September 16, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

സംരംഭ വളര്‍ച്ചയ്ക്ക് വെര്‍ച്വല്‍ കാപ്പിറ്റല്‍ ഫണ്ട്; രണ്ട് പുതിയ ടൂറിസം സര്‍ക്യൂട്ടുകള്‍

1 min read

തിരുവനന്തപുരം: ചെറുകിട-ഇടത്തരം സംരംഭങ്ങളുടെയം സ്റ്റാര്‍ട്ടപ്പുകളുടെയും അതിവേഗ വളര്‍ച്ചയെ സഹായിക്കുന്നതിന് 100 കോടി രൂപ കോര്‍പ്പസ് ഉള്ള ഒരു വെര്‍ച്വല്‍ കാപ്പിറ്റല്‍ ഫണ്ട് സ്ഥാപിക്കാന്‍ ലക്ഷ്യമിടുന്നുവെന്ന് സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിക്കുന്നു. കെഎഫ്സി.,കെഎസ്എഫ്ഇ, കെഎസ്ഐഡിസി, കേരള സംസ്ഥാന സഹകരണ ബാങ്ക്, വാണിജ്യ ബാങ്കുകള്‍ എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുക. വിദേശ മലയാളികളുടെ നിക്ഷേപത്തിലൂടെയും ഫണ്ട് സമാഹരിക്കും.

വേഗത്തിലുള്ള വളര്‍ച്ചാ സാധ്യതയുള്ള സാങ്കേതിക-സാങ്കേതികേതര സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഫണ്ട് പ്രയോജനകരമാകും. ഈ ഫണ്ട് കൈകാര്യം ചെയ്യുന്നതിനായി വെര്‍ച്വല്‍ കാപ്പിറ്റല്‍ മേഖലയിലെ പ്രമുഖരെ ഉള്‍പ്പെടുത്തി ഒരു പ്രൊഫഷ്ണല്‍ മാനേജ്മെന്‍റ് ടീമിന് രൂപം നല്‍കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഫണ്ട് രൂപവത്കരണത്തിനുള്ള പ്രാരംഭ ചെലവുകള്‍ക്കായി ഒരു കോടി രൂപയാണ് ബജറ്റില്‍ വകയിരുത്തിയിട്ടുള്ളത്.

  കൊച്ചി കപ്പല്‍ശാലയിൽ ഡിസിഐ ഡ്രെഡ്ജ് ഗോദാവരിക്കായി കീല്‍ ഇട്ടു

വ്യവസായ വകുപ്പ് നടപ്പിലാക്കി വരുന്ന സംരഭകത്വ സഹായ പദ്ധതിക്ക് 25 കോടി രൂപയും നാനോ വ്യവസായ ഭവന യൂണിറ്റുകള്‍ക്ക് മാര്‍ജിന്‍ മണിയും പലിശ സഹായവും നല്‍കുന്നതിനുള്ള പദ്ധതിക്ക് 15 കോടി രൂപയും അധികമായി വകയിരുത്തുന്നു.

ടൂറിസത്തെ കരകയറ്റും

അടുത്ത ടൂറിസം സീസണിന് മുന്‍പായി കോവിഡ് പ്രതിസന്ധി മാറുമെന്നാണ് സര്‍ക്കാര്‍ കണക്കാക്കുന്നത്. പ്രളയാനന്തരം സംസ്ഥാനത്തേക്ക് ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്നതിനായി നടപ്പാക്കിയ ക്യാംപെയ്നുകള്‍ക്ക് സമാനമായി പ്രചാരണം നടത്തും. ഇതിന്‍റെ ഭാഗമായി രണ്ട് പുതിയ ടൂറിസം സര്‍ക്യൂട്ടുകള്‍ ബജറ്റില്‍ പ്രഖ്യാപിച്ചു.

