November 22, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

2021 ഏഷ്യാ പസഫിക്കിലെ ഐഒടി ചെലവിടല്‍ 288 ബില്യണ്‍ ഡോളറിലെത്തും

1 min read

സിംഗപ്പൂര്‍: ഏഷ്യ-പസഫിക് മേഖലയില്‍ ഇന്‍റര്‍നെറ്റ് ഓഫ് തിംഗ്സിന് (ഐഒടി) വേണ്ടിയുള്ള ചെലവിടല്‍ 2021 ല്‍ 288.6 ബില്യണ്‍ ഡോളറിലെത്തുമെന്ന് പുതിയ ഐഡിസി റിപ്പോര്‍ട്ട്. 11.7 ശതമാനം സംയോജിത വാര്‍ഷിക വളര്‍ച്ചാ നിരക്ക് (സിഎജിആര്‍) പ്രകടമാക്കുമെന്നാണ് റിപ്പോര്‍ട്ട്. ചൈന, കൊറിയ, ഇന്ത്യ എന്നീ രാഷ്ട്രങ്ങളിലായിരിക്കും ഈ മേഖലയിലെ മൊത്തം ഐഒടി ചെലവിന്‍റെ മുക്കാല്‍ ഭാഗവും ഉണ്ടാകുക. ഓസ്ട്രേലിയയും ഇന്തോനേഷ്യയുമാണ് തൊട്ടു പിന്നില്‍ എത്തുക.

ചൈന, മലേഷ്യ, ഹോങ്കോംഗ് എന്നിവിടങ്ങളിലാണ് അതിവേഗത്തിലുള്ള ഐഒടി ചെലവിടല്‍ പ്രതീക്ഷിക്കുന്നത്. ഐഒടിയുടെ ഏഷ്യ-പസഫിക് ചെലവിടല്‍ 2020ല്‍ കൊറോണ മൂലം ബാധിക്കപ്പെട്ടു. ചെലവിടലിലെ വളര്‍ച്ച 7.1 ശതമാനമായി. കോവിഡ് -19 ന് മുമ്പ് 12.5 ശതമാനം വാര്‍ഷിക വളര്‍ച്ച 2020ല്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെട്ടിരുന്നത്. വ്യക്തിഗത, ഉപഭോക്തൃ സേവനങ്ങള്‍, ഗതാഗതം തുടങ്ങി കൊറോണ ഏറെ പ്രത്യാഘാതം ഉണ്ടാക്കിയ വ്യവസായങ്ങളുടെ മൊത്തത്തിലുള്ള ഐടി ചെലവുകള്‍ കുറഞ്ഞതിന് അനുസൃതമായി ഐഒടി നിക്ഷേപവും കുറഞ്ഞു.

  സാത്വിക് ഗ്രീന്‍ എനര്‍ജി ഐപിഒ

സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കുന്നതോടെ, ഏഷ്യാ-പസഫിക്കില്‍ ഈ വ്യവസായങ്ങള്‍ ഐഒടിക്കായി ചെലവഴിക്കുന്നത് 2021 ല്‍ വീണ്ടും ഉയരുമെന്നും 2024 വരെ ഇരട്ട അക്ക വളര്‍ച്ച കൈവരിക്കുമെന്നും ഐഡിസി വിലയിരുത്തുന്നു. മൊത്തത്തിലുള്ള ആരോഗ്യ ബോധം, വീട്ടില്‍ നിന്നുള്ള ജോലി, സുരക്ഷാ ബോധം, മെച്ചപ്പെട്ട കണക്റ്റിവിറ്റിയുടെ ആവശ്യകത എന്നിവ 2020ല്‍ ഉയര്‍ന്നതിന്‍റെ ഫലമായി ആരോഗ്യസംരക്ഷണം, ടെലികമ്മ്യൂണിക്കേഷന്‍, റീട്ടെയില്‍, ഉപഭോക്തൃ വ്യവസായം എന്നിവയില്‍ ഐഒടി ചെലവിടല്‍ ഇരട്ടയക്ക് വളര്‍ച്ച പ്രകടമാക്കിയിട്ടുണ്ട്.

Maintained By : Studio3