Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ലെക്സസ് കാറുകൾ വാതിൽപ്പടിയിൽ

1 min read

കോഴിക്കോട്: ലെക്‌സസ് കാറുകൾ വാതിൽപ്പടിയിൽ എത്തിക്കാൻ ലെക്‌സസ് മെരാകി ഓൺ വീൽസിന്റെ പ്രയാണത്തിന് തുടക്കമായി. ലെക്‌സസിനെ അതിഥികളിലേക്ക് കൂടുതൽ അടുപ്പിക്കുന്ന അതുല്യവും നൂതനവുമായ വേറിട്ട ഒരു റീട്ടെയിൽ അനുഭവമായിരിക്കും ഇതെന്ന് കമ്പനി അറിയിച്ചു.

ഫിസിക്കൽ, ഡിജിറ്റൽ ഘടകങ്ങളുടെ സംയോജനമായ ഈ യുഗത്തിൽ ബ്രാൻഡ് അനുഭവം മെച്ചപ്പെടുത്തുന്നതിൽ ഫിജിറ്റൽ തലം വലിയൊരു പങ്കു വഹിക്കുന്നു. ഡിജിറ്റലൈസേഷന്റെയും ബ്രിക്ക് ആൻഡ് മോട്ടോറിന്റെയും ലോകങ്ങൾക്കപ്പുറം അതിഥികൾക്ക് കൂടുതൽ ആഴത്തിലുള്ള അനുഭവത്തിനായി ലെക്‌സസിനെ ഫിജിറ്റൽ തലത്തിലേക്ക് കൊണ്ടുപോകുന്നതിനായി രൂപകൽപ്പന ചെയ്തതാണ് ലെക്‌സസ് മെരാകി ഓൺ വീൽസ്.

മെരാകി എന്ന ഗ്രീക്ക് ആശയത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് പുതിയ ചലിക്കുന്ന ബ്രാൻഡ് സ്‌പേസ് ഇന്ന് കോഴിക്കോട് അവതരിപ്പിച്ചു. ഇത് ഇന്ത്യയിലെ നാലാമത്തെ മെരാകിയാണ്. മറ്റുള്ളവ ഗുരുഗ്രാം, കോയമ്പത്തൂർ, പൂനെ എന്നിവിടങ്ങളിലാണ്.
കേരളത്തിന്റെ തനതായ ഭൂപ്രകൃതിയും ജനസാന്ദ്രതയും ലെക്സസ് അതിഥികളെ സമീപിക്കുന്നതിനു വെല്ലുവിളി ഉയർത്തിയിരുന്നു. മെരാകി ഓൺ വീൽസിലൂടെ സംസ്ഥാനത്തിന്റെ വിദൂര ഭാഗങ്ങളിലേക്ക് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ച് വിവേചനബുദ്ധിയുള്ള അതിഥികളിലേക്ക് എത്തിച്ചേരാൻ ലെക്സസ് ലക്ഷ്യമിടുന്നു. ഒരു സ്ഥലത്ത് ഏകദേശം 3-6 മാസത്തോളം താവളമടിക്കുന്ന മെരാകി അപ്രകാരം വർഷത്തിൽ 2-3 പ്രധാന നഗരങ്ങളിൽ പര്യടനം നടത്തും. ഈ പുതിയ വിപണന തന്ത്രം ലെക്സസ് അനുഭവം ഇപ്പോൾ അതിഥികളുടെ വാതിൽപ്പടിക്കൽ ലഭ്യമാക്കും. നിലവിൽ ലെക്സസിന് കേരളത്തിൽ മൂന്ന് സർവീസ് പോയിന്റുകളാണുള്ളത് – കൊച്ചി, തിരുവനന്തപുരം, കോഴിക്കോട്. പുതിയ മെരാകി ഓൺ വീൽസിലൂടെ രാജ്യത്തെ ലെക്‌സസ് ബ്രാൻഡ് സ്‌പേസ് 17 വിപണികളിലേക്കും 24 ടച്ച് പോയിന്റുകളിലേക്കും വ്യാപിപ്പിക്കും.

