Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

വനിതാ സഹകരണ സംഘങ്ങൾക്ക് തിരിച്ചടവ് വേണ്ടാത്ത അഞ്ച് ലക്ഷം രൂപ ഗ്രാന്റ്

1 min read
തിരുവനന്തപുരം:അന്താരാഷ്ട്ര വനിതാ ദിനത്തിൽ വനിതാ സംരംഭകർക്കായി സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പ് മൂന്ന് ആകർഷകമായ പദ്ധതികൾ പ്രഖ്യാപിച്ചു.സംസ്ഥാനത്തെ വനിതാ സഹകരണ സംഘങ്ങൾക്ക് തിരിച്ചടയ്‌ക്കേണ്ടതില്ലാത്ത അഞ്ച് ലക്ഷം രൂപ വരെ കോമ്പസിറ്റ് ഗ്രാന്റ്കെ.എസ്.ഐ.ഡി.സി മുഖേന വീ വിഷൻ പദ്ധതിയിൽ അഞ്ച് ശതമാനം പലിശയ്ക്ക് നൽകിവരുന്ന 25 ലക്ഷം രൂപ വായ്പ 50 ലക്ഷം രൂപ വരെയായി ഉയർത്തൽകോഴിക്കോട്ടെ കെ.എസ്.ഐ.ഡി.സി ഇൻക്യുബേഷൻ സെന്ററിൽ വനിതാ സംരംഭകർക്കുള്ള വാടക പകുതിയായി വെട്ടിക്കുറക്കൽ എന്നിവയാണിത്. സംസ്ഥാനത്തെ തെരഞ്ഞെടുക്കപ്പെട്ട 500 വനിതാ സംരംഭകർക്കായി സംഘടിപ്പിച്ച വനിതാ സംരംഭക സംഗമത്തിൽ അധ്യക്ഷ പ്രസംഗം നിർവഹിച്ച് സംസാരിക്കവെ വ്യവസായ മന്ത്രി പി രാജീവാണ് പ്രഖ്യാപനങ്ങൾ നടത്തിയത്.

2022-23 സാമ്പത്തിക വർഷം സംസ്ഥാനത്ത് ആകെ 1,35,000 സംരംഭങ്ങൾ തുടങ്ങിയതിൽ 43,200 എണ്ണം വനിതകളുടേതാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. മൊത്തം സംരംഭങ്ങളിൽ 33 ശതമാനം സ്ത്രീകളുടേതായത് തികച്ചും അഭിമാനാർഹമായ കാര്യമാണ്. അടുത്തവർഷം ഇത് 50 ശതമാനമായി ഉയർത്തണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. സംരംഭക വർഷത്തിൽ സംരംഭകരാകാൻ വലിയതോതിൽ തയ്യാറായി വന്നത് വനിതകളാണ് എന്നതാണ് ഏറ്റവും പ്രധാനം. അതിൽ തന്നെ യുവതികളാണ് കൂടുതൽ. കേരളത്തിലെ ഒരു സംരംഭം ശരാശരി രണ്ടര തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതായി മന്ത്രി പറഞ്ഞു.

സ്ത്രീകൾ വീട്ടകങ്ങളെ തൊഴിൽ സംരംഭങ്ങൾക്ക് ഉപയോഗിക്കണം. ആയിരത്തിലേറെ ചതുരശ്രയടി വിസ്തൃതിയുള്ള വീട്ടിൽ പരമാവധി 600 ചതുരശ്ര അടി മാത്രമേ വീട്ടുകാര്യങ്ങൾക്ക് ഉപയോഗിക്കുന്നുള്ളൂ. ബാക്കി സ്ഥലം സംരംഭത്തിന് മാറ്റിവയ്ക്കാം. ഇതുവഴി കേരളത്തിന്റെ സ്ഥലപരിമിതി എന്ന പ്രശ്‌നം മറികടക്കാം. സംരംഭകത്വത്തിൽ എന്ത് പ്രതിസന്ധി ഉണ്ടായാലും സംവിധാനത്തിന് അകത്ത് നിന്ന് സഹായിക്കാൻ സർക്കാർ ഉണ്ടാകുമെന്ന് മന്ത്രി വനിതാ സംരംഭകർക്ക് ഉറപ്പുനൽകി.

നിങ്ങളുടെ സംരംഭത്തിന് എന്തെങ്കിലും പ്രശ്‌നങ്ങൾ ഉള്ളതായി ലക്ഷണങ്ങൾ കണ്ടുതുടങ്ങിയാൽ തന്നെ എം.എസ്.എം.ഇ ക്ലിനിക്കുമായി ബന്ധപ്പെടണം. സംരംഭകത്വം തകരാൻ കാത്തു നിൽക്കാതെ ലക്ഷണം കാണിക്കുന്ന ഘട്ടത്തിൽ തന്നെ എത്തിയാൽ വിദഗ്ധ ഉപദേശങ്ങളും നിർദേശങ്ങളും അനുസരിച്ച് വീണ്ടെടുക്കാൻ സാധിക്കും. ഇതിനായി എല്ലാ പഞ്ചായത്തുകളിലും ഇന്റേൺസ് പ്രവർത്തിക്കുന്നുണ്ട്.  കൂടാതെതാലൂക്ക് ഫെസിലിറ്റേഷൻ ഓഫീസും ഉണ്ട്. മാർച്ച് 31നുള്ളിൽ 10 ലക്ഷം രൂപ വരെ ബാങ്ക് വഴി ലോൺ എടുത്താൽ നാല് ശതമാനം പലിശ മാത്രമേ വനിതാ സംരംഭകർ നൽകേണ്ടതുള്ളൂ എന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ബാക്കി പലിശ സർക്കാർ അടയ്ക്കും. സംസ്ഥാനത്ത് ഒട്ടേറെ വനിതാ സഹകരണ സംഘങ്ങൾ ഉണ്ടെങ്കിലും നല്ല ശതമാനവും പ്രവർത്തിക്കുന്നില്ല. പ്രവർത്തിക്കുന്ന വനിതാ സഹകരണ സംഘങ്ങൾക്ക് ആണ് കോമ്പസിറ്റ് ഗ്രാന്റ് ആയി തിരിച്ചടയ്‌ക്കേണ്ടതില്ലാത്ത അഞ്ച് ലക്ഷം രൂപ വ്യവസായവകുപ്പ് നൽകുക.  ഇത് വരുന്ന ഏപ്രിൽ മുതൽ ആരംഭിക്കുന്ന വനിതാ സഹകരണ സംഘങ്ങൾക്കും മുൻപ് പ്രവർത്തനം തുടങ്ങിയ വനിതാ സഹകരണ സംഘങ്ങളിൽ ആധുനീകരണമോ വിപുലീകരണമോ നടത്തിയവയ്ക്കോ മാത്രമായിരിക്കും.

  തൊഴിലിടങ്ങള്‍ ഭിന്നശേഷിക്കാര്‍ക്ക് അനുയോജ്യമാക്കണം: ടെക്നോപാര്‍ക്ക് സിഇഒ
Maintained By : Studio3