September 15, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ദിനേശ് നായര്‍ ലെനൊവോ ഇന്ത്യന്‍ ബിസിനസ് ഹെഡ്

1 min read

ബെംഗളൂരു: ആഗോള തലത്തിലെ ടെക്നോളജി വമ്പന്‍ ലെനോവോ തങ്ങളുടെ ഇന്ത്യയിലെ കണ്‍സ്യൂമര്‍ ബിസിനസ് ഡയറക്റ്ററായി ദിനേശ് നായരെ നിയമിക്കുമെന്ന് പ്രഖ്യാപിച്ചു. ശൈലേന്ദ്ര കത്യാലിന്‍റെ പിന്‍ഗാമിയായാണ് ദിനേശ് നായര്‍ ഈ സ്ഥാനത്തെത്തുന്നത്. ശൈലേന്ദ്ര കത്യാലിന് ലെനോവോ ഇന്ത്യയുടെ സൈറ്റ് ലീഡറായും പിസി, സ്മാര്‍ട്ട് ഡിവൈസ് ബിസിനസ് മാനേജിംഗ് ഡയറക്ടറായും സ്ഥാനക്കയറ്റം നല്‍കിയിട്ടുണ്ട്

‘കണ്‍സ്യൂമര്‍ ബിസിനസിന്‍റെ നിയന്ത്രണം ദിനേശിന് കൈമാറുന്നതില്‍ ഞാന്‍ അഭിമാനിക്കുന്നു. സ്ഥാപനത്തിനകത്തെ പ്രതിഭകളെ വളര്‍ത്തിയെടുക്കുന്നതിനുള്ള ഞങ്ങളുടെ പ്രതിജ്ഞാബദ്ധതയുടെ പ്രകടനമാണിത്. തന്‍റെ ടീമിനൊപ്പം അദ്ദേഹം ബിസിനസിനെ മുന്നോട്ട് നയിക്കുമെന്നും പുതിയ ഉയരങ്ങളിലെത്തിക്കുമെന്നും എനിക്ക് ഉറപ്പുണ്ട്, “കത്യാല്‍ പറഞ്ഞു.

  ഏഥര്‍ എനര്‍ജി ഐപിഒയ്ക്ക്

11 വര്‍ഷത്തിലേറെയായി ലെനോവ ഇന്ത്യ കണ്‍സ്യൂമര്‍ ബിസിനസിന്‍റെ അവിഭാജ്യ ഘടകമാണ് നായര്‍. വിവിധ തലങ്ങളില്‍ അദ്ദേഹം വിജയകരമായി പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന് കമ്പനി പറയുന്നു. ഓഫ്ലൈനിലെ പൊതുവായ റീട്ടെയ്ല്‍ വ്യാപാരം, ഡിസ്ട്രിബ്യൂഷന്‍ മാനേജ്മെന്‍റ്, ഫീല്‍ഡ് സെയില്‍സ്, ഇ-കൊമേഴ്സ്, വലിയ തോതിലുള്ള റീട്ടെയില്‍, കാറ്റഗറി മാനേജ്മെന്‍റ് എന്നീ വിഭാഗങ്ങളിലെല്ലാം അദ്ദേഹം നേതൃത്വ ഉത്തരവാദിത്തങ്ങള്‍ കൈകാര്യം ചെയ്തിട്ടുണ്ട്.

Maintained By : Studio3