മലബാര്‍ ലിറ്റററി സര്‍ക്യൂട്ടില്‍ മലയാള സാഹിത്യത്തിലെ അതികായരായ തുഞ്ചത്ത് എഴുത്തച്ഛന്‍, ഒ.വി.വിജയന്‍, എം.ടി.വാസുദേവന്‍ നായര്‍ എന്നിവരിലൂടെ പ്രശസ്തി നേടിയ ഡെസ്റ്റിനേഷനുകളായ തുഞ്ചന്‍ സ്മാരകം, ബേപ്പൂര്‍, തസ്രാക്ക്, ഭാരതപ്പുഴയുടെ തീരങ്ങള്‍ എന്നിവയ്ക്കൊപ്പം പൊന്നാന്നി, തൃത്താല എന്നീ സ്ഥലങ്ങളെ കൂടി കൂട്ടിയിണക്കി അവതരിപ്പിക്കും.

  വെന്‍റീവ് ഹോസ്പിറ്റാലിറ്റി ഐപിഒയ്ക്ക്

ബയോ ഡൈവേഴ്സിറ്റ് സര്‍ക്യൂട്ട് ആണ് രണ്ടാമത്തേത്. അഷ്ടമുടിക്കായല്‍, മണ്‍ട്രോ തുരുത്ത്, കൊട്ടാരക്കര,മീന്‍പിടിപ്പാറ, മുട്ടറമരുതിമല, ജടായൂപാറ, തെന്മല, അച്ചന്‍വകാവില്‍ എന്നീ സ്ഥാനങ്ങളെ ബന്ധിപ്പിച്ചുള്ളതാണ് ഈ സര്‍ക്യൂട്ട്. ഈ രണ്ട് സര്‍ക്കൂട്ടുകള്‍ക്കായി 50 കോടി രൂപയാണ് ബജറ്റില്‍ വകയിരുത്തിയിട്ടുള്ളത്.
കോവിഡില്‍ നിന്ന് ടൂറിസം മേഖലയെ കരകയറ്റുന്നതിനായി ഒരു പുനരുജ്ജീവന പാക്കേജ് അവതരിപ്പിക്കും. ഇതിന്‍റെ വിശദാംശങ്ങള്‍ ടൂറിസം വകുപ്പ് തയ്യാറാക്കും.

പാക്കേജിനുളള സര്‍ക്കാര്‍ വിഹിതമായി 30 കോടി രൂപ ബജറ്റില്‍ വകയിരുത്തുന്നു.
ടൂറിസം വകുപ്പിന്‍റെ മാര്‍ക്കറ്റിംഗിന് 100 കോടി രൂപയ്ക്ക് പുറമേ 50 കോടി രൂപ കൂടി അധികമായി അനുവദിക്കുന്നു. ടുറിസം മേഖലയില്‍ കൂടുതല്‍ പ്രവര്‍ത്തന മൂലധനം ലഭ്യമാക്കുന്നതിനായി കെഎഫ്സി 400 കോടി രൂപ വായ്പ ലഭ്യമാക്കും. സഞ്ചാരികളെ ആകര്‍ഷിക്കുന്നതിന് മനോഹരമായ ജലാശയങ്ങളിലും കരയിലും സഞ്ചരിക്കുന്ന ആംഫിബിയന്‍ വാഹന സൗകര്യം ലഭ്യമാക്കും. ആദ്യ ഘട്ടമായി കൊല്ലം, കൊച്ചി, തലശേരി മേഖലയിലാണ് ഇത് നടപ്പാക്കുക. 5 കോടി രൂപയാണ് ഇതിന് അനുവദിച്ചിട്ടുള്ളത്.

ടുറിസം മേഖലയില്‍ കൂടുതല്‍ പ്രവര്‍ത്തന മൂലധനം ലഭ്യമാക്കുന്നതിനായി കെഎഫ്സി 400 കോടി രൂപ വായ്പ ലഭ്യമാക്കും. സഞ്ചാരികളെ ആകര്‍ഷിക്കുന്നതിന് മനോഹരമായ ജലാശയങ്ങളിലും കരയിലും സഞ്ചരിക്കുന്ന ആംഫിബിയന്‍ വാഹന സൗകര്യം ലഭ്യമാക്കും. ആദ്യ ഘട്ടമായി കൊല്ലം, കൊച്ചി, തലശേരി മേഖലയിലാണ് ഇത് നടപ്പാക്കുക. 5 കോടി രൂപയാണ് ഇതിന് അനുവദിച്ചിട്ടുള്ളത്.

Maintained By : Studio3