October 16, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

കെഎസ് യുഎം സ്റ്റാര്‍ട്ടപ്പുകള്‍ ബാഴ്സലോണ മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസിൽ പങ്കെടുക്കുന്നു

തിരുവനന്തപുരം: സ്പെയിനിലെ ബാഴ്സലോണയില്‍ നടക്കുന്ന മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസില്‍ (എംഡബ്ല്യുസി) തിളങ്ങി കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍റെ(കെഎസ് യുഎം) കീഴിലുള്ള സ്റ്റാര്‍ട്ടപ്പുകള്‍. മൊബൈല്‍ വ്യവസായ മേഖലയിലെ പുത്തന്‍ സാങ്കേതിക കണ്ടുപിടിത്തങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിനായുള്ള ലോകത്തിലെ ഏറ്റവും വലിയ സമ്മേളനങ്ങളിലൊന്നാണിത്. ബാഴ്സലോണയില്‍ തിങ്കളാഴ്ച ആരംഭിച്ച എംഡബ്ല്യുസി യില്‍ കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് നിക്ഷേപകര്‍, വ്യവസായികള്‍ എന്നിവരില്‍ നിന്ന് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്.

റിയാഫി ടെക്നോളജീസ്, ഫിറ്റ് ഇന്‍ കണ്‍സള്‍ട്ടന്‍റ്സ്, ലാന്‍വെയര്‍ സൊല്യൂഷന്‍സ്, ഗ്രീന്‍ഡ്സ് ഗ്ലോബല്‍, സാപ്പിഹയര്‍, ക്വിക്ക്പേ, എം2എച്ച് ഇന്‍ഫോടെക് എല്‍എല്‍പി, ലിന്‍സിസ് ഇന്നൊവേഷന്‍സ്, സ്മാര്‍ട്ട്മാട്രിക്സ് ഗ്ലോബല്‍ ടെക്നോളജീസ്, പ്രീമാജിക് തുടങ്ങിയ പത്ത് സ്റ്റാര്‍ട്ടപ്പുകള്‍ കെ എസ് യു എമ്മിനെ പ്രതിനിധീകരിച്ച് എംഡബ്ല്യുസി യില്‍ പങ്കെടുക്കുന്നുണ്ട്.

  ഇന്ത്യ മൊബൈല്‍ കോണ്‍ഗ്രസ് 2024

എംഡബ്ല്യുസിയുടെ ഭാഗമായുള്ള മൊബൈല്‍ വ്യവസായവുമായി ബന്ധപ്പെട്ട സ്റ്റാര്‍ട്ടപ്പുകള്‍ക്കുള്ള ലോകത്തിലെ ഏറ്റവും വലിയ എക്സിബിഷനായ ഫോര്‍ വൈ എഫ് എന്‍  പരിപാടിയിലും കേരളത്തില്‍ നിന്നുള്ള സ്റ്റാര്‍ട്ടപ്പുകള്‍ ഉത്പന്നങ്ങളും സേവനങ്ങളും പ്രദര്‍ശിപ്പിച്ചു. സ്റ്റാര്‍ട്ടപ്പുകള്‍, നിക്ഷേപകര്‍, കമ്പനികള്‍ എന്നിവരെ ഒരുമിച്ച് കൊണ്ടുവരുന്നതിനും പുതിയ ബിസിനസ്സ് സംരംഭങ്ങള്‍ ആരംഭിക്കുന്നതിനുമുള്ള പിന്തുണ നല്കുകയാണ് ഫോര്‍ വൈ എഫ് എന്‍  ലക്ഷ്യമിടുന്നത്.

സ്പെയിനിലെ വ്യവസായികളേയും നിക്ഷേപകരേയും തമ്മില്‍ ബന്ധിപ്പിക്കുന്ന സ്റ്റാര്‍ട്ടപ്പ് എക്കോസിസ്റ്റം കണക്ടര്‍മാരായ ഇന്‍വെസ്റ്റ് ഇന്‍ സ്പെയിന്‍, ബാഴ്സലോണ ആക്ടിവ തുടങ്ങിയവര്‍ കേരളത്തി ലെ സ്റ്റാര്‍ട്ടപ്പുകളുടെ പ്രതിനിധികളുമായി ആശയവിനിമയം നടത്തി. പ്രീമാജിക് സ്റ്റാര്‍ട്ടപ്പുമായി ഭാവിയില്‍ സഹകരിച്ചു പ്രവര്‍ത്തിക്കാമെന്ന ചര്‍ച്ചകള്‍ക്കു തുടക്കമിട്ടതും ശ്രദ്ധേയമാണ്. ഇന്ത്യയില്‍ നിന്നു കെഎസ് യുഎം സ്റ്റാര്‍ട്ടപ്പുകള്‍് മാത്രമാണ് എംഡബ്ല്യുസിയില്‍ പങ്കെടുക്കുന്നതെന്നത് ശ്രദ്ധേയമാണെന്ന് കെഎസ് യുഎം സിഇഒ അനൂപ് അംബിക പറഞ്ഞു. മൊബൈല്‍ വ്യവസായ മേഖലയിലെ മുന്‍നിര സ്ഥാപനങ്ങള്‍ നൂതന ഉല്‍പ്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കുകയും സുപ്രധാന പ്രഖ്യാപനങ്ങള്‍ നടത്തുകയും ചെയ്യുന്ന സമ്മേളനത്തില്‍ കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ആഗോളതലത്തില്‍ അംഗീകാരവും ബിസിനസ് അവസരങ്ങളും ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

  ജൈടെക്സ് ഗ്ലോബല്‍ 2024ൽ കേരള ഐടി പവലിയന്‍

മൊബൈല്‍ നെറ്റ്വര്‍ക്ക് ഓപ്പറേറ്റര്‍മാരുടെ ആഗോള സംഘടനയായ ഗ്രൂപ്പ് സ്പെഷ്യല്‍ മൊബൈല്‍ അസോസിയേഷന്‍ (ജിഎസ്എംഎ)  സംഘടിപ്പിക്കുന്ന എംഡബ്ല്യുസി യില്‍ 2000 ത്തിലധികം എക്സിബിറ്റേഴ്സാണ് ഏറ്റവും പുതിയ ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിക്കുന്നത്. 200 ലധികം രാജ്യങ്ങളില്‍   നിന്നായി 80,000 പേര്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്. ബാഴ്സലോണയിലെ ഫിറ ഗ്രാന്‍ വയാ എക്സിബിഷന്‍ സെന്‍ററില്‍ നടക്കുന്ന നാല് ദിവസത്തെ   സമ്മേളനത്തില്‍ ആഗോള മൊബൈല്‍ ഓപ്പറേറ്റര്‍മാര്‍, ഉപകരണ നിര്‍മ്മാതാക്കള്‍, സാങ്കേതിക ദാതാക്കള്‍, വെണ്ടര്‍മാര്‍, മുന്‍നിര ആഗോള കമ്പനികള്‍, അന്താരാഷ്ട്ര സര്‍ക്കാര്‍ പ്രതിനിധികള്‍ തുടങ്ങിയവരും പങ്കെടുക്കുന്നുണ്ട്.

  സ്കൈസ്കാന്നറിന്‍റെ ട്രെന്‍ഡിംഗ് ഡെസ്റ്റിനേഷനില്‍ തിരുവനന്തപുരവും
Maintained By : Studio3