December 5, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ജനശ്രദ്ധയാകര്‍ഷിച്ച് യുഎസ്എയിലെ കേരള ടൂറിസം റോഡ് ഷോ

1 min read

തിരുവനന്തപുരം: അമേരിക്കയിലെ ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്നതിനു വേണ്ടി കേരള ടൂറിസം ന്യൂയോര്‍ക്ക്, ലോസ് എയ്ഞ്ചല്‍സ്, സാന്‍ഫ്രാന്‍സിസ്കോ എന്നിവിടങ്ങളില്‍ സംഘടിപ്പിച്ച റോഡ് ഷോയ്ക്ക് മികച്ച പ്രതികരണം. കേരളത്തിലെ പുതിയ ടൂറിസം ഉത്പന്നങ്ങള്‍, അന്താരാഷ്ട്ര നിലവാരത്തിലുള്ള ടൂറിസം കേന്ദ്രങ്ങള്‍, ഉത്തരവാദിത്ത ടൂറിസം എന്നിവയെക്കുറിച്ച് ഉന്നതതല സംഘത്തെ നയിച്ച സംസ്ഥാന ടൂറിസം വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ശ്രീ കെ എസ് ശ്രീനിവാസ് റോഡ് ഷോയില്‍ അവതരണം നടത്തി.

സാന്‍ഫ്രാന്‍സിസ്കോയിലെ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ ഡോ. ടി വി നാഗേന്ദ്ര പ്രസാദ് അവിടെ നടന്ന റോഡ് ഷോയില്‍ മുഖ്യാതിഥിയായിരുന്നു.

  ബിഎന്‍പി പാരിബാസ് ചില്‍ഡ്രന്‍സ് ഫണ്ട്

മൂന്നിടങ്ങളിലും ഗോ കേരള മത്സരങ്ങളും സംഘടിപ്പിച്ചിരുന്നു.

ബാക്ക് പാക്കര്‍മാര്‍ മുതല്‍ വന്‍കിട ടൂറിസ്റ്റുകള്‍ക്ക് വരെ ആസ്വദിക്കാവുന്ന രീതിയില്‍ കേരളത്തെ മാറ്റിയെടുത്തു കഴിഞ്ഞുവെന്ന് കെ എസ് ശ്രീനിവാസ് പറഞ്ഞു. സാഹസിക ടൂറിസം, പുത്തന്‍ ടൂറിസം സ്ഥലങ്ങള്‍ എന്നിവയടങ്ങുന്ന ആകര്‍ഷകമായ ടൂറിസം ഉത്പന്നങ്ങളെ ലോകത്തിന് പരിചയപ്പെടുത്തുകയെന്നതായിരുന്നു പരിശ്രമം. റോഡ് ഷോയില്‍ അമേരിക്കയിലെ ബയര്‍മാര്‍ കാണിച്ച താത്പര്യം ആവേശജനകമാണ്. കേരള ടൂറിസത്തെ സംബന്ധിച്ച് യുഎസ്എ വളരെ പ്രധാനപ്പെട്ട വിപണിയാണ്. ഇത്തരം റോഡ് ഷോകള്‍ അവിടെ നിന്നും സഞ്ചാരികളെത്തുന്നതില്‍ പ്രധാന പങ്ക് വഹിക്കുമെന്നും അദ്ദേഹം പറഞ്ഞു.

  വസന്തോത്സവം -2024': ഡിസംബര്‍ 24 മുതല്‍

കേരളത്തിലെ ടൂറിസം മേഖലയിലെ വിവിധ പങ്കാളികളും റോഡ് ഷോയില്‍ പങ്കെടുത്തു. സിജിഎച് എര്‍ത്ത്, അല്‍ഹിന്ദ് ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ്, കോസിമ ഹോളിഡേയ്സ് ഇന്ത്യ, പയനീയര്‍ പേഴ്സണലൈസ്ഡ് ഹോളിഡേയ്സ്, കൈരളി ആയുര്‍വേദിക് ഹീലിംഗ് വില്ലേജ്, സോമതീരം ആയുര്‍വേദ ഗ്രൂപ്പ് എന്നിവര്‍ റോഡ് ഷോയില്‍ പങ്കെടുത്തു.

ലോകത്ത് 2023 ല്‍ സന്ദര്‍ശിക്കേണ്ട 52 സ്ഥലങ്ങളിലൊന്നായി ദി ന്യൂയോര്‍ക്ക് ടൈംസ് കേരളത്തെയും തെരഞ്ഞെടുത്തിരുന്നു. 2022 ല്‍ സന്ദര്‍ശിക്കേണ്ട സ്ഥലങ്ങളിലൊന്നായി ടൈം മാഗസീനും കേരളത്തെ തെരഞ്ഞെടുത്തിട്ടുണ്ട്.

  മൂന്നര വര്‍ഷത്തിനുള്ളില്‍ കേരളത്തില്‍ നിന്ന് 44,000 കോടി രൂപയുടെ വ്യവസായ നിക്ഷേപം: മന്ത്രി

2019 ലെ കണക്കുകള്‍ പ്രകാരം കേരളത്തിലേക്ക് വരുന്ന വിദേശ സഞ്ചാരികളുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനത്താണ് (109,859) അമേരിക്ക. അക്കൊല്ലം മൊത്തം 15,12,032 വിദേശ സഞ്ചാരികളാണ് കേരളം സന്ദര്‍ശിക്കാനെത്തിയത്.

Maintained By : Studio3