തെരഞ്ഞെടുപ്പ് പ്രചാരണം: ഉമ്മന്‍ ചാണ്ടി കോണ്‍ഗ്രസിനെ നയിക്കും , ആന്റണിയുടെ സാന്നിധ്യവും ഉറപ്പാക്കി
1 min readതിരുവന്തപുരം/ന്യൂഡെല്‍ഹി: കേരളത്തില്‍ അടുത്ത് നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായിരുന്ന ഉമ്മന്‍ ചാണ്ടി കോണ്‍്ഗ്രസിന്റെ പ്രചാരണത്തിന് നേതൃത്വം നല്‍കും. പത്തംഗ തെരഞ്ഞടുപ്പ് കമ്മിറ്റി ചെയര്‍മാനായി അദ്ദേഹത്തെ തെരഞ്ഞെടുത്തു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍, കേരളത്തിന്റെ ചുമതലയുള്ള താരീഖ് അന്‍വര്‍, കെസി വേണുഗോപാല്‍, കെ മുരളീധരന്‍, കെ സുധാകരന്‍, കൊടിക്കുന്നില്‍ സുരേഷ്, വിഎം സുധീരന്‍ എന്നിവര്‍ കമ്മിറ്റിയിലുണ്ട്. ന്യൂഡെല്‍ഹിയില്‍ സംസ്ഥാന കോണ്‍ഗ്രസ് നേതാക്കളും പാര്‍ട്ടി ഹൈക്കമാന്‍ഡും തമ്മിലുള്ള കൂടിക്കാഴ്ചയിലാണ് തീരുമാനമുണ്ടായത്.
കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവര്‍ പാര്‍ട്ടി പ്രസിഡന്റ് സോണിയ ഗാന്ധി, സംസ്ഥാന ചുമതലയുള്ള ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍, രാഹുല്‍ ഗാന്ധി, കെസി വേണുഗോപാല്‍, എകെ ആന്റ്ണി എന്നിവരാണ്് കൂടിക്കാഴ്ചയില്‍ പങ്കെടുത്തത്. ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്നും യോഗം തീരുമാനിച്ചു. കോണ്‍ഗ്രസ് രീതിക്ക് അനുസൃതമായി മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് പാര്‍ട്ടിക്കും യുഡിഎഫ് ഭൂരിപക്ഷത്തിനും ശേഷമാണ്.
അഴിമതി ആരോപണങ്ങളും സ്വര്‍ണക്കടത്ത് കേസും ഉള്‍പ്പെടെ നിരവധി വിവാദങ്ങള്‍ നിലനിന്നിട്ടും അടുത്തിടെ നടന്ന് തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ ഇടതുപക്ഷം മികച്ച വിജയം പിടിച്ചെടുത്തിരുന്നു. ഇത് കോണ്‍ഗ്രസിനകത്തുതന്നെ പൊട്ടെത്തിറിക്കു കാരണമായിരുന്നു. ഈ പരാജയം നിയമസഭാതെരഞ്ഞെടുപ്പില്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള തയ്യാറെടുപ്പുകള്‍ക്കായാണ് സംസ്ഥാന കോണ്‍ഗ്രസ് നേതാക്കള്‍ ഹൈക്കമാന്‍ഡുമായി ചര്‍ച്ച നടത്തിയത്. പ്രചാരണത്തിന് ഉമ്മന്‍ചാണ്ടി നേതൃത്വം നല്‍കുന്നത് സംസ്ഥാനത്ത് പാര്‍ട്ടിക്ക് വളരെയധികം സ്വാധീനം ഉണ്ടാക്കാന്‍ സഹായിക്കുമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ വിലയിരുത്തുന്നു.
തെരഞ്ഞെടുപ്പിനുള്ള നേതൃത്വത്തെ ഹൈക്കമാന്‍ഡ് തീരുമാനിച്ചുകഴിഞ്ഞു. ഇനി ഈ കൂട്ടായ നേതൃത്വം പാര്‍ട്ടിയെ ഉയരങ്ങളിലെത്തിക്കുമെന്നും നേതാക്കള്‍ പറയുന്നു. മുതിര്‍ന്ന നേതാവ് എ കെ ആന്റണിയുടെ നേതൃത്വത്തിലാകും തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍. ആന്റണിയുടെ മുഴുവന്‍ സമയ സാന്നിധ്യവും കേരളത്തിലുണ്ടാകും. ഫെബ്രുവരി 15 ന് ശേഷം ആന്റണി സംസ്ഥാനത്ത് എത്തുമെന്നും തെരഞ്ഞെടുപ്പ് പൂര്‍ത്തിയാകുന്നതുവരെ സംസ്ഥാനത്ത് തുടരും.
അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ ചാണ്ടിയുടെ സ്ഥാനാര്‍ത്ഥിത്വം ഹൈക്കമാന്‍ഡ് അംഗീകരിച്ചത് യുഡിഎഫിന്റെ പ്രധാന ഘടക കക്ഷിയായ ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് സ്വാഗതം ചെയ്തു. ഉമ്മന്‍ ചാണ്ടി താഴേത്തട്ടിലുള്ളവരുടെ സ്പന്ദനം അറിയുന്ന നേതാവാണെന്ന് ഐയുഎംഎല്‍ നേതാവ് ഇ ടി മുഹമ്മദ് ബഷീര്‍ പറഞ്ഞു. അദ്ദേഹം തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് സന്തോഷകരമാണ്. കോണ്‍ഗ്രസിന്റെ കൂട്ടായ നേതൃത്വം മുന്നണിക്ക് കൂടുതല്‍ കരുത്താകും. ഇത് ഒരു വഴിത്തിരിവാകുമെന്നുറപ്പാണ്.
കൂടാതെ രാഷ്ട്രീയത്തില്‍ മിസ്റ്റര്‍ ക്ലീന്‍ ആയി കണക്കാക്കപ്പെടുന്ന ആന്റണിയുടെ സാന്നിധ്യവും നേതൃത്വവും മുന്നണിക്ക് വളരെയധികം ഗുണം ചെയ്യുമെന്നും മുഹമ്മദ് ബഷീര്‍ കൂട്ടിച്ചേര്‍ത്തു. തെരഞ്ഞെടുപ്പ് സമയത്ത് താന്‍ കേരളത്തിലുണ്ടാകുമെന്ന് കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണി വ്യക്തമാക്കി. പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിനുശേഷമാകും അദ്ദേഹം സംസ്ഥാനത്തെത്തുക.
—————————————
യഹൗൃയഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയുംഅടുത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കും. ഉമ്മന്‍ ചാണ്ടി മത്സരിക്കുന്നതിനെ യുഡിഎഫിലെ പ്രധാന ഘടകക്ഷിയായ മുസ്ലീം ലീഗ് സ്വാഗതം ചെയ്തിട്ടുണ്ട്്. ഒപ്പം ആന്റണിയുടെ നേതൃത്വത്തില്‍ സംതൃപ്തിയും രേഖപ്പെടുത്തുന്നു.