October 12, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ജാബെല്‍ ആലിയിലെ ദീവ വാതക പ്രോജക്ടിന് ഗിന്നസ് അംഗീകാരം

1 min read

ലോകത്തിലെ ഏറ്റവും വലിയ ‘സിംഗിള്‍ സൈറ്റ് നാച്ചുറല്‍ ഗ്യാസ് പവര്‍ ഫെസിലിറ്റി’ എന്ന റെക്കോഡാണ് ദുബായിലെ ദീവ പ്രേജക്ട് സ്വന്തമാക്കിയിരിക്കുന്നത്

ദുബായ്: ദുബായിയെ പ്രകൃതി വാതക പദ്ധതിക്ക് ഗിന്നസ് റെക്കോഡ്. ദുബായ് ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ അതോറിട്ടി (ദീവ)യുടെ ജാബെല്‍ ആലിയിലെ വൈദ്യുത നിലയത്തെ ലോകത്തിലെ ഏറ്റവും വലിയ സിംഗിള്‍ സൈറ്റ് നാച്ചുറല്‍ ഗാസ് പവര്‍ ജനറേഷന്‍ ഫെസിലിറ്റി (പ്രകൃതി വാതകത്തില്‍ നിന്നും വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ ഒറ്റ സമുച്ചയം) എന്ന അംഗീകാരമാണ് ഗിന്നസ് ബുക്ക് നല്‍കിയിരിക്കുന്നത്.

ദുബായുടെ തെക്കേയറ്റത്ത് സ്ഥിതി ചെയ്യുന്ന ജാബെല്‍ ആലി വൈദ്യുത നിലയം 2019ല്‍ നവീകരിച്ചിരുന്നു. 9,547 മെഗാവാട്ടാണ് നിലയത്തിന്റെ ആകെ വൈദ്യുതോല്‍പ്പാദന ശേഷി. പ്രതിദിനം 2,885 മെഗാവാട്ട് വൈദ്യുതിയും 140 ദശലക്ഷം ഗാലണ്‍ ശുദ്ധീകരിച്ച ജലവും ഈ നിലയത്തില്‍ ഉല്‍പ്പാദിപ്പിക്കാം. ആര്‍ട്ടിഫിഷ്യല്‍ ഇന്റെലിജന്‍സ്, ഡിസ്‌റപ്ടീവ് സാങ്കേതിക വിദ്യകള്‍ എന്നിവ ഉള്‍പ്പെടുത്തി പ്രവര്‍ത്തനങ്ങളില്‍ സമഗ്രമായ പരിഷ്‌കാരങ്ങള്‍ കൊണ്ടുവന്ന സാഹചര്യത്തിലാണ് നിലയത്തെ തേടി ഗിന്നസ് റെക്കോഡ് എത്തിയിരിക്കുന്നത്.

പുതിയ മാറ്റങ്ങളോടെ നിലയത്തിന്റെ ഉല്‍പ്പാദന ശേഷി 33.41 ശതമാനം വര്‍ധിച്ചതായി ദീവ ചീഫ് എക്‌സക്യുട്ടീവ് സയീദ് മുഹമ്മദ് അല്‍-ടയര്‍ പറഞ്ഞു. ഇതുമൂലം സാമ്പത്തികമായ നേട്ടങ്ങളും ദീവയ്ക്കുണ്ടായിട്ടുണ്ട്. മാത്രമല്ല, പ്രവര്‍ത്തനങ്ങളില്‍ മാറ്റം വരുത്തിയതോടെ നിലയത്തില്‍ നിന്നും പുറന്തള്ളുന്ന കാര്‍ബണ്‍ ഡയോക്‌സൈഡിന്റെ അളവ് 64 മില്യണ്‍ ടണ്‍ കുറയ്ക്കാന്‍ സാധിച്ചുവെന്നും 327 ദശലക്ഷം മരങ്ങള്‍ നടുന്നതിന് തുല്യമാണ് ഇതെന്നും അല്‍-ടയര്‍ പറഞ്ഞു. നൈട്രജന്‍ ഓക്‌സൈഡ് വാതകങ്ങളുടെ പുറന്തള്ളല്‍ 46,000 ടണ്‍ കുറയ്ക്കാനും സള്‍ഫര്‍ ഡയോക്‌സൈഡിന്റെ പുറന്തള്ളല്‍ 3,000 ടണ്‍ കുറയ്ക്കാനും പുതിയ മാറ്റങ്ങളിലൂടെ ദീവയ്ക്ക് സാധിച്ചു. 2030 വരെയുള്ള വൈദ്യുത ആവശ്യങ്ങള്‍ കണക്കിലെടുത്ത് കൊണ്ടുള്ള സമഗ്രമായ വൈദ്യുത അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ക്കാണ് ദീവ രൂപം നല്‍കിയിരിക്കുന്നതെന്നും അല്‍-ടയര്‍ കൂട്ടിച്ചേര്‍ത്തു. ദുബായിലെ പത്ത് ലക്ഷത്തിലധികം ഉപഭോക്താക്കള്‍ക്കാണ് ദീവയുടെ വിവിധ സേവനങ്ങള്‍ ലഭ്യമാകുന്നത്.

Maintained By : Studio3