Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ഇന്‍ഫിനിക്‌സ് നോട്ട് 10 പ്രോ, നോട്ട് 10 അവതരിപ്പിച്ചു

മീഡിയടെക് ഹീലിയോ ജി95 എസ്ഒസിയാണ് പ്രോ മോഡലിന് കരുത്തേകുന്നത്. നോട്ട് 10 ഉപയോഗിക്കുന്നത് ഹീലിയോ ജി85 പ്രൊസസര്‍  

ഇന്‍ഫിനിക്‌സ് നോട്ട് 10 പ്രോ, ഇന്‍ഫിനിക്‌സ് നോട്ട് 10 സ്മാര്‍ട്ട്‌ഫോണുകള്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. ഗെയിമിംഗ് ആവശ്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയ പ്രൊസസറുകള്‍ ലഭിച്ചതാണ് ഈ രണ്ട് സ്മാര്‍ട്ട്‌ഫോണുകള്‍.

ഏക വേരിയന്റിലാണ് ഇന്‍ഫിനിക്‌സ് നോട്ട് 10 പ്രോ ലഭിക്കുന്നത്. 8 ജിബി റാം, 256 ജിബി സ്‌റ്റോറേജ് വേരിയന്റിന് 16,999 രൂപയാണ് വില. ജൂണ്‍ 13 മുതല്‍ ഫ്‌ളിപ്കാര്‍ട്ടില്‍ പ്രീ ഓര്‍ഡര്‍ ചെയ്യാം. 7 ഡിഗ്രി പര്‍പ്പിള്‍, 95 ഡിഗ്രി ബ്ലാക്ക്, നോര്‍ഡിക് സീക്രറ്റ് എന്നിവയാണ് കളര്‍ ഓപ്ഷനുകള്‍. അതേസമയം രണ്ട് വേരിയന്റുകളില്‍ ഇന്‍ഫിനിക്‌സ് നോട്ട് 10 ലഭിക്കും. 4 ജിബി റാം, 64 ജിബി സ്‌റ്റോറേജ് വേരിയന്റിന് 10,999 രൂപയും 6 ജിബി റാം, 128 ജിബി സ്റ്റോറേജ് വേരിയന്റിന് 11,999 രൂപയുമാണ് വില. ജൂണ്‍ 13 ന് ഫ്‌ളിപ്കാര്‍ട്ടില്‍ വില്‍പ്പന ആരംഭിക്കും. 7 ഡിഗ്രി പര്‍പ്പിള്‍, 95 ഡിഗ്രി ബ്ലാക്ക്, എമറാള്‍ഡ് ഗ്രീന്‍ എന്നിവയാണ് കളര്‍ ഓപ്ഷനുകള്‍.

ആന്‍ഡ്രോയ്ഡ് 11 അടിസ്ഥാനമാക്കിയ എക്‌സ്ഒഎസ് 7.6 സോഫ്റ്റ്‌വെയറിലാണ് രണ്ട് സ്മാര്‍ട്ട്‌ഫോണുകളും പ്രവര്‍ത്തിക്കുന്നത്. രണ്ട് ഫോണുകള്‍ക്കും 180 ഹെര്‍ട്‌സ് ടച്ച് സാംപ്ലിംഗ് നിരക്ക് സഹിതം 6.95 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ‘സൂപ്പര്‍ ഫ്‌ളൂയിഡ്’ ഡിസ്‌പ്ലേ നല്‍കി. അതേസമയം പ്രോ മോഡലിന്റെ സ്‌ക്രീന്‍ റിഫ്രെഷ് നിരക്ക് 90 ഹെര്‍ട്‌സ് ആണെങ്കില്‍ നോട്ട് 10 ഫോണിന്റേത് 60 ഹെര്‍ട്‌സാണ്. രണ്ട് ഫോണുകള്‍ക്കും ഇരട്ട സിനിമാറ്റിക് സ്പീക്കറുകള്‍ ലഭിച്ചു. മീഡിയടെക് ഹീലിയോ ജി95 എസ്ഒസിയാണ് ഇന്‍ഫിനിക്‌സ് നോട്ട് 10 പ്രോ സ്മാര്‍ട്ട്‌ഫോണിന് കരുത്തേകുന്നത്. എന്നാല്‍ ഇന്‍ഫിനിക്‌സ് നോട്ട് 10 ഉപയോഗിക്കുന്നത് ഹീലിയോ ജി85 പ്രൊസസറാണ്.

