September 15, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

പിഐബി യുടെ ‘കേരളം ജനവിധികളിലൂടെ’ പ്രകാശനം ചെയ്തു

തിരുവനന്തപുരം: വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലുള്ള തിരുവനന്തപുരം പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ നിയമസഭാ തെരഞ്ഞെടുപ്പ് അവലോകന പുസ്തകമായ ‘കേരളം ജനവിധികളിലൂടെ’ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ തിരുവനന്തപുരത്ത് പ്രകാശനം ചെയ്തു. പിഐബി അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ വി പളനിച്ചാമിക്ക് പുസ്തകത്തിന്‍റെ ഒരു പ്രതി നല്‍കികൊണ്ടാണ് പ്രകാശനം നിര്‍വ്വഹിച്ചത്.

2016 ലെ കേരള നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ സമഗ്ര വിവരങ്ങള്‍ക്ക് പുറമെ സംസ്ഥാനം രൂപീകൃതമായതിനു ശേഷം ഇത് വരെ രൂപീകരിക്കപ്പെട്ട നിയമസഭയുടെ വിവരങ്ങളും വിശദമായി പ്രതിപാദിച്ചിട്ടുള്ള ഈ പുസ്തകം ഒരു സമ്പൂര്‍ണ തെരെഞ്ഞെടുപ്പ് റഫറന്‍സ് ഗ്രന്ഥമാണെന്ന് അദ്ദേഹം പറഞ്ഞു.

  കൊച്ചി കപ്പല്‍ശാലയിൽ ഡിസിഐ ഡ്രെഡ്ജ് ഗോദാവരിക്കായി കീല്‍ ഇട്ടു

കേരളത്തിലെ നിയമനിര്‍മ്മാണ സഭകളിലെ ലഘു വിവരണം, 1957 മുതല്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിലെ വോട്ട് നില, 2016 നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വിശദംശങ്ങള്‍, തെരെഞ്ഞെടുപ്പ് കമ്മീഷന്‍റെ മാതൃകാ പെരുമാറ്റ ചട്ടം, കോവിഡ് പ്രോട്ടോകോള്‍ തുടങ്ങിയവയും ഈ പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ പുസ്തകത്തിന്‍റെ സോഫ്റ്റ് കോപ്പി തിരുവനന്തപുരം പിഐബിയുടെ വെബ്സൈറ്റില്‍ ലഭ്യമാണ്.

 

 

Maintained By : Studio3