Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ഇന്ത്യയിലെ ഇൻഷുറൻസ് വാങ്ങലുകൾ അതിവേഗം ഓൺലൈൻ മോഡുകളിലേക്ക് മാറുന്നു: സ്വിസ് റീ

1 min read

ഈ വർഷത്തെ ഉപഭോക്തൃ സർവേകളും വിൽപ്പന ഡാറ്റയും കാണിക്കുന്നത് കൊറോണ മഹാമാരി ഇന്ത്യയില്‍ ആരോഗ്യ അപകടസാധ്യതയെക്കുറിച്ചും ഇൻഷുറൻസിനെക്കുറിച്ചും പൊതുജന അവബോധം അതിവേഗം വളർത്തിയെന്ന് പഠന റിപ്പോര്‍ട്ട്. ഇൻഷുറൻസ് വാങ്ങലുകൾ അതിവേഗം ഓൺലൈൻ മോഡുകളിലേക്ക് മാറുകയാണെന്നും സ്വിസ് റീ സംഘടിപ്പിച്ച പഠനത്തിന്‍റെ റിപ്പോര്‍ട്ട് പറയുന്നു.

അനുകൂലമായ സർക്കാർ നയങ്ങളും ഡിജിറ്റൽ പ്രവർത്തനങ്ങളില്‍ കോവിഡ് സൃഷ്ടിച്ച വർധനയും ഉപഭോക്താക്കളെ – അവരുടെ ഇൻഷുറൻസ് ആവശ്യങ്ങൾക്കായി ഓൺലൈനിൽ എത്തിക്കുന്നു. ഇ-കൊമേഴ്‌സ്, ഡിജിറ്റൽ വാലറ്റ് ആപ്ലിക്കേഷനുകളുടെ വർദ്ധിച്ചുവരുന്ന സാന്നിദ്ധ്യം ഇൻഷുറർമാരും ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളും തമ്മിലുള്ള നൂതന പങ്കാളിത്തത്തിന് അവസരമൊരുക്കി. ഇന്ത്യയില്‍ 369 ബില്യൺ ഡോളറിന്‍റെ ആരോഗ്യ പരിരക്ഷാ വിടവ് നികത്താനുള്ള അവസരങ്ങൾ ഇതൊരുക്കുമെന്നാണ് വിലയിരുത്തല്‍.

  ആക്സിസ് ബാങ്കിന് 16 ശതമാനം പ്രവര്‍ത്തന ലാഭം

ഇന്ത്യൻ ഉപഭോക്താക്കളുടെ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലെ വിപുലമായ ഉപയോഗവും അവയിലൂടെ ഇൻഷുറൻസ് വാങ്ങുന്നതിനുള്ള മുൻഗണനയും സർവേ ഫലങ്ങൾ അടിവരയിടുന്നു. ഇന്ത്യയില്‍ പ്രതികരിച്ചവരിൽ 65% പേരും ഭാവിയിൽ ഇൻഷുറൻസ് വാങ്ങുന്നതിന് ഇ-വാലറ്റുകൾ, ബാങ്ക് അല്ലെങ്കിൽ ഇൻഷുറൻസ് വെബ്‌സൈറ്റുകൾ, ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകൾ എന്നിവ പോലുള്ള ഡിജിറ്റൽ ചാനലുകൾ ഉപയോഗിക്കാൻ സാധ്യതയുണ്ട്.

Maintained By : Studio3