November 29, 2023

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

യുഎസ്-ഇന്ത്യ ബിസിനസ് കൗൺസിലിന്‍റെ പുതിയ വൈസ് ചെയറായി കിരൺ മസുദാർ-ഷാ

1 min read

യുഎസ്-ഇന്ത്യ ബിസിനസ് കൗൺസിലിന്‍റെ (യു‌എസ്‌ഐ‌ബി‌സി) 2021 ലെ ബോർഡിന്‍റെ പുതിയ വൈസ് ചെയർപെഴ്സണായി കിരൺ മസുദാർ-ഷായെ തെരഞ്ഞെടുത്തു. ബയോകോൺ ചെയർപേഴ്‌സണാണ് അവര്‍. “യുഎസ്-ഇന്ത്യ ബിസിനസ് കൗൺസിലിന്‍റെ ഡയറക്ടർ ബോർഡിന്‍റെ മൂന്ന് വൈസ് ചെയർമാരിൽ ഒരാളായിരിക്കും കിരൺ മസുദാർ-ഷാ, ”യുഎസ്ഐബിസി ചെയർമാൻ വിജയ് അദ്വാനി പ്രസ്താവനയിൽ പറഞ്ഞു.

ആംവേ ചീഫ് എക്സിക്യൂട്ടീവ് മിലിന്ദ് പന്ത്, നാസ്ഡാക്ക് എക്സിക്യൂട്ടീവ് എഡ്വേർഡ് നൈറ്റ് എന്നിവരാണ് മറ്റ് രണ്ട് വൈസ് ചെയർ പദവികളിലുള്ളത്. “ കൊറോണയ്ക്ക് ശേഷമുള്ള കാലഘട്ടത്തിലെ  മുന്നോട്ട് പോകലില്‍ പുതിയ വൈസ് ചെയർകളുടെ കാഴ്ചപ്പാടുകൾ വിലമതിക്കാനാവാത്തതാണ്. യുഎസ്-ഇന്ത്യ പങ്കാളിത്തം കൂടുതൽ ശക്തമാക്കുന്നതിനും ബോര്‍ഡ് പരിശ്രമിക്കും” അദ്വാനി പറഞ്ഞു.

  ഗ്ലോബല്‍ ആയുര്‍വേദ ഫെസ്റ്റ് ഉപരാഷ്ട്രപതി ഉദ്ഘാടനം ചെയ്യും

വൈസ് ചെയർ പദവിയിലുള്ളവര്‍ കൗൺസിൽ പ്രസിഡന്‍റ് നിഷ ബിശ്വാളുമായും മറ്റ് നയകര്‍ത്താക്കളുമായും ചേർന്ന് പ്രധാന മേഖലകളിലെ മുൻഗണനകൾ കണ്ടെത്തുന്നതിനും വ്യാവസായിക ലോകവും സര്‍ക്കാരുകളും തമ്മിലുള്ള മീറ്റിംഗുകൾക്കും നേതൃത്വം നൽകും.

Maintained By : Studio3