October 9, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

നിതീഷിനെ ജയിലില്‍ അടയ്ക്കുമെന്ന് വാഗ്ദാനം നല്‍കിയ നേതാവ് ജെഡിയുവില്‍

1 min read

പാറ്റ്ന: 2020 ലെ നിയമസഭാ തെരഞ്ഞെടുപ്പ് വേളയില്‍ ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെ ജയിലിലേക്ക് അയക്കുമെന്ന് പ്രഖ്യാപിച്ച് ജനതാദള്‍-യുണൈറ്റഡിനെതിരെ മത്സരിച്ച ലോക് ജനശക്തി പാര്‍ട്ടി (എല്‍ജെപി) നേതാവ് രാജ് കുമാര്‍ സിംഗ് ജെഡി-യുവില്‍ ചേര്‍ന്നു. 2020 ലെ തെരഞ്ഞെടുപ്പില്‍ എല്‍ജെപി ടിക്കറ്റില്‍ വിജയിച്ച ഏക എംഎല്‍എയാണ് സിംഗ്. പാറ്റ്നയിലെ മുഖ്യമന്ത്രിയുടെ വസതിയില്‍ വെച്ചാണ് അദ്ദേഹം ജെഡിയുവില്‍ അംഗമായത്. അതിനുശേഷം നിലപാടുമാറ്റിയ സിംഗ് നിതീഷ് കുമാര്‍ ദര്‍ശനാത്മക നേതാവും തനിക്ക് മാതൃകയാണെന്നും പറഞ്ഞു. ‘തെരഞ്ഞെടുപ്പിന് മുമ്പ് ഞാന്‍ എന്‍ഡിഎയില്‍ ഉണ്ടായിരുന്നു, ഇപ്പോള്‍ ഞാന്‍ എന്‍ഡിഎയുടെ ശക്തമായ സഖ്യ പങ്കാളികളില്‍ ഒരാളായ ഒരു പാര്‍ട്ടിയുടെ ഭാഗമാണ്, “സിംഗ് പറഞ്ഞു.

ഏപ്രില്‍ 5 ന് സ്പീക്കര്‍ വിജയ് സിന്‍ഹയുടെ മുമ്പാകെ രാജ്കുമാര്‍ സിംഗ് ഒരു അപേക്ഷ സമര്‍പ്പിച്ചിരുന്നു. തുടര്‍ന്ന് ഏപ്രില്‍ 6 ന് താന്‍ ആഗ്രഹിക്കുന്ന മറ്റേതെങ്കിലും പാര്‍ട്ടിയില്‍ ചേരാന്‍ സ്പീക്കര്‍ അനുവദിച്ചു. ഈ വര്‍ഷം ഫെബ്രുവരിയില്‍ നടന്ന രണ്ടാമത്തെ മന്ത്രിസഭാ വിപുലീകരണ വേളയില്‍ അദ്ദേഹം ജെഡി-യുയില്‍ ചേരുമെന്ന് വാര്‍ത്ത പുറത്തുവന്നിരുന്നു. എന്നിരുന്നാലും, തന്‍റെ പോര്‍ട്ട്ഫോളിയോ സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് അന്തിമരൂപം ലഭിക്കാത്തതിനാല്‍ അദ്ദേഹം അംഗമായില്ല.

മൂന്നാമത്തെ വിപുലീകരണത്തില്‍ ജെഡി-യു ഉന്നത നേതൃത്വം അദ്ദേഹത്തിന് മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്തതായി വൃത്തങ്ങള്‍ അറിയിച്ചു. ജെഡി-യുയില്‍ ചേര്‍ന്ന ശേഷം സിംഗ് പറഞ്ഞു: ‘എനിക്ക് ചിരാഗ് പാസ്വാനുമായി അടുത്ത രാഷ്ട്രീയ ബന്ധമില്ല. ജെഡി-യു വിനെ പരാജയപ്പെടുത്താന്‍ അദ്ദേഹം 2020 ലെ തെരഞ്ഞെടുപ്പില്‍ പോരാടി. എന്‍റെ സ്വന്തം ശക്തിയോടെ ഞാന്‍ തെരഞ്ഞെടുപ്പില്‍ വിജയിച്ചു. നിതീഷ് കുമാര്‍ ഒരു ദര്‍ശനാത്മക നേതാവാണ്, ബീഹാറില്‍ കൂടുതല്‍ വികസനം സാധ്യമാക്കുന്നതിന് അദ്ദേഹത്തിന്‍റെ കരങ്ങള്‍ക്ക് ശക്തിപകരാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.’ സിംഗ് കൂട്ടിച്ചേര്‍ത്തു.

Maintained By : Studio3