ആരുടെ വാദമാണ് ശരി എന്ന് വോട്ടെടുപ്പില്‍ ചോദിച്ചപ്പോള്‍ 39.2 ശതമാനം പേര്‍ പ്രതിപക്ഷത്തിന്‍റെ അവകാശവാദം ശരിയാണെന്ന് അഭിപ്രായപ്പെട്ടു. നന്ദിഗ്രാം സംഭവത്തെക്കുറിച്ച് സിബിഐ അന്വേഷിക്കണമെന്ന ബിജെപിയുടെ ആവശ്യത്തില്‍ 49.2 ശതമാനം പേര്‍ പിന്തുണച്ചു. 29.2 ശതമാനം അതിനനുകൂലമായ നിലപാട് സ്വീകരിച്ചില്ല.

സംഭവത്തിന് ശേഷം തൃണമൂലിന് നേട്ടമുണ്ടാകുമെന്ന് 53.6 ശതമാനം കോണ്‍ഗ്രസ് അനുഭാവികളും അഭിപ്രായപ്പെട്ടിട്ടുണ്ട്. തൃണമൂല്‍ അനുകൂലികളില്‍ അറുപത്തിയേഴ് ശതമാനവും തങ്ങളുടെ പാര്‍ട്ടിക്ക് ഗുണം ചെയ്യുമെന്ന് പറയുന്നു . അതേസമയം
59.3 ശതമാനം ബിജെപി അനുഭാവികള്‍ പറയുന്നത് ഈ സംഭവം തങ്ങള്‍ക്കാണ് ഗുണകരമാകുക എന്നാണ്.

Maintained By : Studio3