February 13, 2025

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ലോജിടെക് ജി335 വയേര്ഡ് ഗെയിമിംഗ് ഹെഡ്‌ഫോണുകള്‍ പുറത്തിറക്കി  

1 min read

വില 6,795 രൂപ. ആമസോണില്‍ 6,495 രൂപ നല്‍കി വാങ്ങാന്‍ കഴിയും  

ന്യൂഡെല്‍ഹി: ലോജിടെക് ജി335 വയേര്‍ഡ് ഗെയിമിംഗ് ഹെഡ്‌ഫോണുകള്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 6,795 രൂപയാണ് വില. എന്നാല്‍ ആമസോണില്‍ 6,495 രൂപ നല്‍കി വാങ്ങാന്‍ കഴിയും. കറുപ്പ്, വെളുപ്പ് എന്നിവയാണ് രണ്ട് കളര്‍ ഓപ്ഷനുകള്‍. ലോഞ്ച് ഓഫറുകള്‍ ലഭ്യമാണ്.
ഡിസൈന്‍ കണക്കിലെടുക്കുമ്പോള്‍, ലോജിടെക്കിന്റെ ജി സീരീസിലെ ജി733 ലൈറ്റ്‌സ്പീഡ് എന്ന വയര്‍ലെസ് ആര്‍ജിബി ഗെയിമിംഗ് ഹെഡ്‌ഫോണുകളുമായി വളരെ സാമ്യമുള്ളതാണ് ലോജിടെക് ജി335 വയേര്‍ഡ് ഗെയിമിംഗ് ഹെഡ്‌ഫോണുകള്‍. ക്രമീകരിക്കാവുന്ന സസ്‌പെന്‍ഷനോടുകൂടിയ ഹെഡ്ബാന്‍ഡ് ഡിസൈന്‍, സോഫ്റ്റ് ഫാബ്രിക് ഇയര്‍പാഡുകള്‍ എന്നിവ സവിശേഷതകളാണ്. ഇതോടെ ദീര്‍ഘനേരം ഉപയോഗിക്കുമ്പോഴും ഹെഡ്‌ഫോണുകള്‍ അസ്വസ്ഥത ഉണ്ടാക്കില്ലെന്ന് ലോജിടെക് അവകാശപ്പെട്ടു. കണ്‍സോള്‍, മൊബീല്‍, പിസി തുടങ്ങി ഏതു ഡിവൈസുമായും എളുപ്പം കണക്റ്റ് ചെയ്യുന്നതിന് 3.5 എംഎം ഓഡിയോ ജാക്ക് നല്‍കി. ശാന്തവും വ്യക്തവുമായ ശബ്ദാനുഭവത്തിനായി 40 എംഎം നിയോഡിമിയം ഡ്രൈവറുകള്‍ സവിശേഷതയാണ്.

  നാഗരിക ഡിസൈനിന്‍റെ കാര്യത്തിൽ ഗൗരവപൂർണമായ സമീപനം വേണം

ഇന്‍ബില്‍റ്റ് കണ്‍ട്രോളുകള്‍, ഇയര്‍കപ്പുകളില്‍ വോള്യം റോക്കര്‍, ഫ്‌ളിപ് ടു മ്യൂട്ട് മൈക്രോഫോണ്‍ എന്നിവ ലഭിച്ചതാണ് ലോജിടെക് ജി335 വയേര്‍ഡ് ഗെയിമിംഗ് ഹെഡ്‌ഫോണുകള്‍. ക്രിസ്റ്റല്‍ ക്ലിയര്‍ ഓഡിയോ, കമ്യൂണിക്കേഷന്‍ വ്യക്തതയ്ക്കായി ‘ഡിസ്‌കോര്‍ഡ്’ സാക്ഷ്യപത്രം ലഭിച്ചതാണ് വയേര്‍ഡ് ഗെയിമിംഗ് ഹെഡ്‌സെറ്റ് എന്ന് ലോജിടെക് അവകാശപ്പെട്ടു. 240 ഗ്രാമാണ് ഹെഡ്‌ഫോണിന്റെ ഭാരം.

ലോജിടെക്കിന്റെ ഈ വയേര്‍ഡ് ഹെഡ്‌ഫോണുകള്‍ കഴിഞ്ഞ മാസം യുഎസ് വിപണിയില്‍ അവതരിപ്പിച്ചിരുന്നു. ‘മിന്റ്’ കളര്‍ ഓപ്ഷന്‍, മാറ്റിവെയ്ക്കാവുന്ന ഹെഡ്ബാന്‍ഡുകള്‍, മൈക്രോഫോണ്‍ കവറുകള്‍ എന്നിവ നല്‍കാതെയാണ് ഇന്ത്യയില്‍ അവതരിപ്പിച്ചത്.

  സിഎസ്ഐആര്‍-എന്‍ഐഐഎസ്ടി കണ്‍വേര്‍ഷന്‍ റിഗ് സാങ്കേതികവിദ്യ ന്യൂഡല്‍ഹി എയിംസില്‍
Maintained By : Studio3