  ടിവിഎസ്-ഐക്യൂബ് നിരയിലേക്ക് പുതിയ മൂന്ന് വേരിയന്റുകൾ കൂടി

‘ചക്രങ്ങളിൽ സഞ്ചരിക്കുന്ന ഈ മിനിയേച്ചർ ബ്രാൻഡ് സ്പേസിൽ’ ഒരു ലക്ഷ്വറി സെഡാൻ ഡിസ്പ്ലേയിലും, ലെക്സസിന്റെ മൂല്യങ്ങളും തത്ത്വചിന്തകളും പ്രതിനിധീകരിക്കുന്ന ഒരു ഗസ്റ്റ് ലോഞ്ചും ഉണ്ടായിരിക്കും. മെട്രോകളിലോ, ടയർ II, III വിപണികളിലോ ആകട്ടെ, ലെക്സസ് ഒമോട്ടേനാഷി ആതിഥ്യമര്യാദയെ പ്രതിഫലിപ്പിക്കുന്ന രീതിയിൽ അതിഥികൾക്ക് പൂർണ്ണമായ ലെക്സസ് അനുഭവം പ്രാപ്യമാക്കുന്നതിനാണ് മെരാകി രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഈ ആഡംബര ഗസ്റ്റ് ലോഞ്ചിന്റെ അകത്ത് 65′ എൽഇഡി ടിവി, കൂടാതെ ബ്രാൻഡിന് യോജിച്ച ഡിസ്‌പ്ലേ, അലങ്കാരങ്ങൾ എന്നിവക്കൊപ്പം, അതിഥികൾക്ക് ലെക്സസ് ബ്രാൻഡ് ഘടകങ്ങൾ അതിന്റെ എല്ലാ പ്രൗഢിയിലും കാണാൻ കഴിയും.

ലോഞ്ചിനുള്ളിൽ ആതിഥേയത്വം വഹിക്കുന്നത് വെർച്വൽ ഡോം എന്ന വെർച്വൽ ഗസ്റ്റ് എക്സ്പീരിയൻസ് സെന്റർ ആണ്. ഈ വെർച്വൽ ഗസ്റ്റ് എക്സ്പീരിയൻസ് സെന്ററിനുള്ളിൽ NX, LX, ES, LC, LS തുടങ്ങിയ മോഡലുകളുടെ ഒരു നിര തന്നെ ഉണ്ട്. ഓരോ മോഡലിന്റേയും എക്സ്റ്റീരിയർ, ഇന്റീരിയർ, പ്രവർത്തനരീതി എന്നിവയെ കുറിച്ച് ആഴത്തിലുള്ള ധാരണയടക്കം അതിഥികൾക്ക് പൂർണ്ണമായ 3D അനുഭവം നൽകും. മാത്രമല്ല അതിഥികൾക്ക് ടെസ്റ്റ് ഡ്രൈവിനായി അപേക്ഷകൾ നൽകാനുള്ള സൗകര്യവുമുണ്ട്.
ഉദ്ഘാടന വേളയിൽ ലെക്സസ് കൊച്ചി ജിഇസി ചെയർമാൻ എം.എ.എം. ബാബു മൂപ്പൻ പറഞ്ഞു: ‘അടുത്തിടെ കൊച്ചിയിൽ ഉദ്‌ഘാടനം ചെയ്ത ജിഇസിക്കു ലഭിച്ച മികച്ച പ്രതികരണത്തിനു ശേഷം കേരളത്തിലുടനീളമുള്ള അതിഥികൾക്കായി ഇത്തരമൊരു നൂതന ആശയം കൊണ്ടുവന്നതിൽ ഞങ്ങൾ സന്തുഷ്ടരാണ്. ലെക്സസ് മെരാകി ഓൺ വീൽസിലൂടെ ബ്രാന്റിന്റെ വ്യാപ്തി വിപുലീകരിക്കാനും സംസ്ഥാനത്തിന്റെ വിദൂര മേഖലകളിലേക്ക് എത്തിക്കാനും കഴിയും. വളർച്ചയുടെ അടുത്ത ഘട്ടം ഈ വിപണികളിൽ നിന്നായിരിക്കും.’

