തനിക്ക് റോള്‍മോഡലില്ലെന്ന് നിര്‍മ്മല സീതാരാമന്‍
ന്യൂഡെല്‍ഹി: വിജയികളായ ഓരോവ്യക്തിക്കും മാര്‍ഗനിര്‍ദ്ദേശം തേടാനും മാതൃകയാക്കാനും ഒരു റോള്‍മോഡല്‍ ഉണ്ടാകാറുണ്ട്. എന്നാല്‍ തന്‍റെ കാര്യത്തില്‍ അങ്ങനെയൊന്നില്ലെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പറഞ്ഞു.
ബാംഗ്ലൂര്‍ ചേംബര്‍ ഓഫ് ഇന്‍ഡസ്ട്രി ആന്‍ഡ് കൊമേഴ്സ് (ബിസിഐസി) സംഘടിപ്പിച്ച സെഷനില്‍ തന്‍റെ റോള്‍ മോഡലുകളെക്കുറിച്ചും കുട്ടിക്കാലത്തെ സ്വപ്നങ്ങളെക്കുറിച്ചും സംസാരിക്കുകയായിരുന്നു അവര്‍. ഇന്ദിരാഗാന്ധിക്ക് ശേഷം ഇന്ത്യയിലെ ആദ്യത്തെ വനിതാ ധനമന്ത്രിയായ നിര്‍മ്മല സീതാരാമന്‍ തനിക്ക് ഒരു സ്വപ്നം പോലും ഉണ്ടെന്ന് ഉറപ്പില്ലെന്നും ‘ഒഴുക്കിനൊപ്പം പോയി’ എന്നും കൂട്ടിച്ചേര്‍ത്തു.
“എന്‍റെ ജീവിതഗതികള്‍ ഞാന്‍ പട്ടികപ്പെടുത്തിയ ഒന്നാണെന്ന് കരുതുന്നില്ല. എനിക്ക് മുമ്പുള്ള പാതയിലൂടെയാണ് ഞാന്‍ നടന്നത്” അവര്‍ പറഞ്ഞു.
നിങ്ങളുടെ ജോലിയില്‍ ഏറ്റവും മികച്ചത് എന്നതിന്‍റെ പ്രാധാന്യം അവര്‍ ഊന്നിപ്പറഞ്ഞു. ‘എനിക്ക് ഉത്തരവാദിത്തം നല്‍കിയ ആളുകളെയും ഇന്ത്യയിലെ ജനങ്ങളെയും നിരാശപ്പെടുത്താന്‍ താന്‍ ആഗ്രഹിക്കുന്നില്ല. അതിനുവേണ്ടി ഞാന്‍ മികച്ച പ്രകടനം നടത്തുന്നു.” മന്ത്രി പറഞ്ഞു.
2019 ല്‍ അരുണ്‍ ജെയ്റ്റ്ലിയുടെ മരണശേഷമാണ് നിര്‍മല സീതാരാമന്‍ ധനകാര്യ വകുപ്പ് ഏറ്റെടുത്തത്. ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയിലെ പൂര്‍വവിദ്യാര്‍ത്ഥിയായ നിര്‍മ്മല ഇന്ദിരാഗാന്ധിക്ക് ശേഷം ഇന്ത്യയിലെ രണ്ടാമത്തെ വനിതാ പ്രതിരോധ മന്ത്രികൂടിയായിരുന്നു. കാബിനറ്റ് റാങ്കിലേക്ക് സ്ഥാനക്കയറ്റം ലഭിക്കുന്നതിന് മുമ്പ് വാണിജ്യ മന്ത്രിയായി അവര്‍ സേവനമനുഷ്ഠിച്ചിരുന്നു.