Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

പ്രീലോഡഡ് ഗെയിമിംഗ് ഫീച്ചറുകളുമായി വിവോ വൈ72 5ജി

8 ജിബി റാം, 128 ജിബി സ്റ്റോറേജ് വേരിയന്റിന് 20,990 രൂപയാണ് വില  

ന്യൂഡെല്‍ഹി: വിവോ വൈ72 5ജി ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. ഒരു വേരിയന്റില്‍ മാത്രമായിരിക്കും ലഭിക്കുന്നത്. 8 ജിബി റാം, 128 ജിബി സ്റ്റോറേജ് വേരിയന്റിന് 20,990 രൂപയാണ് വില. പ്രിസം മാജിക്, സ്ലേറ്റ് ഗ്രേ എന്നിവയാണ് രണ്ട് കളര്‍ ഓപ്ഷനുകള്‍. ആമസോണ്‍, ഫ്‌ളിപ്കാര്‍ട്ട്, പേടിഎം, ടാറ്റക്ലിക്ക്, ബജാജ് ഇഎംഐ സ്‌റ്റോര്‍, വിവോ ഇന്ത്യ ഇ സ്‌റ്റോര്‍ എന്നിവിടങ്ങളില്‍ ലഭിക്കും. ജൂലൈ 15 ന് വില്‍പ്പന ആരംഭിച്ചു. നിരവധി ലോഞ്ച് ഓഫറുകള്‍ ലഭ്യമാണ്.

ഇരട്ട നാനോ സിം കാര്‍ഡുകള്‍ ഉപയോഗിക്കാവുന്ന വിവോ വൈ72 5ജി ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നത് ആന്‍ഡ്രോയ്ഡ് 11 അടിസ്ഥാനമാക്കിയ ഫണ്‍ടച്ച് ഒഎസ് 11.1 സോഫ്റ്റ്‌വെയറിലാണ്. 90 ഹെര്‍ട്‌സ് റിഫ്രെഷ് നിരക്ക് സഹിതം 6.58 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് (1080, 2408 പിക്‌സല്‍) ഐപിഎസ് ഡിസ്‌പ്ലേ നല്‍കി. ഒക്റ്റാ കോര്‍ ക്വാല്‍ക്കോം സ്‌നാപ്ഡ്രാഗണ്‍ 480 എസ്ഒസിയാണ് കരുത്തേകുന്നത്. മെച്ചപ്പെട്ട ഗെയിമിംഗ് അനുഭവത്തിനായി അള്‍ട്രാ ഗെയിം മോഡ്, ഇസ്‌പോര്‍ട്‌സ് മോഡ് എന്നിവ പ്രീലോഡഡ് ഫീച്ചറുകളാണ്. സിസ്റ്റം പ്രോസസുകള്‍ മികച്ചതാക്കുന്നതിന് മള്‍ട്ടി ടര്‍ബോ 5.0 ലഭിച്ചു.

പിറകില്‍ ഇരട്ട കാമറ സംവിധാനം നല്‍കി. എഫ്/1.79 ലെന്‍സ് സഹിതം 48 മെഗാപിക്‌സല്‍ പ്രൈമറി സെന്‍സര്‍, എഫ്/2.4 ലെന്‍സ് സഹിതം 2 മെഗാപിക്‌സല്‍ സെക്കന്‍ഡറി സെന്‍സര്‍ എന്നിവ ഉള്‍പ്പെടുന്നതാണ് ഇരട്ട കാമറ സംവിധാനം. സെല്‍ഫി, വീഡിയോ ചാറ്റ് ആവശ്യങ്ങള്‍ക്കായി മുന്നില്‍ എഫ്/1.8 ലെന്‍സ് സഹിതം 8 മെഗാപിക്‌സല്‍ സെല്‍ഫി കാമറ സെന്‍സര്‍ നല്‍കി.

