September 19, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

പണപ്പെരുപ്പം വളര്‍ച്ചാ വേഗത്തിന് വെല്ലുവിളിയെന്ന് ധനമന്ത്രാലയം

ന്യൂഡെല്‍ഹി: ആഗോള, ആഭ്യന്തര നാണയപ്പെരുപ്പം ഇന്ത്യയുടെ വളര്‍ച്ചാ വേഗത്തിന് വെല്ലുവിളി സൃഷ്ടിച്ചേക്കാമെന്ന് ആഭ്യന്തര മന്ത്രാലയത്തിന്‍റെ വിലയിരുത്തല്‍. സ്വകാര്യ നിക്ഷേപവും വിവേചനപൂര്‍ണമായ ഉപഭോഗവും പിന്തുണയ്ക്കുന്നതിനുള്ള നയപരമായ പിന്തുണയിലൂടെ മാത്രമേ ഈ വെല്ലുവിളികള്‍ മറികടക്കാനാകൂവെന്നും ധനമന്ത്രാലയം പുറത്തിറക്കിയ പ്രതിമാസ സാമ്പത്തിക അവലോകന റിപ്പോര്‍ട്ടില്‍ പറയുന്നു.

വര്‍ദ്ധിച്ചുവരുന്ന ആഗോള എണ്ണവില സാമ്പത്തിക വീണ്ടെടുക്കലിനെയും ആവശ്യകതയെയും ബാധിക്കുന്നതിലാണ് റിപ്പോര്‍ട്ട് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. കോവിഡിനു മുന്‍പുള്ള തലത്തിലേക്ക് ആവശ്യകത വീണ്ടെടുക്കുമ്പോ മുഖ്യ പണപ്പെരുപ്പം കൂടുതല്‍ ശക്തിപ്പെടുമെന്ന് റിപ്പോര്‍ട്ട് വിലയിരുത്തുന്നു. ഫെബ്രുവരിയിലെ സാഹചര്യങ്ങളെ അടിസ്ഥാനമാക്കിയാണ് റിപ്പോര്‍ട്ട് തയാറാക്കിയിട്ടുള്ളത്.

  ആക്സിസ് ബാങ്ക് വെല്‍ത്ത് മാനേജ്മെന്‍റ് സേവനം വ്യാപിപ്പിക്കുന്നു

രാജ്യത്തെ ഉപഭോക്തൃ വില സൂചികയെ ജനുവരിയില്‍ 16 മാസത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തി. എന്നാല്‍ ആരോഗ്യം, പെട്രോള്‍, ഡീസല്‍, മോട്ടോര്‍ വാഹനങ്ങള്‍, ഗതാഗത നിരക്ക്, വിനോദ സേവനങ്ങള്‍ എന്നിവയിലെ വില സമ്മര്‍ദ്ദം കാരണം മുഖ്യ പണപ്പെരുപ്പം 5.5 ശതമാനം എന്ന ഉയര്‍ന്ന തലത്തിലായിരുന്നു. വ്യക്തിഗത പരിചരണ സേവനങ്ങളുടെ വിലയിലെ പണപ്പെരുപ്പം ഇരട്ടയക്കത്തില്‍ ആയിരുന്നു.

മെച്ചപ്പെട്ട റാബി വിളവെടുപ്പും വിളകളുടെ വരവും ധാന്യങ്ങളുടെയും ഉള്ളിയുടെയും പണപ്പെരുപ്പം നിയന്ത്രിക്കും. കൊറോണയ്ക്കെതിരേ വാക്സിനേഷന്‍ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുന്നതും സാമ്പത്തിക പ്രവര്‍ത്തനങ്ങളെ മുന്നോട്ട് നയിക്കുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

  സോഷ്യല്‍ ഇംപാക്റ്റ് പുരസ്കാരം ജെന്‍ റോബോട്ടിക്സിന്
Maintained By : Studio3