മെഷീന്‍ ഡിഷ് വാഷ് വിഭാഗത്തിലേക്ക് വിം
1 min readലോക്ക്ഡൗണ്‍ പ്രഖ്യാപനത്തിന് ശേഷം ആവശ്യകതയില്‍ 250 ശതമാനം വര്‍ധന
ന്യൂഡെല്‍ഹി: ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ ലിമിറ്റഡിന് (എച്ച്‌യുഎല്‍) കീഴിലുള്ള പ്രമുഖ ഡിഷ് വാഷ് ബ്രാന്‍ഡ് ആയ വിം തങ്ങളുടെ പുതിയ ഉല്‍പ്പന്നം വിം മാറ്റിക് പുറത്തിറക്കിയതോടെ മെഷീന്‍ ഡിഷ്‌വാഷ് വിഭാഗത്തിലേക്ക് കടന്നതായി പ്രഖ്യാപിച്ചു.
ലോക്ക്ഡൗണിന്റെയും അത് ഭവനങ്ങളില്‍ സൃഷ്ടിച്ച വൈഷമ്യങ്ങളുടെയും എല്ലാം സാഹചര്യത്തില്‍ ആവശ്യകതയില്‍ 250 ശതമാനം വര്‍ധനയ്ക്ക് സാക്ഷ്യം വഹിച്ചു എന്നാണ് വിം വ്യക്തമാക്കുന്നത്. ഈ സാഹചര്യത്തിലാണ് തങ്ങളുടെ ഉല്‍പ്പന്ന നിര വിപുലമാക്കി മെഷീന്‍ ഡിഷ് വാഷ് വിഭാഗത്തിലേക്ക് കൂടി കടക്കാന്‍ ബ്രാന്‍ഡ് തീരുമാനിച്ചത്.
വിം മാറ്റിക് മെഷീന്‍ ഡിഷ് വാഷര്‍ ശ്രേണിയില്‍ ഡിറ്റര്‍ജന്റ് പൊടി, റിന്‍സ് എയ്ഡ്, സാള്‍ട്ട്, ഓള്‍-ഇന്‍-വണ്‍ ടാബ്ലെറ്റ് എന്നിവ ഉള്‍പ്പെടുന്നു. ആദ്യ മൂന്ന് ഉല്‍പ്പന്നങ്ങളുടെയും ജോലി ഒരുമിച്ച് ചെയ്യുന്നതാണ് ഓള്‍-ഇന്‍-വണ്‍ ടാബ്ലെറ്റ്. ഇത് ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്തുന്നു. ശക്തമായ എന്‍സൈമുകള്‍ അടങ്ങിയ ഈ ഉല്‍പ്പന്നം എണ്ണ / നെയ്യ്, മസാല, പാല്‍, ചായ എന്നിവയില്‍ നിന്നുള്ള കടുത്ത അഴുക്കുകളെയും ഡിഷ് വാഷറില്‍ തന്നെ പൂര്‍ണമായും നീക്കുമെന്ന് കമ്പനി വ്യക്തമാക്കുന്നു.