December 7, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

വിദേശ നിക്ഷേപം ലക്ഷ്യമിട്ട് തമിഴ്നാടിന്‍റെ വന്‍പ്രഖ്യാപനം

1 min read

ചെന്നൈ: അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്തേക്ക് നേരിട്ടുള്ള വിദേശ നിക്ഷേപം വര്‍ധിപ്പിക്കുന്നതിനായി നിരവധി സബ്സിഡികളും മൂലധന ചരക്കുകള്‍ക്ക് ചുമത്തിയ ജിഎസ്ടിയുടെ റീഫണ്ടും ഉള്‍പ്പെടെ നിരവധി ആനുകൂല്യങ്ങള്‍ തമിഴ്നാട് സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ഈ കോവിഡ് കാലത്ത് തങ്ങളുടെ ബിസിനസ് പ്രവര്‍ത്തനങ്ങളും വിതരണ ശൃംഖലയും വൈവിധ്യവത്കരിക്കാന്‍ ആഗ്രഹിക്കുന്ന വിദേശ കമ്പനികളെ ആകര്‍ഷിക്കുന്നതിനാണ് പ്രത്യേക പദ്ധതി. നാലുവര്‍ഷത്തിനിടയില്‍ ഏറ്റവും കുറഞ്ഞ നിക്ഷേപ പ്രതിബദ്ധത 500 കോടി രൂപയായിരിക്കണം. 5,000 കോടി രൂപയില്‍ കൂടുതലുള്ള പദ്ധതികള്‍ക്ക് നിക്ഷേപ കാലയളവ് ഏഴു വര്‍ഷമാണ്. മുഖ്യമന്ത്രി എടപ്പാടി കെ പളനിസ്വാമി ചെന്നൈയില്‍ പുറത്തിറക്കിയ തമിഴ്നാട് വ്യവസായ നയം 2021 ന്‍റെ ഭാഗമാണ് പദ്ധതിയും വ്യവസായ വികസനത്തിനുള്ള മറ്റ് ആനുകൂല്യങ്ങളും.

  ബിഎന്‍പി പാരിബാസ് ചില്‍ഡ്രന്‍സ് ഫണ്ട്

എഫ്ഡിഐ സ്ഥാപനങ്ങള്‍ക്ക് നിക്ഷേപ പ്രമോഷന്‍ സബ്സിഡിക്ക് അര്‍ഹതയുണ്ടായിരിക്കും. നിശ്ചിത മൂലധന സബ്സിഡി, ഫ്ലെക്സിബിള്‍ ക്യാപിറ്റല്‍ സബ്സിഡി അല്ലെങ്കില്‍ വിറ്റുവരവ് അടിസ്ഥാനമാക്കിയുള്ള സബ്സിഡി തുടങ്ങിയവയായി അവ ലഭിക്കും. യോഗ്യതയുള്ള സ്ഥിര ആസ്തികളുടെ 40 ശതമാനം വരെ ആനുകൂല്യങ്ങള്‍ ലഭിക്കാം. വിദേശ സ്ഥാപനങ്ങളെ തമിഴ്നാട്ടിലേക്ക് മാറ്റുന്നതിന്, ഗതാഗതത്തിനും ലോജിസ്റ്റിക്സിനും (10 കോടി രൂപ പരിധി) ചെലവഴിക്കുന്ന 75 ശതമാനം ഗതാഗത സബ്സിഡി അനുവദിച്ചിട്ടുണ്ട്.

സംസ്ഥാനത്തെ വ്യാവസായികവത്കൃത ജില്ലകളില്‍ 50 ശതമാനം ഇളവ് നിരക്കില്‍ ഭൂമി നല്‍കുമെന്ന് നയം പറയുന്നു. അഞ്ച് വര്‍ഷത്തേക്ക് വൈദ്യുതി നികുതി ഇളവ്, സ്റ്റാമ്പ് ഡ്യൂട്ടി ഇളവ്, ഒരു കോടി രൂപ വരെയുള്ള ഹരിത വ്യവസായ പ്രോത്സാഹനങ്ങള്‍, ഗുണനിലവാര സര്‍ട്ടിഫിക്കേഷന്‍ പ്രോത്സാഹനം, ബൗദ്ധിക സ്വത്തവകാശം സൃഷ്ടിക്കുന്നതിന് പ്രോത്സാഹനം എന്നിവയും പദ്ധതികള്‍ക്ക് ലഭിക്കും. തമിഴ്നാട് ഇന്‍ഡസ്ട്രിയല്‍ ഇന്‍വെസ്റ്റ്മെന്‍റ് കോര്‍പ്പറേഷന്‍ വഴി പുതിയ വ്യവസായങ്ങള്‍ക്ക് 40 കോടി രൂപ വരെ വായ്പയും പുതിയ നയത്തിന്‍റെ ഭാഗമാണ്.
സംസ്ഥാനത്തിന്‍റെ ഉല്‍പാദന മേഖലയില്‍ 15 ശതമാനം വാര്‍ഷിക വളര്‍ച്ചാ നിരക്ക് നയം ലക്ഷ്യമിടുന്നു. 2025 ഓടെ 10 ലക്ഷം കോടി രൂപയുടെ നിക്ഷേപം ആകര്‍ഷിക്കനാണ് ശ്രമം. 2025 ഓടെ 20 ലക്ഷം പേര്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക, ഉല്‍പ്പാദന മേഖലയിലെ വളര്‍ച്ച ഉയര്‍ത്തുക എന്നിവയും നയം ലക്ഷ്യമിടുന്നു.

  കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ജര്‍മ്മനിയില്‍ വര്‍ക് സ്പേസ്
Maintained By : Studio3