Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

നൂറാം വാര്‍ഷികനിറവില്‍ കെപിസിസി

തിരുവനന്തപുരം: കേരളപ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിക്ക് (കെപിസിസി) ശനിയാഴ്ച 100 വയസ്സ് തികഞ്ഞു. മഹത്തായ പഴയ പാര്‍ട്ടിയുടെ ഒരു വര്‍ഷത്തെ ശതാബ്ദി ആഘോഷങ്ങള്‍ക്കായി വിപുലമായ പരിപാടികള്‍ പ്രവര്‍ത്തകര്‍ ആവിഷ്‌കരിച്ചു. ഭാഷാ അടിസ്ഥാനത്തില്‍ സംസ്ഥാനതല സമിതികള്‍ രൂപീകരിക്കാന്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് തീരുമാനിച്ചതിനെത്തുടര്‍ന്ന് 1921 ജനുവരി 30 നാണ് കേരള കോണ്‍ഗ്രസ് യൂണിറ്റ് കേരള പ്രവിശ്യാ കോണ്‍ഗ്രസ് കമ്മിറ്റിയായി രൂപീകരിച്ചത്. കേരള സംസ്ഥാനം രൂപീകരിക്കുന്നതിന് 36 വര്‍ഷം മു്ന്‍പാണ് കെപിസിസി രൂപീകരിച്ചത്.

മഞ്ചേരിയില്‍ നിന്ന് പ്രാക്ടീസ് ചെയ്യുന്ന അഭിഭാഷകന്‍ കെ മാധവന്‍ നായര്‍ ആദ്യത്തെ കെപിസിസി സെക്രട്ടറിയായിരുന്നു. കെപിസിസി ആസ്ഥാനം ആദ്യം കോഴിക്കോട്, പിന്നെ കൊച്ചി എന്നിവിടങ്ങളിലായിരുന്നു. പിന്നീടാണ് ആസ്ഥാനം തിരുവനന്തപുരത്ത് എത്തിയത്. ആദ്യത്തെ മുഴുനീള കെപിസിസി യോഗം 1921 ഏപ്രിലില്‍ ഒട്ടപ്പാലത്ത് വെച്ച് നടന്നു. ഇവിടെയാണ് ഏകീകൃത കേരളത്തിനുള്ള ആഹ്വാനം ഉണ്ടായത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള അയ്യായിരത്തോളം പേര്‍ അന്ന് പങ്കെടുത്തിരുന്നു.

നൂറാം വാഷികത്തോടനുബന്ധിച്ച് കേരളത്തിലെ 1,504 കേന്ദ്രങ്ങളില്‍ പാര്‍ട്ടി പദയാത്രകള്‍ നടത്തുമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.എല്ലാ മേഖലകളില്‍ നിന്നുള്ളവരുടെയും ത്ാഗംകൊണ്ട് രൂപപ്പെടുകയും ശക്തമാവുകയും ചെയിതതാണ് പാര്‍ട്ടി.

കഴിഞ്ഞ 100 വര്‍ഷമായി ജാതി, മത, മത ഭിന്നതകളില്ലാതെ സംസ്ഥാനത്തെ ഒന്നിപ്പിക്കുന്നതിന് കേരളപ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി പരിശ്രമിച്ചുകൊണ്ടിരിക്കുകയാണ്.ഇത് വിഭജന രാഷ്ട്രീയത്തിന്റെ കാലഘട്ടമാണ്, ജനങ്ങളെ ഒന്നിപ്പിച്ച് മുന്നോട്ട് പോകേണ്ട ഉത്തരവാദിത്തം പുതിയ തലമുറ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഉണ്ടെന്നും അദ്ദഹം കൂട്ടിച്ചേര്‍ത്തു.

 

Maintained By : Studio3