പിറകില്‍ ക്വാഡ് കാമറ സംവിധാനം ലഭിച്ചതാണ് ഇന്‍ഫിനിക്‌സ് നോട്ട് 10 പ്രോ. എഫ്/1.79 അപ്പര്‍ച്ചര്‍ സഹിതം 64 മെഗാപിക്‌സല്‍ മെയിന്‍ കാമറ, 8 മെഗാപിക്‌സല്‍ അള്‍ട്രാ വൈഡ് സെന്‍സര്‍, എഫ്/2.5 അപ്പര്‍ച്ചര്‍ സഹിതം 2 മെഗാപിക്‌സല്‍ മാക്രോ ലെന്‍സ്, എഫ്/2.4 അപ്പര്‍ച്ചര്‍ സഹിതം 2 മെഗാപിക്‌സല്‍ പോര്‍ട്രെയ്റ്റ് ലെന്‍സ് എന്നിവ ഉള്‍പ്പെടുന്നതാണ് ക്വാഡ് കാമറ സംവിധാനം. അതേസമയം, പിറകില്‍ ട്രിപ്പിള്‍ കാമറ സംവിധാനം ലഭിച്ചതാണ് ഇന്‍ഫിനിക്‌സ് നോട്ട് 10. എഫ്/1.79 അപ്പര്‍ച്ചര്‍ സഹിതം 48 മെഗാപിക്‌സല്‍ മെയിന്‍ കാമറ, 2 മെഗാപിക്‌സല്‍ മാക്രോ ലെന്‍സ്, 2 മെഗാപിക്‌സല്‍ പോര്‍ട്രെയ്റ്റ് ലെന്‍സ് എന്നിവ ഉള്‍പ്പെടുന്നതാണ് ട്രിപ്പിള്‍ കാമറ സംവിധാനം. കൂടെ ക്വാഡ് എല്‍ഇഡി ഫ്‌ളാഷ് നല്‍കി. രണ്ട് സ്മാര്‍ട്ട്‌ഫോണുകളുടെയും മുന്നില്‍ എഫ്/2.0 അപ്പര്‍ച്ചര്‍, ഇരട്ട എല്‍ഇഡി ഫ്‌ളാഷ് എന്നിവ സഹിതം 16 മെഗാപിക്‌സല്‍ എഐ സെല്‍ഫി കാമറ നല്‍കി.

രണ്ട് ഫോണുകളും 5,000 എംഎഎച്ച് ബാറ്ററിയാണ് ഉപയോഗിക്കുന്നത്. പ്രോ മോഡല്‍ 33 വാട്ട് അതിവേഗ ചാര്‍ജിംഗ് സപ്പോര്‍ട്ട് ചെയ്യുമെങ്കില്‍ രണ്ടാമത്തെ ഫോണിന് ലഭിച്ചത് 18 വാട്ട് അതിവേഗ ചാര്‍ജിംഗ് സപ്പോര്‍ട്ട്. ഒരു തവണ ബാറ്ററി പൂര്‍ണമായി ചാര്‍ജ് ചെയ്താല്‍ 142 മണിക്കൂര്‍ വരെ മ്യൂസിക് പ്ലേബാക്ക്, 11 മണിക്കൂര്‍ ഗെയിമിംഗ് എന്നിവ സാധിക്കുമെന്ന് കമ്പനി അവകാശപ്പെട്ടു. ടുഫ് റൈന്‍ലാന്‍ഡ് സാക്ഷ്യപത്രം, ഫേസ് അണ്‍ലോക്ക്, ഒരുവശത്തായി മള്‍ട്ടിഫംഗ്ഷണല്‍ ഫിംഗര്‍പ്രിന്റ് സെന്‍സര്‍ എന്നിവ രണ്ട് ഫോണുകളുടെയും ഫീച്ചറുകളാണ്. യുഎസ്ബി ടൈപ്പ് സി പോര്‍ട്ട്, 3.5 എംഎം ഓഡിയോ ജാക്ക് ഉള്‍പ്പെടെയുള്ള കണക്റ്റിവിറ്റി ഓപ്ഷനുകള്‍ നല്‍കി.

Maintained By : Studio3