രവികുമാര്‍ ഝാ എല്‍ഐസി മ്യൂച്വല്‍ ഫണ്ട് എംഡി
കൊച്ചി: എല്‍ഐസി മ്യച്വല്‍ഫണ്ട് അസെറ്റ് മാനേജ്‌മെന്റ് ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടറും സിഇഒ യുമായി രവികുമാര്‍ ഝായെ നിയമിച്ചു. 2024 ജനുവരി 31 മുതല്‍ നിയമനം പ്രാബല്യത്തില്‍ വന്നതായി കമ്പനി പത്രക്കുറിപ്പില്‍ അറിയിച്ചു.
എല്‍ഐസി മ്യൂച്വല്‍ ഫണ്ട് അസെറ്റ് മാനേജ്‌മെന്റ് ഡിവിഷണില്‍ വിവിധ ഉന്നത തസ്തികകളില്‍ 30 വര്‍ഷത്തെ പ്രവര്‍ത്തന പാരമ്പര്യമുള്ള ഝാ, 2023 ഡിസംബര്‍ വരെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍, കോര്‍പറേറ്റ് സ്ട്രാറ്റജി പദവിയിലായിരുന്നു. 57 കാരനായ അദ്ദേഹം റാഞ്ചി യൂണിവേഴ്‌സിറ്റിയില്‍ നിന്ന് കൊമേഴ്‌സില്‍ ഓണേഴ്‌സ് ബിരുദം നേടിയിട്ടുണ്ട്.
മ്യൂച്വല്‍ ഫണ്ട് വ്യവസായം ആകര്‍ഷകമായ വളര്‍ച്ച നേടുന്ന ഇക്കാലത്ത് എല്‍ഐസി മ്യൂച്വല്‍ ഫണ്ട് അസെറ്റ് മേനേജ്‌മെന്റ് ലിമിറ്റഡിന്റെ തലപ്പത്തു വരാന്‍ കഴിഞ്ഞത് ആവേശകരമായ അനുഭവമാണെന്ന് രവികുമാര്‍ ഝാ പ്രതികരിച്ചു. രാജ്യത്തിന്റെ നാനാ മേഖലകളില്‍ സാന്നിധ്യമറിയിക്കാനും സമകാലിക വിപണിയില്‍ നിലവിലുള്ള സ്ഥാനം ഉറപ്പിക്കാനും ബഹുമാന്യരായ നിക്ഷേപകരേയും ഇടപാടുകാരേയും സമ്പത്ത് സൃഷ്ടിക്കുന്നതില്‍ സഹായിക്കാനും പരമാവധി ശ്രമിക്കുമെന്ന് അദ്ദേഹം ഉറപ്പു നല്‍കി.