December 7, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

സൗദി സമ്പദ് വ്യവസ്ഥ ഈ വര്‍ഷം വളര്‍ച്ച വീണ്ടെടുക്കുമെന്ന് ജപ്പാനിലെ എംയുഎഫ് ജി

1 min read

സൗദിയുടെ മൊത്തം ആഭ്യന്തര ഉല്‍പ്പാദനം (ജിഡിപി) ഈ വര്‍ഷം -4.8 ശതമാനത്തില്‍ നിന്നും 3.6 ശതമാനമായി വളരുമെന്ന് പ്രവചനം

റിയാദ് സൗദി സമ്പദ് വ്യവസ്ഥ ഈ വര്‍ഷം വളര്‍ച്ച വീണ്ടെടുക്കുമെന്ന് ജപ്പാനിലെ പ്രമുഖ ബാങ്കിംഗ് സ്ഥാപനവും ആഗോള ധനകാര്യ സേവന കമ്പനിയുമായ എംയുഎഫ്ജിയുടെ പ്രവചനം. സൗദിയുടെ മൊത്തം ആഭ്യന്തര ഉല്‍പ്പാദനം (ജിഡിപി) ഈ വര്‍ഷം -4.8 ശതമാനത്തില്‍ നിന്നും 3.6 ശതമാനമായി വളരുമെന്നാണ് എംയുഎഫ് ജികണക്കുകൂട്ടുന്നത്. എണ്ണ ഉല്‍പ്പാദനം ശക്തിപ്പെടുന്നതും എണ്ണ-ഇതര മേഖല സാമ്പത്തിക വളര്‍ച്ച വീണ്ടെടുക്കുന്നതും രാജ്യത്തെ സമ്പദ് വ്യവസ്ഥയ്ക്ക് ഉണര്‍വ്വേകുമെന്ന് എംയുഎഫ് ജിഅഭിപ്രായപ്പെട്ടു.

ദീര്‍ഘകാലാടിസ്ഥാനത്തില്‍ സാമ്പത്തിക വളര്‍ച്ചയ്ക്ക് നിര്‍ണാകമായ ഊര്‍ജ മേഖലയും സമ്പദ് വ്യവസ്ഥയുടെ ഘടനാപരമായ പരിവര്‍ത്തനവും രാജ്യത്തെ ബിസിനസ് അന്തരീക്ഷം മെച്ചപ്പെടുന്നതും ഉല്‍പ്പാദന ക്ഷമത വര്‍ധിക്കുന്നതും ജപ്പാനിലെയും മറ്റിടങ്ങളിലെയും കോര്‍പ്പറേഷനുകള്‍ക്ക് സൗദിയില്‍ നിരവധി അവസരങ്ങള്‍ ഒരുക്കുമെന്ന് എംയുഎഫ്ജിയുടെ റിയാദ് ബ്രാഞ്ച് മേധാവി ഹിരോയകി ഫുജിസവ പറഞ്ഞു.

