Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ആണവ കരാറില്‍ ഇറാന്റെ തുടര്‍ നടപടികള്‍ എന്താണെന്ന് ഉടന്‍ വ്യക്തമാക്കുമെന്ന് ജവാദ് സരീഫ്

1 min read

ഇറാനെതിരെ ഐക്യരാഷ്ട്ര സഭ യോഗത്തില്‍ പ്രമേയം അവതരിപ്പിക്കാനുള്ള തീരുമാനം യൂറോപ്യന്‍ രാഷ്ട്രങ്ങള്‍ പിന്‍വലിച്ചതിന് പിന്നാലെയാണ് ഇറാന്‍ വിദേശകാര്യമന്ത്രിയുടെ പ്രസ്താവന

ടെഹ്‌റാന്‍: ആണവ കരാറിലെ ഭാവി നടപടികള്‍ സംബന്ധിച്ച കൃത്യമായ കര്‍മ്മ പദ്ധതി ഉടന്‍ അവതരിപ്പിക്കുമെന്ന് ഇറാന്‍ വിദേശ കാര്യ മന്ത്രി ജവാദ് സരീഫ്. ഐക്യരാഷ്ട്ര സഭയുടെ അന്തര്‍ദേശീയ ആണവോര്‍ജ ഏജന്‍സിയുടെ യോഗത്തില്‍ ഇറാനെ വിമര്‍ശിച്ച് കൊണ്ട് പ്രമേയം അവതരിപ്പിക്കാനുള്ള പദ്ധതി യൂറോപ്യന്‍ രാജ്യങ്ങള്‍ ഉപേക്ഷിച്ചതിന് പിന്നാലെയാണ് ആണവ കരാറിലെ ഇറാന്റെ തുടര്‍ നടപടികള്‍ എന്തായിരിക്കുമെന്നത് ഉടന്‍ വെളിപ്പെടുത്തുമെന്ന് ജവാദ് സരീഫ് വ്യക്തമാക്കിയിരിക്കുന്നത്.

‘ഇറാന്റെ വിദേശകാര്യ മന്ത്രിയെന്ന നിലയിലും ആണവ വിഷയങ്ങളില്‍ ചര്‍ച്ച നടത്തുന്ന പ്രധാന വ്യക്തിയെന്ന നിലയിലും തങ്ങളുടെ തുടര്‍ നടപടികള്‍ വ്യക്തമാക്കിക്കൊണ്ടുള്ള കൃത്യമായ കര്‍മ പദ്ധതി ഉചിതമായ നയതന്ത്ര മാധ്യമങ്ങള്‍ മുഖേന ഉടന്‍ അവതരിപ്പിക്കും’- ജവാദ് സരീഫ് ട്വിറ്ററിലൂടെ അറിയിച്ചു.

  റിലയൻസ് ജിയോ അറ്റാദായം 13% വർദ്ധിച്ച് 5,337 കോടി രൂപയായി

2018ല്‍ അന്നത്തെ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അമേരിക്കയെ കരാറില്‍ നിന്നും പിന്‍വലിച്ചതിനെ തുടര്‍ന്ന് സംയുക്ത സമഗ്ര കര്‍മ്മ പദ്ധതി (ജെസിപിഒഎ) എന്നറിയപ്പെടുന്ന ഇറാനും ലോകശക്തികളുമായുള്ള ആണവ കരാറില്‍ വാക്തര്‍ക്കങ്ങള്‍ ഉടലെടുത്തിരുന്നു. ആണവ കരാര്‍ വീണ്ടെടുക്കുന്നതിനുള്ള ചര്‍ച്ചകള്‍ക്ക് തയ്യാറാണെന്ന് അമേരിക്കയുടെ പുതിയ പ്രസിഡന്റായ ജോ ബൈഡന്‍ ഇറാന് സൂചന നല്‍കിയിരുന്നു. ആണവ കരാറില്‍ ട്രംപിന് വിരുദ്ധമായ നിലപാടുള്ള ബൈഡന്‍ ഭരണകൂടം ഇറാനെതിരായ യുഎന്‍ ഉപരോധങ്ങള്‍ പിന്‍വലിക്കാന്‍ തയ്യാറാണെന്നാണ് റിപ്പോര്‍ട്ട്. ഇതിന് മുന്നോടിയായി ന്യൂയോര്‍ക്കിലെ ഇറാന്‍ നയതന്ത്രജ്ഞര്‍ക്ക് ട്രംപ് ഭരണകൂടം ഏര്‍പ്പെടുത്തിയ കര്‍ശനമായ സഞ്ചാര വിലക്കുകളില്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്‌മെന്റ് ഇളവ് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. എന്നാല്‍ കരാറില്‍ നിന്ന് പിന്മാറിയതിന് പിന്നാലെ ട്രംപ് ഭരണകൂടം ഇറാനെതിരെ അടിച്ചേല്‍പ്പിച്ച ഉപരോധങ്ങള്‍ പിന്‍വലിച്ച ശേഷം കരാറിലേക്ക് തിരിച്ചുവരുന്നതടക്കമുള്ള കാര്യങ്ങളില്‍ ചര്‍ച്ചയാകാമെന്ന നിലപാടാണ് ഇറാന്‍ സ്വീകരിച്ചത്.

