പരിഷ്‌കരിച്ച കിയ സോണറ്റ് വിപണിയില്‍
എക്‌സ് ഷോറൂം വില 6.79 ലക്ഷം രൂപ മുതല്‍
ന്യൂഡെല്‍ഹി: 2021 മോഡല്‍ കിയ സോണറ്റ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. പുതിയ ലോഗോ കൂടാതെ പത്ത് പുതിയ മെച്ചപ്പെടുത്തലുകള്‍ നടത്തിയാണ് പരിഷ്‌കരിച്ച കിയ സോണറ്റ് പുറത്തിറക്കിയത്. 6.79 ലക്ഷം രൂപ മുതലാണ് എക്‌സ് ഷോറൂം വില. ഇനി രണ്ട് പുതിയ വേരിയന്റുകളിലും സബ്‌കോംപാക്റ്റ് എസ്‌യുവി ലഭിക്കും. എച്ച്ടിഎക്‌സ് 1.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ 7 ഡിസിടി, എച്ച്ടിഎക്‌സ് ഡീസല്‍ 6എടി എന്നിവയാണ് ഈ വേരിയന്റുകള്‍.
പുതിയ ഫീച്ചറുകള്‍ പരിശോധിച്ചാല്‍, എച്ച്ടിഎക്‌സ് 7ഡിസിടി, ജിടിഎക്‌സ് പ്ലസ് 7ഡിസിടി, എച്ച്ടിഎക്‌സ് എടി, ജിടിഎക്‌സ് പ്ലസ് എടി എന്നീ ഓട്ടോമാറ്റിക് വേരിയന്റുകള്‍ക്ക് പാഡില്‍ ഷിഫ്റ്ററുകള്‍ ലഭിച്ചു. എച്ച്ടിഎക്‌സ് പ്ലസ്, ജിടിഎക്‌സ് പ്ലസ് എന്നീ ടോപ് സ്‌പെക് വേരിയന്റുകളുടെ പിറകിലെ ഡോറുകള്‍ക്ക് സെഗ്‌മെന്റില്‍ ഇതാദ്യമായി സണ്‍ഷേഡ് കര്‍ട്ടനുകള്‍ നല്‍കി. കൂടാതെ സെഗ്‌മെന്റില്‍ ഇതാദ്യമായി സണ്‍റൂഫ് തുറക്കുന്നതിനും അടയ്ക്കുന്നതിനും വോയ്‌സ് കമാന്‍ഡ് ഫീച്ചര്‍ സവിശേഷതയാണ്. എച്ച്ടിഎക്‌സ്, എച്ച്ടിഎക്‌സ് പ്ലസ്, ജിടിഎക്‌സ് പ്ലസ് എന്നീ വേരിയന്റുകളില്‍ ഈ സൗകര്യം ഉണ്ടായിരിക്കും.
ഇലക്ട്രോണിക് സ്റ്റബിലിറ്റി കണ്‍ട്രോള്‍ (ഇഎസ്‌സി), വെഹിക്കിള്‍ സ്റ്റബിലിറ്റി മാനേജ്‌മെന്റ് (വിഎസ്എം), ബ്രേക്ക് അസിസ്റ്റ്, ഹില്‍ അസിസ്റ്റ് കണ്‍ട്രോള്‍ (എച്ച്എസി) എന്നീ സുരക്ഷാ ഫീച്ചറുകള്‍ പരിഷ്‌കരിച്ച കിയ സോണറ്റിന്റെ താഴ്ന്ന വേരിയന്റുകളിലും നല്‍കി. മാത്രമല്ല, സണ്‍റൂഫ്, പുഷ് ബട്ടണ്‍ സ്റ്റാര്‍ട്ട് സഹിതം സ്മാര്‍ട്ട് കീ, റിമോട്ട് എന്‍ജിന്‍ സ്റ്റാര്‍ട്ട്, ക്രോം ഡോര്‍ ഹാന്‍ഡിലുകള്‍, സില്‍വര്‍ വീല്‍ ക്യാപ്പുകള്‍ സഹിതം ക്രിസ്റ്റല്‍ കട്ട് അലോയ് വീലുകള്‍ എന്നീ ഫീച്ചറുകള്‍ ഇപ്പോള്‍ ചില താഴ്ന്ന വേരിയന്റുകള്‍ക്ക് ലഭിച്ചു.