  ബിഎന്‍പി പാരിബാസ് ചില്‍ഡ്രന്‍സ് ഫണ്ട്

2018 ഒക്ടോബറിലാണ് എംയുഎഫ് ജിസൗദിയില്‍ ബ്രാഞ്ച് തുറക്കുന്നത്. കോര്‍പ്പറേറ്റ് കമ്പനികള്‍ക്ക് നിക്ഷേപം, ഫോറിന്‍ എക്‌സ്‌ചേഞ്ച് തുടങ്ങി സമ്പൂര്‍ണ ബാങ്കിംഗ് സേവനങ്ങള്‍ നല്‍കുന്ന സൗദിയിലെ ആദ്യ ജാപ്പനീസ് ധനകാര്യ സ്ഥാപനമായിരുന്നു എംയുഎഫ്ജി. തുടര്‍ന്നും ഇത്തരം സേവനങ്ങള്‍ക്ക് ബിസിനസ് മേഖലയില്‍ നിന്നും വലിയ ഡിമാന്‍ഡ്  ഉണ്ടാകുമെന്ന് ഹിരോയകി അഭിപ്രായപ്പെട്ടു. നിക്ഷേപത്തിലൂന്നിയ സാമ്പത്തിക പരിവര്‍ത്തനത്തിനാണ് സൗദി ഊന്നല്‍ നല്‍കുന്നത്. സ്വകാര്യ മേഖലയ്ക്ക് തുടര്‍ന്നും ഇതില്‍ വലിയ പങ്കാളിത്തമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പകര്‍ച്ചവ്യാധി നിയന്ത്രിക്കുന്നതില്‍ വിജയം നേടിയതിന് ശേഷം സൗദി വീണ്ടും വിഷന്‍ 2030യെന്ന വികസന ലക്ഷ്യത്തിലേക്ക് ശ്രദ്ധ തിരിച്ചതായി എംയുഎഫ്ജിയിലെ ഇമേര്‍ജിംഗ് മാര്‍ക്കറ്റ് റിസര്‍ച്ച് മേധാവി ഇഹ്‌സാന്‍ ഖൊമാന്‍ അഭിപ്രായപ്പെട്ടു. കോവിഡ്-19ന്റെ പ്രത്യാഘാതം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ വിഷന്‍ 2030ക്ക് കീഴിലുള്ള പരിഷ്‌കാര പദ്ധതികള്‍ക്ക് എത്ര പെട്ടന്ന് വേഗം തിരിച്ചുപിടിക്കാനാകുമെന്ന് കാണാനാണ് തങ്ങള്‍ കാത്തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ബിസിനസ് അന്തരീക്ഷം മെച്ചപ്പെടുത്തുക, വിദേശ നിക്ഷേപം സ്വന്തമാക്കുക, സൗദി പൗരന്മാരുടെ തൊഴിലവസരങ്ങള്‍ വര്‍ധിപ്പിച്ച് കൊണ്ട് തൊഴില്‍ വിപണിയെ സന്തുലിതമാക്കുക തുടങ്ങി പരിഷ്‌കാരങ്ങള്‍ ഏറ്റവുമധികം ബാധിക്കുന്ന മൂന്ന് മേഖലകളിലാണ് തങ്ങളുടെ ശ്രദ്ധയെന്നും ഖൊമാന്‍ പറഞ്ഞു.

  കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ജര്‍മ്മനിയില്‍ വര്‍ക് സ്പേസ്

നവംബര്‍ 2019ന് ശേഷം സൗദിയിലെ കോര്‍പ്പറേറ്റ് ആക്ടിവിറ്റി മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. കോര്‍പ്പറേറ്റ് ആക്ടിവിറ്റിയുടെ മികച്ച സൂചികയായ പിഎംഐ ഡിസംബറിലെ 57ല്‍ നിന്നും ജനുവരിയില്‍ 57.1 ആയി ഉയര്‍ന്നു. പതിനാല് മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന പിഎംഐ ആണിത്. മാത്രമല്ല, തുടര്‍ച്ചയായ അഞ്ചാംമാസമാണ് സൗദിയുടെ പിഎംഐ ഉയരുന്നത്. പിഎംഐയിലെ ഈ വളര്‍ച്ച സ്ഥിരത പുലര്‍ത്തുന്നുണ്ടെന്നും ചിലവിടലില്‍ നിന്നും വളര്‍ച്ചാ എന്‍ജിനായ നിക്ഷേപത്തിലേക്ക് സര്‍ക്കാര്‍ ശ്രദ്ധ മാറിയതാണ് പിഎംഐ വളര്‍ച്ചയ്ക്ക് പിന്നിലെന്നും ഖൊമാന്‍ പറഞ്ഞു.

  കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ജര്‍മ്മനിയില്‍ വര്‍ക് സ്പേസ്
Maintained By : Studio3