  സോണി ഇന്ത്യ ബ്രാവിയ തിയേറ്റര്‍ ക്വാഡ്

ആണവ കരാര്‍ വീണ്ടെടുക്കുന്നത് സംബന്ധിച്ച അനൗപചാരിക യോഗത്തിന് അനുകൂലമായ സമയമല്ല ഇതെന്നാണ് തങ്ങള്‍ കരുതുന്നതെന്ന് ഇറാന്‍ കഴിഞ്ഞ ആഴ്ച പറഞ്ഞിരുന്നു. എന്നാല്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ചര്‍ച്ചകള്‍ ആരംഭിക്കുന്നതില്‍ ഇറാന്‍ അനുകൂല സൂചനകളാണ് നല്‍കുന്നതെന്ന് നയതന്ത്ര വൃത്തങ്ങള്‍ പറയുന്നു. കാര്യങ്ങള്‍ ശരിയായ ദിശയിലാണ് പുരോഗമിക്കുന്നതെന്നും കഴിഞ്ഞ ദിവസങ്ങളില്‍ ഇറാന്റെ ഭാഗത്ത് നിന്നും അനുകൂല സൂചനകള്‍ ലഭിച്ചതായും നയതന്ത്ര സ്രോതസ്സുകളെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. അമേരിക്ക ഇപ്പോഴും ചര്‍ച്ചകള്‍ക്ക് അനുകൂലമായ നിലപാട് തന്നെയാണ് സ്വീകരിച്ചിരിക്കുന്നത്.

  ഇന്‍ഡസ്ഇന്‍ഡ് ബാങ്കിന് ബഹുമതി

ആണവ മേഖലകളില്‍ ആണവോര്‍ജ ഏജന്‍സി ഉദ്യോഗസ്ഥരുടെ പരിശോധനകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയതും ആണവ കരാര്‍ ലംഘനങ്ങളും ഉയര്‍ത്തിക്കാട്ടി ഐക്യരാഷ്ട്ര സഭയുടെ ആണവോര്‍ജ ഏജന്‍സി ഗവര്‍ണര്‍മാരുടെ യോഗത്തില്‍ പ്രമേയം അവതരിപ്പിക്കാനായിരുന്നു ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മനി എന്നീ രാജ്യങ്ങളുടെ പദ്ധതി. എന്നാല്‍ പിന്നീടത് വേണ്ടെന്ന് വെക്കാന്‍ ഇവര്‍ തീരുമാനിച്ചു. ഈ തീരുമാനം ഇറാന്‍ സ്വാഗതം ചെയ്യുകയും ചെയ്തു. പുതിയ തീരുമാനം വിഷയത്തിലെ നയതന്ത്ര ചര്‍ച്ചകള്‍ക്കുള്ള സാധ്യത നിലനിര്‍ത്തിയെന്നും എല്ലാ ആണവ കരാര്‍ അംഗങ്ങളും അവരുടെ കടമകള്‍ മാനിക്കണമെന്നും ഇറാന്റെ വിദേശകാര്യ മന്ത്രാലയം വക്താവ് സയീദ് ഖതീബ്‌സദേഹ് പ്രതികരിച്ചു.

Maintained By : Studio3