സ്റ്റഡ്സ് ആക്സസറീസ് ഐപിഒയ്ക്ക്

കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ ഇരുചക്രവാഹന ഹെല്‍മറ്റ് കമ്പനിയായ, 70 രാജ്യങ്ങളില്‍ ഇരുചക്രവാഹന യാത്രികര്‍ക്കുള്ള കയ്യുറകള്‍, ഹെല്‍മെറ്റ് ലോക്കിംഗ് ഉപകരണം, റൈഡിംഗ് ജാക്കറ്റ് തുടങ്ങിയ വിവിധ ഉത്പന്നങ്ങള്‍ വിറ്റഴിക്കുന്ന സ്റ്റഡ്സ് ആക്സസറീസ് ലിമിറ്റഡ് പ്രാഥമിക ഓഹരി വില്‍പനയ്ക്ക് (ഐപിഒ) അനുമതി തേടി സെബിയ്ക്ക് കരടു രേഖ (ഡിആര്‍എച്ച്പി) സമര്‍പ്പിച്ചു. ഓഹരി ഒന്നിന് അഞ്ച് രൂപ മുഖവിലയുള്ള 7,786,120 ഇക്വിറ്റി ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയിലാണ് ഐപിഒയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഐഐഎഫ്എല്‍ ക്യാപിറ്റല്‍ സര്‍വീസസ് ലിമിറ്റഡ്, ഐസിഐസിഐ സെക്യൂരിറ്റീസ് ലിമിറ്റഡ് എന്നിവരാണ് ഐപിഒയുടെ ബുക്ക് റണ്ണിങ് ലീഡ് മാനേജര്‍മാര്‍.