പവര്‍ട്രെയ്‌നുകളുടെ കാര്യത്തില്‍ മാറ്റമില്ല. 1.5 ലിറ്റര്‍ 4 സിലിണ്ടര്‍ ഡീസല്‍ മോട്ടോര്‍ 99 ബിഎച്ച്പി കരുത്തും 240 എന്‍എം ടോര്‍ക്കും പരമാവധി ഉല്‍പ്പാദിപ്പിക്കും. 6 സ്പീഡ് മാന്വല്‍, ഓട്ടോമാറ്റിക് എന്നിവയാണ് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകള്‍. ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഘടിപ്പിച്ച എന്‍ജിന്‍ പരമാവധി പുറപ്പെടുവിക്കുന്നത് 113 ബിഎച്ച്പി കരുത്തും 250 എന്‍എം ടോര്‍ക്കുമാണ്. രണ്ട് പെട്രോള്‍ എന്‍ജിനുകളും ഓപ്ഷനുകളാണ്. 1.2 ലിറ്റര്‍, 4 സിലിണ്ടര്‍, നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എന്‍ജിന്‍ പുറപ്പെടുവിക്കുന്നത് പരമാവധി 81 ബിഎച്ച്പി കരുത്തും 115 എന്‍എം ടോര്‍ക്കുമാണ്. 5 സ്പീഡ് മാന്വല്‍ ട്രാന്‍സ്മിഷന്‍ എന്‍ജിനുമായി ചേര്‍ത്തുവെച്ചു. 1.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിന്‍ സൃഷ്ടിക്കുന്നത് പരമാവധി 117 ബിഎച്ച്പി കരുത്തും 172 എന്‍എം ടോര്‍ക്കുമാണ്. 6 സ്പീഡ് ഐഎംടി, 7 സ്പീഡ് ഡിസിടി എന്നിവയാണ് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകള്‍.
1.2 പെട്രോള്‍ എന്‍ജിന്‍
എച്ച്ടിഇ 5എംടി 6.79 ലക്ഷം രൂപ
എച്ച്ടികെ 5എംടി 7.79 ലക്ഷം രൂപ
എച്ച്ടികെ പ്ലസ് 5എംടി 8.65 ലക്ഷം രൂപ
1.0 ടര്‍ബോ ജിഡിഐ എന്‍ജിന്‍
എച്ച്ടികെ പ്ലസ് 6ഐഎംടി 9.79 ലക്ഷം രൂപ
എച്ച്ടിഎക്‌സ് 6ഐഎംടി 10.29 ലക്ഷം രൂപ
എച്ച്ടിഎക്‌സ് 7ഡിസിടി 10.99 ലക്ഷം രൂപ
എച്ച്ടിഎക്‌സ് പ്ലസ് 6 ഐഎംടി 11.75 ലക്ഷം രൂപ
ജിടിഎക്‌സ് പ്ലസ് 6 ഐഎംടി 12.19 ലക്ഷം രൂപ
ജിടിഎക്‌സ് പ്ലസ് 7ഡിസിടി 12.99 ലക്ഷം രൂപ
1.5 ഡീസല്‍ എന്‍ജിന്‍
എച്ച്ടിഇ 6എംടി 8.35 ലക്ഷം രൂപ
എച്ച്ടികെ 6എംടി 9.29 ലക്ഷം രൂപ
എച്ച്ടികെ പ്ലസ് 6എംടി 9.89 ലക്ഷം രൂപ
എച്ച്ടിഎക്‌സ് 6എംടി 10.49 ലക്ഷം രൂപ
എച്ച്ടിഎക്‌സ് 6എടി 11.29 ലക്ഷം രൂപ
എച്ച്ടിഎക്‌സ് പ്ലസ് 6എംടി 11.99 ലക്ഷം രൂപ
ജിടിഎക്‌സ് പ്ലസ് 6എംടി 12.45 ലക്ഷം രൂപ
ജിടിഎക്‌സ് പ്ലസ് 6എടി 13.25 ലക്ഷം രൂപ