  ശ്രീശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാലയിൽ ഓൺലൈൻ കോഴ്സുകൾ

ദക്ഷിണ മേഖലയിൽ ലെക്‌സസ് ഇന്ത്യയുടെ ഭാവി മൊബിലിറ്റി സ്ട്രാറ്റജിയുടെ പ്രധാന കേന്ദ്രമാണ് കേരളം എന്ന് ഉദ്ഘാടന വേളയിൽ ലെക്‌സസ് ഇന്ത്യ പ്രസിഡന്റ് നവീൻ സോണി പറഞ്ഞു. ‘കൊച്ചിയിൽ അടുത്തിടെ ആരംഭിച്ച GEC സെന്ററിന്റെ അവതരണത്തോടെ ഈ മേഖലയിലെ ലെക്സസിന്റെ സാധ്യതകൾ വർധിച്ചു. ലെക്‌സസ് മെരാകി ഓൺ വീൽസിന്റെ സമാരംഭം കേരളത്തിലെ അതിഥികൾക്ക് സമാനതകളില്ലാത്ത ബ്രാൻഡ് അനുഭവം നൽകും. ഈ അതുല്യമായ റീട്ടെയിൽ അനുഭവത്തിലൂടെ സംസ്ഥാനത്തെമ്പാടുമുള്ള അതിഥികളുടെ വാതിൽപ്പടിക്കലേക്ക് ലെക്സസ് അനുഭവം എത്തിക്കാൻ സാധിക്കും, പ്രത്യേകിച്ച് മെട്രോ ഇതര വിപണികളിൽ.’
എച്ച്എൻഐ ജനസാന്ദ്രതയുടെയും സമ്പത്തിന്റെയും കാര്യത്തിൽ അതിവേഗം വളരുന്ന വിപണികളിലൊന്നാണ് കേരളം. ജനങ്ങൾ സമ്പന്നരാകുകയും ആഡംബര വസ്തുക്കളിൽ കൂടുതൽ പണം ചെലവഴിക്കാൻ തയ്യാറാവുകയും ചെയ്യുന്നു. വിലയേറിയ കാറുകളിലേക്ക് അപ്ഗ്രേഡ് ചെയ്യുന്ന ഇത്തരം ഉപഭോക്താക്കളുടെ എണ്ണം വർദ്ധിച്ചിട്ടുണ്ട്. ഇന്ത്യയിൽ ലെക്‌സസിന്റെ ആവശ്യകതയിൽ ഗണ്യമായ കുതിച്ചുചാട്ടം ഉണ്ടായിട്ടുണ്ട്. വരും വർഷങ്ങളിലും ഈ വളർച്ചാപാത തുടരുമെന്ന് ബ്രാൻഡ് മുൻകൂട്ടി കാണുന്നു.

  സ്റ്റാര്‍ട്ട് അപ്പുകൾക്കായി ആമസോണ്‍ ഇന്ത്യ പ്രൊപ്പല്‍ എസ് 4

2017-ൽ ആരംഭിച്ചത് മുതൽ ലെക്സസ് ലൈഫ്, ഗസ്റ്റ് എക്സ്പീരിയൻസ് സെന്ററുകൾ, അടുത്തിടെ ആരംഭിച്ച ‘ലെക്സസ് ടൈക്കൺ കാർഡ്’ തുടങ്ങിയ സംരംഭങ്ങളിലൂടെ അതിഥികൾക്ക് അസാധാരണമായ അനുഭവങ്ങൾ നൽകുന്നതിന് ലെക്സസ് പ്രതിജ്ഞാബദ്ധരാണ്. ലോകമെമ്പാടുമുള്ള ക്യൂറേറ്റ് ചെയ്ത അനുഭവങ്ങൾക്കും ലൈഫ്‌സ്‌റ്റൈൽ ഇവന്റുകൾക്കുമായി തിരയുന്ന ഇന്ത്യയിലെ വിവേചനബുദ്ധിയുള്ള ലെക്സസ് ഉടമകൾക്ക് ടൈകെൻ കാർഡ് അത്ഭുതകരമായ ഒരു അവസരം നൽകുന്നു. അതിശയകരമായ ഇവന്റുകളിലേക്കും ബെസ്‌പോക്ക് അനുഭവങ്ങളിലേക്കും ഇത് എക്‌സ്‌ക്ലൂസീവ് ആക്‌സസ് നൽകുന്നു.

Maintained By : Studio3