5ജി, 4ജി എല്‍ടിഇ, വൈഫൈ, ബ്ലൂടൂത്ത് 5.1, ജിപിഎസ്/ എ ജിപിഎസ്, യുഎസ്ബി ടൈപ്പ് സി പോര്‍ട്ട് എന്നിവ കണക്റ്റിവിറ്റി ഓപ്ഷനുകളാണ്. ആക്‌സെലറോമീറ്റര്‍, ആംബിയന്റ് ലൈറ്റ്, മാഗ്നറ്റോമീറ്റര്‍, പ്രോക്‌സിമിറ്റി സെന്‍സര്‍ എന്നീ സെന്‍സറുകളും ലഭിച്ചു. ഒരു വശത്തായി ഫിംഗര്‍പ്രിന്റ് സെന്‍സര്‍ നല്‍കി. 5,000 എംഎഎച്ച് ബാറ്ററിയാണ് ഉപയോഗിക്കുന്നത്. 18 വാട്ട് അതിവേഗ ചാര്‍ജിംഗ് സപ്പോര്‍ട്ട് ചെയ്യും. സ്മാര്‍ട്ട്‌ഫോണിന്റെ ഉയരം, വീതി, വണ്ണം എന്നിവ യഥാക്രമം 164.15 എംഎം, 75.35 എംഎം, 8.40 എംഎം എന്നിങ്ങനെയാണ്. 185.5 ഗ്രാമാണ് ഭാരം.

വിവോ വൈ51എ സ്മാര്‍ട്ട്ഫോണിന്റെ പുതിയ വേരിയന്റ് ഈയിടെ ഇന്ത്യയില്‍ അവതരിപ്പിച്ചിരുന്നു. 6 ജിബി റാം, 128 ജിബി സ്റ്റോറേജ് വേരിയന്റാണ് പുറത്തിറക്കിയത്. ഈ വര്‍ഷം ജനുവരിയില്‍ അവതരിപ്പിച്ച 8 ജിബി റാം, 128 ജിബി സ്റ്റോറേജ് വേരിയന്റിലാണ് വിവോ വൈ51എ നേരത്തെ ലഭിച്ചിരുന്നത്. ആന്‍ഡ്രോയ്ഡ് 11 അടിസ്ഥാനമാക്കി ഫണ്‍ടച്ച് ഒഎസ് 11 സോഫ്റ്റ്‌വെയറിലാണ് വിവോ വൈ51എ പ്രവര്‍ത്തിക്കുന്നത്. 6.58 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് (1080, 2408 പിക്സല്‍) എല്‍സിഡി ഡിസ്പ്ലേ നല്‍കി. ക്വാല്‍ക്കോം സ്നാപ്ഡ്രാഗണ്‍ 662 എസ്ഒസിയാണ് കരുത്തേകുന്നത്. മൈക്രോഎസ്ഡി കാര്‍ഡ് ഉപയോഗിച്ച് ഒരു ടിബി വരെ സ്റ്റോറേജ് വര്‍ധിപ്പിക്കാന്‍ കഴിയും.

48 മെഗാപിക്സല്‍ പ്രൈമറി സെന്‍സര്‍, 8 മെഗാപിക്സല്‍ അള്‍ട്രാ വൈഡ് സെന്‍സര്‍, 2 മെഗാപിക്സല്‍ സെന്‍സര്‍ എന്നിവ ഉള്‍പ്പെടുന്ന ട്രിപ്പിള്‍ കാമറ സംവിധാനമാണ് പിറകില്‍ നല്‍കിയത്. മുന്നില്‍ 16 മെഗാപിക്സല്‍ സെല്‍ഫി സ്നാപ്പര്‍ ലഭിച്ചു. 5,000 എംഎഎച്ച് ബാറ്ററിയാണ് ഉപയോഗിക്കുന്നത്. 18 വാട്ട് അതിവേഗ ചാര്‍ജിംഗ് സപ്പോര്‍ട്ട് ചെയ്യും. ഡുവല്‍ ബാന്‍ഡ് വൈഫൈ, ബ്ലൂടൂത്ത് 5.0, യുഎസ്ബി ടൈപ്പ് സി പോര്‍ട്ട്, ജിപിഎസ് തുടങ്ങിയവ കണക്റ്റിവിറ്റി ഓപ്ഷനുകളാണ്. ഒരു വശത്തായി ഫിംഗര്‍പ്രിന്റ് സെന്‍സര്‍ നല്‍കി.

Maintained By : Studio3